അയ്യപ്പപ്പണിക്കരുടെ കുതിര നൃത്തം എന്ന കവിതയും സമകാലികതയും
:സത്യൻ മാടാക്കര.
മാറു മറക്കാനുള്ള അവകാശത്തിൽ നിന്ന് മാനം രക്ഷിക്കാൻ ഉള്ള അവസ്ഥയിലെത്തി നില്ക്കുന്ന സാക്ഷര കേരളത്തെ ചോദ്യം ചെയ്യലിലൂടെ, കലഹത്തിലൂടെ നവോത്ഥാനം തന്ന മൂല്യത്തിലേക്ക് വികസിപ്പിക്കാനുള്ള ബാധ്യതയാണ് ഓരോ മലയാളിക്കും ഇന്നുള്ളത്. ഉപരോധം അതിജീവിക്കുന്ന വിമോചനം അത്തരത്തിലേ പുതിയ കാലത്ത് നിലനിർത്താനാവൂ. അവകാശങ്ങൾ ദാനം കിട്ടിയതല്ല. അതിനു പിന്നിൽ രക്തസാക്ഷിത്വത്തിന്റെയും മർദ്ദനങ്ങൾ ഏറ്റുവാങ്ങിയ പതിനായിരക്കണക്കിന് ജനങ്ങളുടെയുംചോരയും നീരും ഉണ്ട്. നവോത്ഥാനം ഭാവിയിലേക്ക് ഊർജജം പകർന്ന പാതയിലൂടെ നീങ്ങിയാണ് നമ്മൾ കൃഷി ഭൂമി കർഷകനു പതിച്ചു കിട്ടാൻ സമരം ചെയ്തതും ജനാധിപത്യ രീതിയിൽ ഇപ്പോഴും സമരം ചെയ്യുന്നതും.
ഏകശിലാരൂപമായ കാഴ്ചപ്പാടിൽ നിന്ന് മാറി ബഹുസ്വരമായ സമത്വാദർശം നവോത്ഥാന മൂല്യം നമ്മൾക്കു നല്കി. അതിനെ സ്വാംശീകരിച്ചു മുന്നേറുമ്പോൾ സംരക്ഷിക്കപ്പെടുക സംസ്കാരം, ഭാഷ, മതേതരത്വം, ജനാധിപത്യം, വ്യക്തിസ്വാതന്ത്യം, ചരിത്രം കൂടിക്കലർന്ന നവചക്രവാളം തന്നെയാകുന്നു. പുതിയ കാലത്ത് ചിഹ്നങ്ങൾ പുരുത്ഥാന പ്രക്രിയയിലൂടെ ഫ്യൂഡൽ ചിന്താലോകത്ത് എത്തിക്കുന്ന പ്രവർത്തനം ശക്തമായി നടക്കുമ്പോൾ അത് ജനപക്ഷത്തേക്ക് കൊണ്ട് വരുന്നത് തന്നെയാണ് നീതിബോധം.
മുഖ്യധാരയിൽ കേന്ദ്രീകരിച്ച വിലക്കെടുക്കൽ നിലനില്ക്കെത്തന്നെ യാഥാർത്ഥ്യം തിരിച്ചറിയാൻ നാം തയ്യാറാകേണ്ടി വരുന്നു.അതില്ലാത്തിടത്തോളം സിവിൽ ലോകത്തിൽ വളർന്നു വികസിക്കേണ്ട ജനാധിപത്യ വിപുലത, സമൂഹ കൂട്ടായ്മ നിശ്ചലതയിലായിപ്പോകും. കീഴടക്കലിന്റെയും അവകാശ നിഷേധത്തിന്റെയും അധികാര വ്യാപ്തി വെളിപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഇവിടെ യാഥാസ്ഥിതിക പുനരുത്ഥാനമല്ല പുനർവായനയാണ് ആവശ്യം.അയ്യപ്പപ്പണിക്കരുടെ " കുതിര നൃത്തം " എന്ന കവിത ഇടപെടലായി ചൂണ്ടിക്കാട്ടാൻ ആഗ്രഹിക്കുന്നു.
കുതിര നൃത്തം - ......................
നാലു കൂറ്റൻ കുതിരകൾ
ഒരുങ്ങി വന്നു
ഒന്നുവെളുപ്പൻ, ഒന്നു ചുമപ്പൻ
ഒന്നു കറുമ്പൻ - ഒന്നിനു തവിട്ടു നിറം
ഒരുത്തനു നാലുകാല്
ഒരുത്തനു മൂന്നു കാല്
മൂന്നാമനു രണ്ടു കാല്
നാലാമനൊറ്റക്കാലൻ.
ഒറ്റക്കാലൻ കുതിര പറഞ്ഞു,
മറ്റുള്ളവരോട്:
നൃത്തത്തിനുള്ള സമയമാണല്ലോ കൂട്ടരേ,
നമുക്കൊറ്റക്കാലിൽ നൃത്തം ചെയ്യാം.
മറ്റുള്ളവരതു ശരിവെച്ചു
നൃത്തം തുടങ്ങി.
നാലു കാലൻ നടുങ്ങി വീണു
മൂന്നു കാലൻ മൂർച്ഛിച്ചു വീണു
രണ്ടുകാലൻ ഞൊണ്ടിക്കിതച്ചു
ഒറ്റക്കാലൻ നേതാവു മാത്രം
നൃത്തം തുടർന്നു തുടർന്നു............
(തനിക്കു മാത്രം ചെയ്യാൻ കഴിയുന്ന മട്ടിൽ നൃത്തം ചെയ്യാൻ ഒറ്റക്കാലൻ കുതിര മറ്റു കുതിരകളോടു നിർദ്ദേശിക്കുന്നു. തന്റെ ഒറ്റക്കാല് മഹത്വമായിക്കണ്ടു അവൻ മറ്റു കുതിരകളെ വഞ്ചിക്കുന്നു.
ഈ കുതിരയുടെ അതിജീവന കൗശലം കപട രാഷ്ട്രീയക്കാരനിലും ഉദ്യോഗസ്ഥ പ്രഭുവിലും ഒന്നാരോപിച്ചു നോക്കൂ. അപ്പോളറിയാം ഗൂഢ പരിഹാസത്തിലൂടെ ജനാധിപത്യ പ്രക്രിയയിൽ പണിക്കർ നടത്തിയ ഇടപെടൽ)
ഈ കവിത വായിച്ചു തീർന്നപ്പോൾ കെ.ജി.ശങ്കരപ്പിള്ള എഴുതിയത് ഓർത്തു പോയി.
"സങ്കല്പത്തിലേക്കു നാടുകടത്തുകയല്ല, മനുഷ്യരെ അവർ ജീവിക്കുന്ന കാലത്തിന്റെ ആഴത്തിലേക്ക്, അവരുടെ സത്തയുടെ ആഴത്തിലേക്ക് നയിക്കുകയാണ് കവിതയുടെ ധർമ്മം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)
