ജില്ലാ സ്കൂൾ കലോത്സവത്തിന്‌ നാളെ അരങ്ങൊരുങ്ങും

ജില്ലാ സ്കൂൾ കലോത്സവത്തിന്‌ നാളെ അരങ്ങൊരുങ്ങും
ജില്ലാ സ്കൂൾ കലോത്സവത്തിന്‌ നാളെ അരങ്ങൊരുങ്ങും
Share  
2025 Dec 01, 09:01 AM
vasthu
vasthu

മൊഗ്രാൽ ജില്ലാ സ്‌കൂൾ കലോത്സവം മൊഗ്രാൽ ഗവ. വിഎച്ച്.എസ്.എസിൽ ചൊവ്വാഴ്ച്‌ച തുടങ്ങും. ഏഴ് ഉപജില്ലകളിൽനിന്നായി 800-ഓളം വിദ്യാർഥികൾ ആദ്യഘട്ടത്തിൽ വിവിധയിനങ്ങളിലായി മാറ്റുരയ്ക്കും. രണ്ട്, മൂന്ന് തീയതികളിലായാണ് കലോത്സവത്തിൻ്റെ ആദ്യഘട്ടം അരങ്ങേറുക. സ്റ്റേജിതര മത്സരങ്ങളായതിനാൽതന്നെ സ്‌കൂളിലെ എട്ട് ക്ലാസ് മുറികൾ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ടം 29, 30, 31 തീയതികളിലാണ് നടക്കുക. അയ്യായിരത്തിലധികം പേർ കലോത്സവത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്.


ജില്ലയിൽ ആദ്യമായിട്ടാണ് രണ്ടുഘട്ടങ്ങളിലായി ജില്ലാ കലോത്സവം നടത്തേണ്ടിവന്നിട്ടുള്ളത്. തദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ക്രിസ്‌മസ് അവധിയുമെല്ലാം തീയതികളിൽ അനിശ്ചിതത്വത്തിനിടവരുത്തുകയും ചെയ്‌തു. മൂന്നുതവണ കലോത്സവ തീയതികളിൽ വിദ്യാഭ്യാസ അധികൃതർക്ക് മാറ്റംവരുത്തേണ്ടിയും വന്നു. കലോത്സവ വേദിയിലും ആദ്യം അനിശ്ചിതത്വമുണ്ടായി അപ്രതീക്ഷിതമായാണ് മൊഗ്രാലിൽ കലോത്സവമെത്തുന്നത്. കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ വേദിയാകുമെന്നായിരുന്നു ആദ്യത്തെ തീരുമാനം.


സ്കൂൾ അധികൃതരും പിടിഎയും അസൗകര്യമറിയിച്ചതിനാൽ അവിടെ നടന്നില്ല. മുള്ളേരിയ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ജില്ലാ കലോത്സവത്തിനു ആതിഥേയത്വമരുളാൻ താത്‌പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കുമ്പള ഉപജില്ലാ സ്കൂ‌ൾ കലോത്സവത്തിന് വേദി നിശ്ചയിച്ചതിനാൽ അതും മാറി. പിന്നീടാണ് മൊഗ്രാലിലേക്ക് ജില്ലാ കലോത്സവമെത്താനിടയായത്.


വലിയ ആരവങ്ങളില്ലാതെയാകും തുടക്കം


: സ്റ്റേജിതര മത്സരങ്ങളും സ്റ്റേജിന മത്സരങ്ങളും ഒരു മാസത്തിന്റെ ആദ്യവും അവസാനവും നടക്കുന്നതിനാൽ വലിയ ആരവങ്ങളില്ലാതെയായിരിക്കും കലോത്സവത്തിൻ്റെ തുടക്കം. കലോത്സവത്തിൻ്റെ കൂറ്റൻ പന്തലുകളും വേദികളുമൊരുക്കാൻ ഇനിയും ദിവസങ്ങളെടുക്കും. സ്റ്റേജിതര മത്സരങ്ങൾക്കായി സ്‌കൂൾ കെട്ടിടങ്ങളിലെ വിവിധ ക്ലാസ് മുറികളൊരുക്കിയിട്ടുണ്ട്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് രണ്ടിന് സംഘാടക സമിതിയുടെയും വിവിധ സബ് കമ്മിറ്റികളുടെയും യോഗം സ്കൂ‌ളിൽ വിളിച്ച് ചേർത്തിട്ടുണ്ട്.


ഇശൽഗ്രാമമെന്ന മൊഗ്രാൽ


ഒട്ടേറെ മാപ്പിളപ്പാട്ട് രചയിതാക്കളെയും, മാപ്പിള കവികളെയും സംഭാവന നൽകിയ മണ്ണാണ് മൊഗ്രാൽ, മൊഗ്രാലിന്റെ സാംസ്‌കാരികമായ എല്ലാ അടയാളപ്പെടുത്തലുകളിലും മാപ്പിളപ്പാട്ടിന് പ്രത്യേക സ്ഥാനമുണ്ട്. കൂടാതെ കാൽപ്പന്തുകളിയുടെ നാടുകൂടിയാണിത്. കാസർകോടിനു വടക്ക് വിദ്യാഭ്യാസപരമായും സാഹിത്യപരമായും കായികരംഗങ്ങളിലും ഒട്ടേറെ പ്രഗല്ഭർക്ക് മൊഗ്രാൽ ജന്മം നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും കലോത്സവം ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കണമെന്നാണ് ഇവിടത്തുകാരുടെ ആഗ്രഹം.

MANNAN
VASTHU
THARANI
AJMI
AJMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഒരു ബ്രണ്ണൻ പ്രണയ കഥ : ഷർമ്മിള .പി
THARANI