തിരുവനന്തപുരം: ജയിച്ചാൽ സെമി ഉറപ്പിക്കാമെന്നിരിക്കെ സ്വന്തം തട്ടകത്തിൽ ജയപ്രതീക്ഷയുമായി ഇറങ്ങിയ തിരുവനന്തപുരം കൊമ്പൻസിനെ സമനിലയിൽ തളച്ച് മലപ്പുറം എഫ്‌സി, സൂപ്പർ ലീഗ് കേരളയിൽ സെമിമോഹവുമായി എത്തിയ ഇരുടീമുകൾ ഓരോ ഗോൾ വീതമടിച്ച് പിരിഞ്ഞു.
കൊമ്പൻസിന്റെ സെമിസാധ്യതയ്ക്കു കോട്ടം തട്ടിയില്ലെങ്കിലും നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സിയുമായുള്ള അടുത്ത ഹോം മത്സരം നിർണായകമാണ്. നിലവിൽ കൊമ്പൻസ് ഒൻപത് കളികളിൽ 12 പോയിൻ്റുമായി മൂന്നാമതാണ്. കാലിക്കറ്റ് മത്സരത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും കൊമ്പൻസും ആരാധകരും പ്രതീക്ഷിക്കുന്നില്ല. കളിയുടെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച മലപ്പുറം 16-ാം മിനിറ്റിൽ മൊറോക്കൊ താരം എൽഫോർസിയിലൂടെ മുന്നിലെത്തി. കൊമ്പൻസിൻ്റെ വലയിൽ പന്തെത്തിക്കാനുള്ള ശ്രമങ്ങൾ ഓരോ നിമിഷവും മലപ്പുറം മുൻനിരക്കാർ തുടർന്നു. മലപ്പുറം തൊടുത്തുവിട്ട ഷോർട്ടുകൾ കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്ത് തടഞ്ഞതോടെ കൂടുതൽ ഗോൾ വഴങ്ങിയില്ല. ആദ്യം പ്രതിരോധത്തിലായെങ്കിലും രണ്ടാംപകുതിയിൽ കൊമ്പൻസ് ആക്രമണശൈലി പുറത്തെടുത്തു. 48-ാം മിനിറ്റിൽ ബ്രസീലിയൻ താരം പൗളോ വിക്ടറുടെ തകർപ്പൻ ഷോട്ടിൽ സമനിലഗോൾ സ്വന്തമാക്കി. പിന്നീട് ഗോളടിക്കാനുള്ള കൊമ്പൻസിന്റെ പരിശ്രമങ്ങളെല്ലാം മലപ്പുറം പിടിച്ചുകെട്ടി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)
