ഗുവാഹാട്ടി: മാർക്കോ യാൻസൻ്റെ ഷോർട്ട്‌പിച്ച് പന്തുകൾക്കുമുന്നിൽ ഇന്ത്യൻ ബാറ്റർമാർ വിരണ്ടതോടെ ഒന്നാമിന്നിങ്‌സും ഷോർട്ടായി. ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ കൂറ്റൻ സ്കോർ കെട്ടിപ്പൊക്കിയ ഗുവാഹാട്ടിയിലെ പിച്ചിൽ ഇന്ത്യൻ ബാറ്റർമാരിൽ ഭൂരിഭാഗവും പൊരുതാതെ വീണപ്പോൾ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് 201 റൺസിന് അവസാനിച്ചു. 288 റൺസ് ലീഡുകിട്ടിയതോടെ ഫോളോ ഓൺ ചെയ്യിക്കാൻ അവസരമുണ്ടായിട്ടും രണ്ടാമിന്നിങ്സ് ആരംഭിക്കാനുള്ള തന്ത്രപരമായ നീക്കമാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബവുമ നടത്തിയത്. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം കളിനിർത്തുമ്പോൾ വിക്കറ്റ് നഷ്ട്‌ടംകൂടാതെ 26 റൺസെന്നനിലയിലാണ് സന്ദർശകർ. മൊത്തം ലീഡ് 314 റൺസും.
സ്കോർ: ദക്ഷിണാഫ്രിക്ക 489, വിക്കറ്റ് നഷ്ടംകൂടാതെ 25. ഇന്ത്യ 201, 48 റൺസിന് ആറുവിക്കറ്റെടുത്ത മാർക്കോ യാൻസനാണ് ഇന്ത്യയെ തകർത്തത്. കളിനിർത്തുമ്പോൾ റയാൻ റിൾട്ടൻ (13), എയ്ഡൻ മാർക്രം (12) എന്നിവരാണ് ക്രീസിൽ.
വൻലീഡ് ലഭിച്ചതോടെ ദക്ഷിണാഫ്രിക്ക ഡ്രൈവിങ് സീറ്റിലെത്തി. പിച്ച് അവസാനദിവസങ്ങളിൽ സ്‌പിന്നിനെ തുണയ്ക്കാൻ സാധ്യതയുണ്ട്. മൂന്നു സ്പിന്നർമാരുമായി കളിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ഗുണകരമാകും.
പരമ്പരയിൽ ദക്ഷിണാഫ്രിക്ക മുന്നിലാണ് (1-0).
ബാറ്റിങ് തകർച്ച
ഇന്ത്യൻ ഇന്നിങ്സിൽ ഓപ്പണർ യശസ്വി ജയ്‌സ്വാൾ അർധസെഞ്ചുറി (58) നേടി. വാഷിങ്ടൺ സുന്ദറും (48) പൊരുതി. വിക്കറ്റ് നഷ്‌ടംകൂടാതെ ഒൻപത് റൺസ് എന്നനിലയിൽ മൂന്നാംദിനം കളിതുടങ്ങിയ ഇന്ത്യയെ യശസ്വി ജയ് സ്വാളും കെ.എൽ. രാഹുലും ചേർന്ന് മെല്ലെ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ, സ്കോർ 65-ലെത്തിയപ്പോൾ രാഹുൽ വീണു. കേശവ് മഹാരാജിൻ്റെ പന്തിൽ എയ്ഡൻ മാർക്രം പിടിച്ചാണ് പുറത്തായത്. അർധസെഞ്ചുറി പൂർത്തിയാക്കിയതിനു പിന്നാലെ ജയ്സ്വാൾ പുറത്തായി. സൈമൺ ഹാർമർക്കായിരുന്നു വിക്കറ്റ്. ഏഴ് ഫോറും ഒരു സിക്സും ഇന്നിങ്സിലുണ്ട്. അവിടെമുതൽ ഇന്ത്യയുടെ തകർച്ച ആരംഭിച്ചു. 27 റൺസിനാണ് ഇന്ത്യയുടെ ആറുവിക്കറ്റുകൾ നിലംപൊത്തിയത്.
സായ് സുദർശൻ (15), ധ്രുവ് ജുറെൽ (പൂജ്യം), ക്യാപ്റ്റൻ ഋഷഭ് പന്ത് (ഏഴ്), രവീന്ദ്ര ജഡേജ (ആറ്), നിധീഷ് കുമാർ റെഡ്ഡി (10) എന്നിവർ പെട്ടെന്ന് മടങ്ങിയെത്തി. ഇതോടെ ഇന്ത്യ ഏഴിന് 122 റൺസെന്നനിലയിലായി. അവിടെനിന്ന് വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവും (19) ചെറുത്തിനിൽപ്പ് ആരംഭിച്ചു.
134 പന്നാണ് കുൽദീപ് നേരിട്ടത്. ഇന്ത്യൻ ഇന്നിങ്സിൽ ഏറ്റവും കൂടുതൽ പ് കളിച്ചതും ചൈനാമെൻ സ്‌പിന്നർതന്നെ.
ഇരുവരും ചേർന്ന് 208 പന്തിൽനിന്ന് 72 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ഇന്ത്യൻ ഇന്നിങ്സ് 200 കടക്കാൻ പര്യാപ്‌തമായത്. സ്കോർ 194-ലെത്തിയപ്പോൾ വാഷിങ്‌ടണിനെ വീഴ്ത്തി ഹാമറാണ് കൂട്ടുകെട്ട് പൊളിച്ചത്. അതേ സ്കോറിൽ കുൽദീപിനെ യാൻസനും പുറത്താക്കി.
യാൻസൻ ഷോ
ബാറ്റെടുത്തപ്പോളും പന്തെടുത്തപ്പോഴും മാർക്കോ യാൻസൻ ഇന്ത്യയെ വട്ടംകറക്കി. 93 റൺസടിച്ച ദക്ഷിണാഫ്രിക്കൻ പേസർ ആറുവിക്കറ്റുകളാണ് പിഴുതത്. ഷോർട്ട്പിച്ചുകളും ബൗൺസറുകളുമായി ഇന്ത്യൻ ബാറ്റർമാരെ വിറപ്പിച്ച യാൻസൻ മിഡിൽ ഓർഡറും വാലറ്റവും തകർത്തു. ആദ്യടെസ്റ്റിൽ ഇന്ത്യയെ തകർത്ത ഇടംകൈയൻ സ്‌പിന്നർ സൈമൺ ഹാമർ ഇത്തവണ മൂന്നുവിക്കറ്റുമായി യാൻസന് മികച്ചപിന്തുണയും നൽകി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group












_h_small.jpg)
_h_small.jpg)


_h_small.jpg)
_h_small.jpg)

