കോട്ടയം: കോട്ടയം റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം ചൊവ്വാഴ്‌ച തുടങ്ങും. 25, 26, 27, 28 തീയതികളിലായി കോട്ടയം എംഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിലാണ് കലോത്സവം. എംഡി സെമിനാരി സ്കൂളിൽ ചൊവ്വാഴ്ച വൈകീട്ട് നടക്കുന്ന ചടങ്ങിൽ 3.45-ന് കളക്‌ടർ ചേതൻ കുമാർ മീണ ഉദ്ഘാടനം ചെയ്യും.
മാമ്മൻ മാപ്പിള ഹാൾ പരിസരത്തുനിന്ന് എംഡി സെമിനാരി സ്കൂളിലേക്ക് ആയിരത്തിലധികം കുട്ടികൾ പങ്കെടുക്കുന്ന ഘോഷയാത്രയും നടക്കുമെന്ന് കോട്ടയം വിദ്യാഭ്യാസ ഉപഡയറക്‌ടർ ഹണി ജി. അലക്‌സാണ്ടർ, പബ്ലിസിറ്റി കൺവീനർ ആർ. ജിഗി എന്നിവർ അറിയിച്ചു. എംഡി സെമിനാരി എച്ച്എസ്, എംടി സെമിനാരി എച്ച്എസ്എസ്, മൗണ്ട് കാർമൽ എച്ച്എസ്എസ്, സെയ്ൻറ് ആൻസ് എച്ച്.എസ്.എസ്, ബേക്കർ എൽപിഎസ്, വിദ്യാധിരാജാ എച്ച്എസ്, ഹോളിഫാമിലി എച്ച്.എസ്.എസ്, സെയ്ന്റ് ജോസഫ്‌സ് സിജിഎച്ച്എസ്, എംടി എൽപിഎസ്, എംഡി എൽപിഎസ് തുടങ്ങിയ സ്‌കൂളുകളിലെ 13 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)


_h_small.jpg)
_h_small.jpg)

