ദേശീയതല കലോത്സവമായ ‘നൃത്യ 2025’–ൽ iCHCയുടെ മികവാർന്ന അവതരണങ്ങൾ

ദേശീയതല കലോത്സവമായ ‘നൃത്യ 2025’–ൽ iCHCയുടെ മികവാർന്ന അവതരണങ്ങൾ
ദേശീയതല കലോത്സവമായ ‘നൃത്യ 2025’–ൽ iCHCയുടെ മികവാർന്ന അവതരണങ്ങൾ
Share  
2025 Nov 25, 12:04 AM
vasthu
BHAKSHASREE
mahathma
mannan

ദേശീയതല കലോത്സവമായ ‘നൃത്യ 2025’–ൽ iCHCയുടെ മികവാർന്ന അവതരണങ്ങൾ

കൊച്ചി: ദേശീയതലത്തിൽ സംഘടിപ്പിച്ച ‘നൃത്യ 2025’ കലോത്സവത്തിൽ കൊച്ചി ആസ്ഥാനമായുള്ള ഇന്ത്യൻ കൾച്ചറൽ ആൻഡ് ഹെറിറ്റേജ് സെൻറർ (iCHC) ശ്രദ്ധേയമായ രണ്ട് നൃത്താവിഷ്‌ക്കാരങ്ങളുമായി ദേശീയ ശ്രദ്ധ നേടി. 

നാഷണൽ ഹാർമോണിയും ഇന്റഗ്രേഷനും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി ചവറ കൾച്ചറൽ സെൻററിന്റെ ആഭിമുഖ്യത്തിലാണ് കലോത്സവം നടന്നത്.


men

ലാസ്യഭാവം നിറച്ച് സംഘനൃത്തം

iCHCയിലെ ഗുരു മീന കുറുപ്പിന്റെ ശിഷ്യർ അവതരിപ്പിച്ച സംഘനൃത്തം ലാസ്യം, താളം, ഭാവം എന്നിവയുടെ മനോഹരമായ സമന്വയം കൊണ്ട് വേറിട്ടുനിന്നു. iCHCയുടെ പാർട്ടണറും നൃത്തസംവിധായകയുമായ ശ്രീമതി ഗായത്രി കൃഷ്ണനാണ് ഈ ശ്രദ്ധേയമായ കൊറിയോഗ്രഫി നിർവഹിച്ചത്. ദേശീയവേദിയിലെത്തിയ ഈ അവതരണം കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി.


 

men2

കുചേല വൃത്തം കഥകളിയായി വേദിയിൽ

iCHCയുടെ മാനേജിംഗ് ഡയറക്ടറും നർത്തകിയുമായ ഗുരു മീന കുറുപ്പും, സഹനർത്തകിയായ സീന ഉണ്ണിയും ചേർന്നാണ് കഥകളി അവതരിപ്പിച്ചത്. കുചേല വൃത്തത്തിലെ ഒരു ഭാഗമാണ് ഇവർ വേദിയിലെത്തിച്ചത്. കഥ, സ്വരശുദ്ധി, അഭിനയം, അഹാര്യം എന്നിവ സമന്വയിപ്പിച്ച ഈ കഥകളി അവതരണം ഉത്സവത്തിന്റെ കലാമികവ് വർധിപ്പിച്ചു. പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം അരവിന്ദ് ആണ് ഇവരുടെ ഗുരു.


.

capture_1764008995

ദേശീയതലത്തിൽ നിന്നുള്ള നിരവധി കലാകാരന്മാരും സ്ഥാപനങ്ങളും പങ്കെടുത്ത കലോത്സവത്തിൽ iCHCയുടെ അവതരണങ്ങൾ സംഘാടകരുടെയും പ്രേക്ഷകരുടെയും പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങി

men1
men1
geetha-poster
mannaposter-new
bhakshyasree-large
dr-kkn-bhakshysree-cover
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan