മലപ്പുറം: ജില്ലാ ബധിര സ്പോർട്‌സ് കൗൺസിലിൻ്റെ ബധിര സീനിയർ ഫുട്ബോളിൽ ഫിനിക്‌സ് നിലമ്പൂർ അസോസിയേഷൻ ഓഫ് ദി ഡഫ് ജേതാക്കളായി. ഫൈനലിൽ കോട്ടയ്ക്കൽ ഹെലൻകെല്ലാർ വെൽഫെയർ ക്ലബ്ബ് ഓഫ് ദി ഡാഫിനെ ടൈബ്രേക്കറിൽ തോല്പിച്ചു. എടപ്പാൾ ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓഫ് ദി ഡഫിനാണ് മൂന്നാംസ്ഥാനം.
ടൂർണമെന്റിലെ മികച്ച ഡിഫൻഡൻഡറായി നിലമ്പൂർ ഫിനിക്സ്സിന്റെ സി.കെ. അൻസാർ, ഗോൾകീപ്പറായി കൊണ്ടോട്ടി റിക്രിയേഷൻ ക്ലബ്ബിന്റെ കെ.പി. രഞ്ജിത്, സ്ട്രൈക്കറായി നിലമ്പൂർ ഫിനിക്‌സിൻ്റെ ഗ്ലാഡിൻ തോമസ് എന്നിവർ തിരഞ്ഞെടുത്തു. ജില്ലാ ബധിര സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് എ. മുജീബ് റഹ്‌മാൻ ഉദ്ഘാടനം നിർവഹിച്ചു. എ. മുജീബ് റഹ്‌മാൻ വിജയികൾക്ക് ടോഫികൾ വിതരണംചെയ്‌തു. ഇ.കെ. നൗഷാദ്, സെബാസ്റ്റ്യൻ പി. മുനാസ്, പി.കെ. നൗഷാദ്, കെ.പി. അൻവർ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)
_h_small.jpg)


_h_small.jpg)

