കണ്ണൂർ: ഫുട്ബോളിനെ ജീവനായി കാണുന്ന രണ്ടു നാട്ടുകാരുടെ മത്സരമാണിത്. സൂപ്പർ ലീഗ് കേരളയിൽ പ്രധാന എതിരാളികളായ കണ്ണൂർ വാരിയേഴ്സ‌് എഫ്‌സിയും മലപ്പുറം എഫ്‌സിയും തമ്മിലാണ് ബുധനാഴ്‌ചത്തെ പോരാട്ടം. രാത്രി 7.30-ന് കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും അവസാന മത്സരം പരാജയപ്പെട്ടാണ് ഇറങ്ങുന്നത്. ഇതോടെ രണ്ട് ടീമുകൾക്കും സെമി ഫൈനൽ സാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്.
കണ്ണൂർ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പൻസിനെതിരെയും മലപ്പുറം തൃശ്ശൂർ മാജിക് എഫ്‌സിക്കെതിരെയുമാണ് പരാജയപ്പെട്ടത്. സീസണിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ആറ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇരുടീമും രണ്ട് വിജയവും മൂന്ന് സമനിലയും ഒരു തോൽവിയുമായി ഒമ്പത് പോയിൻ്റ് സ്വന്തമാക്കി.
എവേ മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച വെച്ചിരുന്ന കണ്ണൂർ വാരിയേഴ്‌സിന്റെ പ്രതിരോധനിരയ്ക്ക് തുടർച്ചയായി വന്ന ഹോം മത്സരങ്ങളിൽ വേണ്ട രീതിയിൽ തിളങ്ങാനായില്ല. ആദ്യനാല് എവേ മത്സരങ്ങളിൽ മൂന്ന് ഗോൾ മാത്രം വഴങ്ങിയ ടീം രണ്ട് ഹോം മത്സരങ്ങളിൽനിന്ന് നാല് ഗോൾ ഇതിനകം വഴങ്ങി.
ക്യാപ്റ്റൻ അഡ്രിയാൻ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് ടീമിന് ക്ഷീണമായി. ആക്രമണത്തിന് കരുത്ത് പകരാൻ മുൻ ഇന്ത്യൻ സൂപ്പർ ലീഗ് താരം കീൻ ലൂയിസിനെയും കഴിഞ്ഞ വർഷം കാലിക്കറ്റ് എഫിക്ക് വേണ്ടി സൂപ്പർ ലീഗിൽ കളിച്ച റോഷൻ ജിജിയെയും ടീമിലെത്തിച്ചിട്ടുണ്ട്. വിങ്ങർ മുഹമ്മദ് സിനാൻ മികച്ച ഫോമിലുമാണ്.
ആവസാന മത്സരം തോറ്റാണ് മലപ്പുറത്തിൻ്റെയും വരവ്. അറ്റാങ്ങിൽ കെന്നഡിയെ മാറ്റിനിർത്തിയാൽ ടീമിന് വേണ്ടി ഗോളടിക്കാൻ ആളില്ല എന്ന് വേണം പറയാൻ. പ്രതിരോധ നിരയും മികച്ചതല്ല. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തിന്റെ ദൗർബല്യം പലതവണ തൃശ്ശൂർ കാണിച്ചുതന്നു. ആക്രമണത്തിന് കരുത്ത് പകരാൻ ഇഷാൻ പണ്ഡിതയെ മലപ്പുറം ടീമിലെത്തിച്ചിട്ടുണ്ട്.
ആഴ്ചയിലെ ഇലവനിൽ മനോജും
സൂപ്പർ ലീഗ് കേരളയിൽ ആഴ്‌ചയിലെ മികച്ച ഇലവനിൽ ഇടംപിടിച്ച് കണ്ണൂർ വാരിയേഴ്സ‌് എഫ്‌സിയുടെ ലെഫ്റ്റ് ബാക്ക് മനോജ് എസ്. കണ്ണൻ. അവസാന മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് തിരുവനന്തപുരം കൊമ്പൻസിനെതിരെ തോറ്റെങ്കിലും ഇടത് വിങ്ങിൽ മനോജ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അറ്റാക്കിങ്ങിനോടൊപ്പം പ്രതിരോധത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം സൂപ്പർ ലീഗിലെ ആഴ്‌ചയിലെ മികച്ച ഇലവനിൽ ഇടംപിടിക്കുകയായിരുന്നു.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനം സൗജന്യമല്ല
ആദ്യ മത്സരത്തിൽ അനുഭവപ്പെട്ട അനിയന്ത്രിത തിരക്കിനെ തുടർന്ന് സുരക്ഷ മുൻനിർത്തി സ്ത്രീകൾക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കുമുള്ള സൗജന്യ പ്രവേശനം നിർത്തലാക്കി. അതോടൊപ്പം 199, 149 എന്നീ പ്രീമിയം, ഡീലക്സ് ടിക്കറ്റുകൾ നിർത്തലാക്കി.പകരം ഗാലറിയിലെ എല്ലാ ടിക്കറ്റുകൾക്കും 100 രൂപയാക്കി കുറച്ചു. വൈകിട്ട് അഞ്ചുമുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാം. 7.15-ന് പ്രവേശന ഗെയിറ്റുകൾ അടക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group











_h_small.jpg)


_h_small.jpg)
_h_small.jpg)

