തിരുവനന്തപുരം: തീരദേശത്തുനിന്ന് കാൽപ്പന്തുകളിയുടെ ബാലപാഠങ്ങൾ പഠിച്ച രാഹുൽരാജ് ഇനി രാജ്യത്തിനായി ജഴ്‌സിയണിയും. ഡിസംബറിൽ നടക്കുന്ന എഎഫ്സി കപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി തായ്ലൻഡുമായുള്ള സൗഹൃദ മത്സരത്തിനുള്ള അണ്ടർ 23 ഇന്ത്യൻ ടീമിലാണ് രാഹുൽ ഇടംനേടിയത്.
12 വയസ്സുമുതൽ പൂവാർ എസ്ബിഎഫ്എ ഫുട്ബോൾ അക്കാദമിയിൽ പരിശീലനം നേടിയ താരമാണ് രാഹുൽ. നാല് സീസണുകളിൽ ഐ ലീഗിൽ ഗോകുലം കേരളയ്ക്കുവേണ്ടി ബൂട്ടണിഞ്ഞു. 2023-24 സീസണിൽ ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സസിനു വേണ്ടിയും സ്ട്രൈക്കറായി കളിച്ചു. ഗോവയിൽ നടന്ന ഇക്കഴിഞ്ഞ സൂപ്പർകപ്പിൽ ഗോകുലം കേരളയ്ക്കായി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്.
കേരളത്തിനായി ബിസി റോയ് ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ചിട്ടുണ്ട്. കേരള ഫുട്ബോൾ അസോസിയേഷൻ്റെ ബെസ്റ്റ് ജൂനിയർ താരമായിരുന്നു. 16-ാം വയസ്സിൽ ബെംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പിട്ടിരുന്നു. 2022-ലെ റിലയൻസ് ഡിവലപ്മെന്റ് ലീഗ് ചാമ്പ്യൻഷിപ്പിൽ ബെംഗളൂരു എഫ്സിയെ ജേതാക്കളാക്കുന്നതിൽ നിർണായകപങ്കു വഹിച്ചിട്ടുണ്ട്. ടൂർണമെന്റിൽ ഗോൾഡൻ ബൂട്ട് അവാർഡും നേടി.
പൂവാർ വരവിളത്തോപ്പിൽ രാജുവിൻ്റെയും ഷീലയുടെയും മകനാണ് രാഹുൽ. മുൻ ജൂനിയർ കേരള ഫുട്‌ബോൾ താരമായ ഗ്രേഷ്യസും കോളേജ് ഫുട്‌ബോൾ താരമായ രഞ്ജിത്തും സഹോദരങ്ങളാണ്. ചെന്നൈ എസ്ആർഎം യൂണിവേഴ്സിറ്റിയിലെ ബിഎസ്‌സി ഫിസിക്കൽ സയൻസ് ബിരുദ വിദ്യാർഥിയാണ്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)
_h_small.jpg)


_h_small.jpg)
_h_small.jpg)

