സെലക്ഷനിൽ വ്യക്തതയില്ല, തന്ത്രങ്ങളിൽ മാത്രം ചിന്ത; ഗംഭീറിനും അഗാർക്കർക്കുമെതിരെ വെങ്കടേഷ് പ്രസാദ്

സെലക്ഷനിൽ വ്യക്തതയില്ല, തന്ത്രങ്ങളിൽ മാത്രം ചിന്ത; ഗംഭീറിനും അഗാർക്കർക്കുമെതിരെ വെങ്കടേഷ് പ്രസാദ്
സെലക്ഷനിൽ വ്യക്തതയില്ല, തന്ത്രങ്ങളിൽ മാത്രം ചിന്ത; ഗംഭീറിനും അഗാർക്കർക്കുമെതിരെ വെങ്കടേഷ് പ്രസാദ്
Share  
2025 Nov 17, 06:02 PM
vasthu
BHAKSHASREE

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടതിനു പിന്നാലെ സെലക്ടര്‍മാരെയും ടീം മാനേജ്‌മെന്റിനെയും വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദ്. തോല്‍വിയുടെ ഉത്തരവാദിത്വം സെലക്ടര്‍മാര്‍ക്കും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനുമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗംഭീര്‍ ചുമതലയേറ്റതിനുശേഷം ടെസ്റ്റ് ടീമിന്റെ മോശം പ്രകടനം ചൂണ്ടിക്കാണിച്ച അദ്ദേഹം, ടീം തിരഞ്ഞെടുപ്പിലെ വ്യക്തതക്കുറിവില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.


'വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നമ്മള്‍ മികച്ചവരാണെങ്കിലും, ഈ വിധത്തിലുള്ള ആസൂത്രണം കാരണം ഒരു മികച്ച ടെസ്റ്റ് ടീമാണെന്ന് വിശേഷിപ്പിക്കാനാവില്ല. വ്യക്തതയില്ലാത്ത ടീം തിരഞ്ഞെടുപ്പും തന്ത്രങ്ങളെക്കുറിച്ചുള്ള അമിതമായ ചിന്തയും തിരിച്ചടിയാവുകയാണ്. ഇംഗ്ലണ്ടിൽ സമനിലയിൽ പിരിഞ്ഞ പരമ്പര ഒഴിച്ചുനിർത്തിയാൽ, ഒരു വർഷത്തിലേറെയായി ടെസ്റ്റുകളിലെ ഫലങ്ങൾ മോശമാണ്.' - വെങ്കടേഷ് എക്‌സില്‍ കുറിച്ചു.


മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ മുന്നിട്ടുനിന്നശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. മൂന്നാംദിനം എല്ലാനിലയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു മേല്‍ക്കൈ. രണ്ട് ഇന്നിങ്‌സുകളിലായി നാലുവീതം വിക്കറ്റുകള്‍ നേടിയ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യയെ തകര്‍ത്തത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ 1-0ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ഇന്ന് കണ്ണൂരും മലപ്പുറവും നേർക്കുനേർ
കല / സാഹിത്യം / കായികം പൂവാറിന്റെ രാഹുൽ ഇന്ത്യൻ ടീമിൽ
കല / സാഹിത്യം / കായികം നടത്തം : ശർമ്മിള .പി
കല / സാഹിത്യം / കായികം കണ്ണൂരിൽ ഇനി കലാവേശം...
കല / സാഹിത്യം / കായികം സംസ്ഥാന ഖൊ-ഖൊ ചാമ്പ്യൻഷിപ്പിന് തുടക്കം
THARANI
thanachan