ഡോ. കെ.കെ.എൻ. കുറുപ്പിന് സിജി പ്രഥമ പുരസ്‌കാരം;
ചരിത്രത്തിന് ആധികാരികത നൽകിയെന്ന് സാദിഖലി ശിഹാബ് തങ്ങൾ
കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പിന് സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഏർപ്പെടുത്തിയ കെ.എം. അബൂബക്കർ സ്മാരക പ്രഥമ വിദ്യാഭ്യാസ പുരസ്‌കാരം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലെ സിജി കാമ്പസ്സിൽ നടന്ന ചടങ്ങിൽ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുരസ്‌കാരം സമ്മാനിച്ചു.
വിദ്യാഭ്യാസ മേഖലയിൽ, വിശേഷിച്ച് സമൂഹത്തിലെ അരികുവൽക്കരിക്ക പ്പെട്ടവരുടെ കാര്യങ്ങളിൽ ഡോ. കെ.കെ.എൻ. കുറുപ്പ് നൽകിയ മഹത്തായ സംഭാവനകളെ മാനിച്ചുകൊണ്ടാണ് സിജി പുരസ്‌കാരം നൽകിയത്.
പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് സംസാരിച്ച സാദിഖലി ശിഹാബ് തങ്ങൾ, ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിക്കുന്ന നിലപാടിനാണ് ഡോ. കെ.കെ.എൻ. കുറുപ്പിനെ അനുമോദിച്ചത്.
മലബാർ കലാപത്തെ സ്വാതന്ത്ര്യസമര ചരിത്രത്തിൻ്റെ ഭാഗമെന്ന് വ്യക്തമാക്കി കൊടുക്കുന്നതിൽ ഡോ. കുറുപ്പ് വഹിച്ച പ്രധാന പങ്ക് തങ്ങൾ എടുത്തുപറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കുമ്പോൾ അക്കാദമികമായ പ്രതികരണങ്ങളാണ് വേണ്ടതെന്നും, ഇത്തരം ഘട്ടത്തിൽ ചരിത്രത്തെ അതിൻ്റെ യഥാർത്ഥ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ചരിത്രകാരനാണ് ഡോ. കെ.കെ.എൻ. കുറുപ്പ് എന്നും തങ്ങൾ കൂട്ടിച്ചേർത്തു.
കൂടാതെ, ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ജൈനനും ബുദ്ധനും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വര പൗരബോധത്തെ നിരാകരിക്കുന്നത് ഇന്ത്യയെത്തന്നെ നിരാകരിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
കേരളത്തിലെ തൊഴിലവസരങ്ങൾ കുറവ്
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ പിന്നോക്കമായിരുന്ന സമൂഹത്തിന് പുതിയ ഊർജ്ജം നൽകിയ മഹദ് വ്യക്തിത്വമാണ് സിജി സ്ഥാപകനായ ഡോ. കെ.എം. അബൂബക്കർ. കെ.എം. അബൂബക്കറിൻ്റെ തലോടലേറ്റ് വിദ്യാഭ്യാസമേഖലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പുതിയ തലമുറയ്ക്ക് പ്രവർത്തിക്കാനുള്ള അവസരങ്ങൾ നിർഭാഗ്യവശാൽ കേരളത്തിൽ ഇല്ലെന്നും സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. ഇന്ന് ഉന്നത വിദ്യാഭ്യാസം നേടിയവർ ഏറെയുണ്ടെങ്കിലും ജോലി ചെയ്യാൻ കേരളത്തിൽ അവസരങ്ങൾ കുറവായതിനാൽ രാജ്യത്തിന് പുറത്തേക്ക് തൊഴിൽ തേടിയുള്ള യാത്രകൾ തുടരേണ്ടുന്ന സ്ഥിതിയാണെന്നും ഈ സാഹചര്യത്തിൽ സിജി പോലുള്ള ഗൈഡൻസ് സെന്ററുകളുടെ പ്രസക്തി വർധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഇന്നും തിരുവനന്തപുരത്തിൻ്റെ കോളനി - ഡോ. കെ.കെ.എൻ. കുറുപ്പ്
പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് സംസാരിച്ച ഡോ. കെ.കെ.എൻ. കുറുപ്പ്, മലബാർ ഇന്നും തിരുവനന്തപുരത്തിൻ്റെ കോളനിയായി തുടരുന്നു എന്ന അഭിപ്രായം തുറന്നുപറഞ്ഞു. വൈസ് ചാൻസലർ എന്ന നിലയിൽ താൻ നടത്തിയ പ്രവർത്തനങ്ങൾ വഴി തൊഴിൽ സാധ്യതയുള്ള കമ്പ്യൂട്ടർ സയൻസ് കോഴ്‌സുകളും മറ്റും ആരംഭിച്ചത് മലബാറിലെ വിദ്യാർത്ഥികൾക്ക് വിദേശത്തുൾപ്പെടെ മികച്ച ജോലികൾ കരസ്ഥമാക്കാൻ സഹായകമായെന്നും അദ്ദേഹം ഓർത്തെടുത്തു.
പി.വി. അബ്ദുൽ വഹാബ് എം.പി. ഡോ. കെ.എം.എ. അനുസ്മരണ പ്രഭാഷണം നിർവഹിച്ച ചടങ്ങിൽ ഡോ. എ. ബി. മൊയ്തീൻകുട്ടി അധ്യക്ഷനായിരുന്നു. സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷറഫ് സ്വാഗതവും ഇ.എം. അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
കാരാടൻ സുലൈമാൻ, പ്രൊഫ. ഹുസൈൻ രണ്ടത്താണി, പ്രൊഫ. ഗോഡ് വിൻ സാംരാജ്, ഗുരു മീനാ കുറുപ്പ്, ആയിഷ റൂബി, യാഖൂബ് ഫൈസി, പ്രൊഫ. മുഹമ്മാലി എൻ., പ്രൊഫ. എൻ.എ. മുഹമ്മദ് അബ്ദുൽ ഖാദർ, പ്രൊഫ. വിജയലക്ഷമി, പ്രൊഫ. എം.ടി. നാരായണൻ, ഡോ. മോയിൻ ഹുദവി മലയമ്മ, പ്രൊഫ. അബ്ദുൽനാസിർ, ഡോ. യൂസുഫ് മുഹമ്മ, ഡോ. പി. മുഹമ്മദ് ഇല്യാസ്, റുഖ്സുദ്ദീൻ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
മുഖചിത്രം :ഡോ. കെ.എം. അബുബക്കർ എജുക്കേഷൻ അവാർഡ് പ്രൊഫ. കെ.കെ.എൻ. കുറുപ്പിന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സമ്മാനിക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)

_h_small.jpg)

_h_small.jpg)
_h_small.jpg)

