എലപ്പുള്ളി : 54-ാമത് സംസ്ഥാന ഖൊ-ഖൊ ചാമ്പ്യൻഷിപ്പ് എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ വി.കെ. ശ്രീകണ്ഠൻ എംപി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ എജുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് സി. ബാലൻ അധ്യക്ഷനായി, കേരള ഖൊ-ഖൊ അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്ണൻ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ കെ.എസ്. ബാലഗോപാൽ, ജി. വിദ്യാധരൻ, കെ. ഭാസ്‌കരൻ, കെ. അശോകൻ, വി, ഭവദാസ്, അക്കാദമിക് ഡയറക്‌ടർ എൻ. ശുദ്ധോധനൻ, പിടിഎ പ്രസിഡന്റ് ആർ. ശശികുമാർ, പ്രിൻസിപ്പൽ എസ്. കൃഷ്ണപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.
500-ലധികം കായികതാരങ്ങൾ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്‌ച നടക്കുന്ന സമാപനസമ്മേളനം എ. പ്രഭാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ ഖൊ-ഖൊ അസോസിയേഷനും എലപ്പുള്ളി ശ്രീനാരായണ പബ്ലിക് സ്കൂളും ചേർന്നാണ് മത്സരം സംഘടിപ്പിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group










_h_small.jpg)

_h_small.jpg)


_h_small.jpg)

