വടകരയുടെ അഭിമാനം:
നാട്യഗുരു സിറാജുദ്ധീന് '
ബി.എസ്.എസ്.
ദേശീയ പുരസ്‌കാരം'
കലയുടെ മായക്കാഴ്ചകൾക്ക് ദേശീയ അംഗീകാരം;
കേരളത്തിന് 'പെരണി നൃത്തം' സമ്മാനിച്ച പ്രതിഭ
തിരുവനന്തപുരം: വടകരയുടെ പൗരാണികമായ കളരി-കലാപാരമ്പര്യത്തി ന് മാറ്റുകൂട്ടി, 'പെരണി നൃത്തം' കേരളത്തിന് ആദ്യമായി പരിചയപ്പെടു ത്തിയ പ്രമുഖ നർത്തകനും നാട്യഗുരുവുമായ സിറാജുദ്ധീനെ തേടി കേന്ദ്ര സർക്കാരിന്റെ ഉന്നത ബഹുമതി.
കേന്ദ്ര ആസൂത്രണ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഭാരത് സേവക് സമാജ് (ബി.എസ്.എസ്.) ദേശീയ പുരസ്‌കാരം നൽകിയാണ് ഈ പ്രതിഭയെ ആദരിച്ചത്.
തിരുവനന്തപുരം കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, ഭാരത് സേവക് സമാജ് ദേശീയ അധ്യക്ഷൻ ബി.എസ്. ബാലചന്ദ്രൻ പുരസ്‌കാരം സമർപ്പിച്ചു.
രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകുന്നവരെ അംഗീകരിക്കു ന്ന ഈ പുരസ്‌കാരം, കലാരംഗത്ത് നാട്യഗുരു സിറാജുദ്ധീൻ നൽകിയ മഹത്തായ സംഭാവനകൾക്കുള്ള ഏറ്റവും വലിയ അംഗീകാരമായി.
പെരണി: കടത്തനാടൻ മണ്ണിലെ നൃത്ത വിസ്മയം
വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭരത കലാക്ഷേത്ര അക്കാദമി ഓഫ് ക്ളാസിക്കൽ ഡാൻസ് എന്ന സ്ഥാപനത്തിൻ്റെ ഡയറക്‌ടറാണ് സിറാജുദ്ധീൻ. തീവ്രവും ഊർജ്ജസ്വലവുമായ പെരണി നൃത്തം കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചതും നിരവധി വേദികളിൽ വിസ്മയക്കാഴ്ചയാക്കിയതും ഇദ്ദേഹമാണ്.
ദക്ഷിണേന്ത്യയിൽ പുരാതനകാലങ്ങളിൽ ദേവദാസികളാൽ നടത്തപ്പെട്ടിരു ന്ന ഈ നൃത്തവിഭാഗം, ആന്ധ്രയിലെ മാങ്കുടി ദൊരൈ രാജ് അയ്യർ ഭരതനാട്യത്തിലെ മേളത്തുർ ശൈലിയിൽ വികസിപ്പിച്ചെടുത്തതാണ് 'പെരണി നാട്യം'.
ഇന്ത്യയിൽ കേരളത്തിൽ വടകരയിലും തമിഴ്‌നാട്, ഹൈദരാബാദ് എന്നിവിടങ്ങളിലും മാത്രമേ നിലവിൽ പെരണി നൃത്തപഠനം നിലവിലുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. ഈ നൃത്തം വടകരയിൽ അഭ്യസിപ്പിക്കുന്നത് സിറാജുദ്ധീൻ മാത്രമാണ്.
"ഭൂഗോളത്തിനു മുകളിലെ നടരാജ സങ്കൽപ്പത്തിൽ, വലിയ മൺകലങ്ങളിൽ കയറിനിന്നുകൊണ്ട്, തലയിൽ മൺകുടങ്ങളുമായി ധൃതതാളത്തിൽ ചടുലനൃത്തം ചെയ്യുന്ന നർത്തകിമാരെ കണ്ണിമ വെട്ടാതെ ശ്വാസമടക്കി പ്പിടിച്ചുകൊണ്ടു മാത്രമേ നോക്കിക്കാണാൻ സാധിക്കൂ."
ഈ അടുത്തകാലത്ത് മയ്യഴിയിൽ അരങ്ങേറിയ സിറാജുദ്ധീൻ്റെയും സംഘത്തിൻ്റെയും പെരണിനൃത്തം മായികവും ചാരുതയാർന്നതുമായ നൃത്തവൈഭവം കൊണ്ട് കാണികൾക്ക് നവ്യാനുഭവമായി. അഭിനയ വൈഭവത്തിനും അപ്പുറം മെയ്‌വഴക്കത്തിൻ്റെയും സൂക്ഷ്മ ഭാവങ്ങളുടെയും ഭാവതലങ്ങൾ അത് കൈവരിച്ചു.
ദേശീയ ബഹുമതികളുടെ തിളക്കം
കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് നിരവധി ദേശീയ പുരസ്‌കാരങ്ങളാണ് ഇതിനോടകം സിറാജുദ്ധീനെ തേടിയെത്തിയത്. ജെ.സി. ഡാനിയൽ പുരസ്‌കാരം, ഡൽഹിയിലെ 'ജെതിസ് ബെസ്റ്റ് ടീച്ചർ അവാർഡ്', പോണ്ടിച്ചേരിയിലെ 'നൃത്താചാര്യ പുരസ്‌കാരം', തെലങ്കാനയിലെ 'യാദാദ്രി ദേശീയ പുരസ്‌കാരം' എന്നിവ അതിൽ ചിലതാണ്.
നിലവിൽ, വടകരയിലെ ഭാരതകലാക്ഷേത്ര അക്കാദമിയിൽ പെരണിക്കു പുറമെ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തകലകൾ വിവിധ ബാച്ചുകളിലായി നാനൂറിലധികം പഠിതാക്കൾ അഭ്യസിക്കുന്നുണ്ട്. റൂമിൻ ഫാത്തിമ, വൈഖരി, ഗൗരി, ഹരീഷ്, ഗായത്രി ഹരീഷ് തുടങ്ങിയ പ്രമുഖ നർത്തകരും ഇദ്ദേഹത്തിനൊപ്പമുണ്ട്.
ഇനി ചോമ്പാലയിലും വടകര ടൗൺഹാളിലും
വടകര ഭരത കലാക്ഷേത്ര അക്കാദമി ഓഫ് ക്ളാസിക്കൽ ഡാൻസിലെ നർത്തകർ ഈ നൃത്തവിസ്മയം പ്രേക്ഷകർക്ക് സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്.
ചോമ്പാൽ ശ്രീനാരായണ ഗുരു പഠന കേന്ദ്രത്തിൻ്റെ 43-ാം വാർഷിക പരിപാടിയിൽ ഡിസംബർ 20-ന് ചോമ്പാലയിലും ഫെബ്രുവരി 12 മുതൽ 16 വരെ വടകര ടൗൺഹാളിൽ നടക്കുന്ന ഹരിതാമൃതം പരിപാടിയിലും പെരണി നൃത്തം അരങ്ങേറും.
ഈ ചടങ്ങുകളിൽ ദേശീയ പുരസ്‌കാരം ലഭിച്ച നാട്യഗുരു സിറാജുദ്ധീനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഫയൽകോപ്പി
സിജി എജ്യുക്കേഷൻ അവാർഡ് ഒരു ലക്ഷം രൂപ ഡോ .കെ .കെ .എൻ കുറുപ്പിന്
കോഴിക്കോട് :സിജിയുടെ ( സെന്റർ ഫോർ ഇൻഫോർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ )സ്ഥാപക പ്രസിഡന്റ് ഡോ. കെ.എം.അബൂബക്കർ സാറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡ് (ഒരുലക്ഷം രൂപ ) പ്രശസ്ത ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഡോ. കെ.കെ.എൻ. കുറുപ്പ് അർഹനായി .
വിദ്യാഭ്യാസ മേഖലയിൽ വിശേഷിച്ചു സമൂഹത്തിലെ അരികുവൽക്കരി ക്കപ്പെട്ടവരുടെ കാര്യങ്ങളിൽ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്ന സംഭാ വനകളെ മാനിച്ചു കൊണ്ടാണ് സിജിയുടെ പ്രഥമ പുരസ്‌കാരം നൽകപ്പെടുന്നത്.
പുരസ്കാര സമർപ്പണ ചടങ്ങ് കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിലുള്ള സിജി ക്യാമ്പസ്സിൽ 2025 നവംബർ 16 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന സെമിനാറോട് കൂടി ആരംഭിക്കും. ആദരണീയനായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും. പി വി അബ്ദുൽ വഹാബ് എം. പി അബൂബക്കർ സർ അനുസ്മരണ ഭാഷണം നടത്തും. പ്രമുഖ വ്യവസായി പി.കെ അഹമ്മദ്, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം. വി ശ്രേയാംസ് കുമാർ, കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. കെ. കെ ഗീതാകുമാരി, കേരള മാപ്പിള കലാ അക്കാദമി ചെയർമാൻ പ്രൊഫ. ഡോ. ഹുസൈൻ രണ്ടത്താണി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാകുന്ന ഈ സുപ്രധാന ചടങ്ങിലേക്ക് ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















