പാലങ്ങാട് സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പാലങ്ങാട് സൊപ്രാനോ എൻജിനിയറിങ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻറെ സീനിയർ എ ഡിവിഷൻ വോളിബോൾ ചാമ്പ്യൻഷിപ്പിൻ്റെ സെമിഫൈനൽ മത്സരം ബുധനാഴ്‌ചനടക്കും.
ഫൈറ്റേഴ്സ് പാലങ്ങാട് ബ്രദേഴ്‌സ് മൂലാടുമായും സായ് സെന്റർ കോഴിക്കോട് ഹെക്സാസ് കുട്ടമ്പൂരുമായും മത്സരിക്കും. ഫൈനൽ മത്സരം 13-നുനടക്കും. രാത്രി ഏഴുമുതലാണ് മത്സരങ്ങൾ.
നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് സുനിൽകുമാർ തേനാറുകണ്ടി ഉദ്ഘാടനംചെയ്തു. കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ബാപ്പുഹാജി അധ്യക്ഷനായി.
ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ. മുസ്‌തഫ വിശദീകരിച്ചു. ചടങ്ങിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വാർഡ് മെമ്പർ ടി. രാജു, എം.ആർ. ആലിക്കോയ, കെ.പി. അബ്ദുള്ള, ജൗഹർ പൂമംഗലം, വി.വി. ഇസ്‌മയിൽ, വി.വി. ആലിക്കുഞ്ഞി, നാസർ കുണ്ടായി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















