ചരിത്രകാരന് ഒരിക്കലും കള്ളത്തരം പറയാന്‍ കഴിയില്ല: ഡോ. കെ.കെ.എന്‍. കുറുപ്പ്

ചരിത്രകാരന് ഒരിക്കലും കള്ളത്തരം പറയാന്‍ കഴിയില്ല: ഡോ. കെ.കെ.എന്‍. കുറുപ്പ്
ചരിത്രകാരന് ഒരിക്കലും കള്ളത്തരം പറയാന്‍ കഴിയില്ല: ഡോ. കെ.കെ.എന്‍. കുറുപ്പ്
Share  
2025 Nov 10, 11:02 AM
vasthu

ചരിത്രകാരന് ഒരിക്കലും കള്ളത്തരം പറയാന്‍ കഴിയില്ല: ഡോ. കെ.കെ.എന്‍. കുറുപ്പ്





 ഡോ. കെ.കെ.എൻ. കുറുപ്പിന്റെ പുതിയ പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു:

'ചരിത്രകാരൻ ഒരിക്കലും കള്ളത്തരം പറയില്ല'

ഷാർജ: ചരിത്രകാരനും അക്കാദമിഷ്യനുമായ ഡോ. കെ.കെ.എൻ. കുറുപ്പ് രചിച്ച 'ചരിത്രം, വക്രീകരണം, തിരുത്തെഴുത്ത്' എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ചരിത്രം വക്രീകരിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ സത്യങ്ങൾ വിളിച്ചുപറയാനുള്ള ശ്രമമാണ് പുസ്തകമെന്ന് പ്രകാശന ചടങ്ങിൽ ഡോ. കെ.കെ.എൻ. കുറുപ്പ് അഭിപ്രായപ്പെട്ടു.


kkn-book3


ബുക്പ്ലസ് പ്ലസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനത്തോടനുബ ന്ധിച്ച് നടന്ന ചർച്ചയിൽ അദ്ദേഹം തന്റെ നിലപാടുകൾ വിശദീകരിച്ചു. "ചരിത്രകാരന് ഒരിക്കലും കള്ളത്തരം പറയാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു. ചരിത്രകാരൻ വസ്തുതകളിലൂടെയാണ് ചരിത്രത്തെ നോക്കിക്കാണുന്നത്.


ഇന്ത്യയിൽ നിലവിൽ ചരിത്രം വക്രീകരിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണ്. രേഖകളെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളാണ് ഫാസിസം നടത്തുന്നത്. ഇത് ചരിത്രത്തോട് കാണിക്കുന്ന അനീതിയാണ്. മുഗൾ ചരിത്രത്തെ തന്റെ രചനയിൽ നിന്ന് ഒഴിവാക്കാൻ ബ്രിട്ടീഷ് ചരിത്രകാരനായ ജയിംസ് മിൽ പോലും ശ്രമിച്ചിട്ടില്ല. എന്നാൽ, ഇന്നത്തെ ഭരണകൂടം മുഗൾ ചക്രവർത്തിമാരെ മാറ്റിനിർത്തി ഇന്ത്യക്ക് ഒരു ചരിത്രം നിർമിക്കാൻ ധൈര്യം കാണിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.


kkn-book2


"മുഗൾ ചക്രവർത്തിമാരെ മാറ്റി നിർത്തി ഇന്ത്യക്ക് ഒരു ചരിത്രം നിർമിക്കാൻ കഴിയില്ല. മത-ജാതി ഭേദമന്യേ എല്ലാവരും ചേർന്നാണ് ഇന്ത്യയെ നിർമിച്ചത്," ഡോ. കെ.കെ.എൻ. കുറുപ്പ് കൂട്ടിച്ചേർത്തു.



sharjabook8

വിവിധ പുസ്തകങ്ങളുടെ പ്രകാശനങ്ങളോടൊപ്പം നടന്ന ചടങ്ങിൽ ഡോ. അസീസ് തരുവണ, ഖമറുദ്ദീൻ ആമയം, ഡോ. സുബൈർ വാഴമ്പുറം, ഡോ. രജീഷ് നരിക്കുനി, സൈനുദ്ദീൻ ഹുദവി മാലൂർ, യു.കെ.എം. അബ്ദുൽ ഗഫൂർ, നൗഫൽ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

sharjabook87
sharjabbok9
gafur
dr-kkn-bhakshysree-cover
bhakhyasreenew
manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan