ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ രണ്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ഓസീസ് ഒരു മത്സരം ജയിച്ചു. രണ്ട് മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചു. നേരത്തേ ഓസീസിനെതിരായ ഏകദിനപരമ്പര ഇന്ത്യക്ക് നഷ്ടമായിരുന്നു.
ഗാബയില്‍ നടന്ന അവസാനമത്സരവും മഴ മുടക്കിയതോടെയാണ് ഇന്ത്യയുടെ പരമ്പരനേട്ടം. മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങിനിടെയാണ് മഴയെത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 4.5 ഓവറില്‍ 52 റണ്‍സെടുത്തുനില്‍ക്കുമ്പോഴാണ് മഴ കളി മുടക്കിയത്. പിന്നീട് മത്സരം തുടരാനാവാതെ വന്നതോടെ കളി ഉപേക്ഷിച്ചതായി അമ്പയര്‍മാര്‍ അറിയിച്ചു. അതോടെ ഇന്ത്യ പരമ്പരയും സ്വന്തമാക്കി.
പരമ്പരയിലെ ആദ്യ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരം ഓസ്‌ട്രേലിയ സ്വന്തമാക്കി. നാലുവിക്കറ്റിന് ഓസീസ് ഇന്ത്യയെ പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ വിജയിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. ഹൊബാര്‍ട്ടില്‍ നടന്ന മത്സരത്തില്‍ അഞ്ചുവിക്കറ്റിനാണ് ഇന്ത്യയുടെ ജയം. നാലാം മത്സരത്തിലും ജയം ആവര്‍ത്തിച്ച് ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തിയിരുന്നു. 48 റണ്‍സിനാണ് സൂര്യകുമാറും സംഘവും വിജയിച്ചുകയറിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group









_h_small.jpg)






