കണ്ണൂർ: സൂപ്പർ ലീഗ് കേരളയിലെ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സിയുടെ ഹോം മത്സരങ്ങൾ ഏഴ് മുതൽ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിൽ നടക്കും. ആദ്യ മത്സരത്തിൽ തൃശ്ശൂർ മാജിക്ക് എഫ്‌സിയാണ് കണ്ണൂർ വാരിയേഴ്സിന്റെ എതിരാളി.
അഞ്ച് ഹോം മത്സരങ്ങളാണ് കണ്ണൂരിൽ നടക്കുന്നതെന്ന് കണ്ണൂർ വാരിയേഴ്‌സ് എഫ്സി ഡയറക്‌ടർ സി.എ. മുഹമ്മദ് സാലി, സ്പോർട്ടിങ് ഡയറക്‌ടർ ജുവൽ ജോസ്, സംഘാടക സമിതി ജനറൽ കൺവീനർ എം.കെ. നാസർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
10-ന് തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി, 19-ന് മലപ്പുറം എഫ്‌സി, 23-ന് ഫോഴ്സ് കൊച്ചി എഫ്‌സി, 28-ന് കാലിക്കറ്റ് എഫ്‌സി എന്നിവർക്കെതിരേ കണ്ണൂർ വാരിയേഴ്സ് ഏറ്റുമുട്ടും. രാത്രി 7.30-നാണ് എല്ലാ മത്സരവും.
നിലവിൽ നാല് മത്സരങ്ങൾ കളിച്ച കണ്ണൂർ വാരിയേഴ്‌സ് രണ്ട്് ജയവും രണ്ട് സമനിലയുമായി തോൽവി അറിയാതെ ഏട്ട് പോയിൻ്റുമായി സൂപ്പർ ലീഗിൽ മുന്നേറുകയാണ്.
ടിക്കറ്റ് വില്പന തുടങ്ങി; സ്ത്രീകൾക്ക് പ്രവേശനം സൗജന്യം
ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി. സ്ത്രീകൾക്കും 2013 ഡിസംബർ 15-ന് ശേഷം ജനിച്ച 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഗാലറിയിൽ പ്രവേശനം സൗജന്യമായിരിക്കും. ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല. സ്കൂൾ-കോളേജ് വിദ്യാർഥികൾക്ക് 69 രൂപയുടെ പ്രത്യേക പ്രവേശന പാസ് ഉണ്ടായിരിക്കും.
ഓഫ്ലൈനിലായിരിക്കും വിദ്യാർഥികൾക്ക് പാസ് ലഭിക്കുക. കളികാണാനെത്തുന്ന വിദ്യാർഥികൾ ഐഡി കാർഡ് കരുതണം. മൂന്ന് വിഭാഗങ്ങളിലായിയാണ് ടിക്കറ്റുകൾ ഉള്ളത്. 99 രൂപയുടെ ഗാലറി, 149 രൂപയുടെ ഡിലക്സ്, 199 രൂപയുടെ പ്രീമിയം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. കൂടാതെ 149, 199 രൂപയുടെ ടിക്കറ്റുകൾ എടുക്കുന്നവരുടെ കൂടെ ഒരു സ്ത്രീക്കും 2013 ഡിസംബർ 15 ന് ശേഷം ജനിച്ച 12 വയസ്സിന് താഴെയുള്ള രണ്ട് കുട്ടികൾക്കും ഡിലക്സ്, പ്രീമിയം വിഭാഗത്തിൽ പ്രവേശിക്കാം.
ഒരു ടിക്കറ്റ് എടുത്താൽ നാല് പേർക്ക് മത്സരം കാണാം. അതോടൊപ്പം 20 ശതമാനം വിലക്കുറവിൽ അഞ്ച് മത്സരങ്ങളുടെ സീസൺ ടിക്കറ്റും ഓൺലൈനിൽ ലഭ്യമാണ്. www.ticketgenie.in എന്ന വെബ്സൈറ്റിലോ, അപ്ലിക്കേഷനിൽ നിന്നോ ഓൺലൈനായി ടിക്കറ്റ് എടുക്കാം. ഓഫ് ലൈൻ ടിക്കറ്റുകൾ ഷോപ്രിക്‌സ് സൂപ്പർ മാർക്കറ്റിൻ്റെ താഴെചൊവ്വ, തൃക്കരിപ്പൂർ, പയ്യന്നൂർ, തളിപ്പറമ്പ്, പുതിയെരു എന്നീ ഔട്ട് ലെറ്റുകളിൽ ലഭിക്കും. കൂടാതെ കണ്ണൂർ ജവാഹർ സ്റ്റേഡിയത്തിലെ കണ്ണൂർ വാരിയേഴ്‌സ് എഫ്‌സി ഓഫീസിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















