ആഘോഷത്തിര

ആഘോഷത്തിര
ആഘോഷത്തിര
Share  
2025 Nov 04, 09:07 AM
MANNAN

മുംബൈ: നവി മുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലെ ആരവങ്ങൾ

ഞായറാഴ്ച‌ രാത്രി അറബിക്കടലോളം ചെന്നലച്ചു. ദക്ഷിണാഫ്രിക്കയെ കീഴടക്കി ഇന്ത്യൻ വനിതാ ടീം ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജയിച്ചശേഷം മുംബൈയുടെ തെരുവുകളിലും ഇടവഴികളിലുമെല്ലാം ആഹ്ലാദം നീലത്തിരമാലയായി അടിച്ചുകയറി. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് വനിതകൾ ആദ്യ ലോകകിരീടം നേടിയത്. ഞായറാഴ്‌ച രാത്രി 12-നുശേഷമാണ് കിരീടധാരണച്ചടങ്ങ് തുടങ്ങിയത്. അതിനുശേഷം ഇന്ത്യൻ ടീമിന്റെ ആഘോഷവും വ്യത്യസ്ത‌മായിരുന്നു.


റാവലിന്റെ വരവ്


സെമിവരെയുള്ള കളികളിൽ ഇന്ത്യയുടെ ഓപ്പണായിരുന്ന പ്രതികാ റാവൽ പരിക്കിലായതിനാൽ പിന്നീട് കളിച്ചിരുന്നില്ല. എട്ട് ഇന്നിങ്സിൽ 308 റൺസ് നേടിയ പ്രതികയുടെകൂടി വിജയമാണ് ഈ ലോകകപ്പ്, കിരീടം ഏറ്റുവാങ്ങിയശേഷം ആഘോഷത്തിൽ പ്രതികാ റാവലും ചേർന്നത് അപ്രതീക്ഷിതമായി. ദേശീയപതാക പുതച്ച് വീൽച്ചെയറിലിരുന്ന പ്രതികയെ ടീം അംഗങ്ങൾ കൂടെച്ചേർത്തുനിർത്തി.


ഹർമൻപ്രീതിന്റെ ഭാംഗ്ര


കിരീടം ഏറ്റുവാങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, മറ്റ് അംഗങ്ങൾ സമീപത്തെത്തിയപ്പോൾ പഞ്ചാബി ഭാംഗ്ര നൃത്തച്ചുവടുകളുമായാണ് സ്വീകരിച്ചത്. നേരത്തേ, ഐസിസി ചെയർമാൻ ജയ്ഷായുടെ കാലിൽ വന്ദിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തടഞ്ഞതും കൗതുകമുണർത്തി.


രോഹിത്-കോലി മോഡൽ


കഴിഞ്ഞവർഷം പുരുഷന്മാരുടെ ട്വൻ്റി 20 ലോകകപ്പ് ജയിച്ചശേഷം ടീം ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യൻ പതാക ഒരുമിച്ച് പുതച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്‌തിരുന്നു. അതിനുസമാനമായി ഹർമൻപ്രീതും വൈസ് ക്യാപ്റ്റൻ സ്‌മൃതി മന്ഥാനയും പതാകപുതച്ചെത്തിയത് കൗതുകമായി.


മുൻഗാമികൾക്ക് ആദരം


ഏറെക്കാലം ഇന്ത്യക്കുവേണ്ടി കളിച്ചെങ്കിലും ലോകകപ്പ് നേടാനാകാതെപോയ മിതാലി രാജ്, അൻജും ചോപ്ര, ജുലൻ ഗോസ്വാമി എന്നിരെക്കൂടി കിരീടം ഏറ്റുവാങ്ങുന്ന ചടങ്ങനെത്തിച്ച് യുവതലമുറയുടെ നന്ദി അറിയിച്ചു.


എവരിവൺസ് ഗെയിം


'ജെന്റിൽമാൻസ് ഗെയിം' എന്നാണ് ക്രിക്കറ്റ് അറിയപ്പെടുന്നത്. എന്നാൽ, ജന്റിൽമാൻസ് എന്നതു വെട്ടി '(ക്രിക്കറ്റ് എവരിവൺസ് ഗെയിം' എന്നെഴുതിയ ടീ ഷർട്ട് ധരിച്ച് കിരീടം കൈയിൽപ്പിടിച്ച് കിടക്കുന്ന ഹർമൻപ്രീതിൻ്റെ ചിത്രം സാമൂഹികമാധ്യമങ്ങളിൽ വൈറലായി.


51 കോടി സമ്മാനം


ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് 51 കോടി രൂപ സമ്മാനമായി നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചു. ഐസിസിയുടെ സമ്മാനത്തുകയായി 39.77 കോടി രൂപ ലഭിക്കും.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ജയിപ്പിച്ച് ജെമീമ
THARANI
thanachan