മലയാള ഭാഷയും കുഞ്ഞാലി മരയ്ക്കാറും :സത്യൻ മാടാക്കര.

മലയാള ഭാഷയും കുഞ്ഞാലി മരയ്ക്കാറും :സത്യൻ മാടാക്കര.
മലയാള ഭാഷയും കുഞ്ഞാലി മരയ്ക്കാറും :സത്യൻ മാടാക്കര.
Share  
സത്യൻ മാടാക്കര . എഴുത്ത്

സത്യൻ മാടാക്കര .

2025 Oct 30, 12:31 AM
MANNAN
mannan
chilps

മലയാള ഭാഷയും കുഞ്ഞാലി മരയ്ക്കാറും

:സത്യൻ മാടാക്കര.

തുഞ്ചത്തെഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി കേരളം ആദരിക്കുന്നുവെങ്കിൽ കുഞ്ഞാലി മരയ്ക്കാറെ കേരളത്തിന്റെ സമര ഭടനായും സ്മരിക്കണം. അധിനിവേശത്തിൽ നിന്നുള്ള വിമോചനമാണ് ഏത് പ്രാദേശിക ഭാഷയെയും നിലനിർത്തുക.ആ അർത്ഥത്തിൽ സ്വന്തം ജീവിതം കൊണ്ട് സമരഗാഥ എഴുതിയതിനാലാണ് മലയാള ഭാഷയും തുഞ്ചത്തെഴുത്തച്ഛനും നിലനിന്നത്.

ഡോ.കെ.കെ.എൻ.കുറുപ്പ് എഴുതുന്നു: "നൂറു വർഷക്കാലം കുഞ്ഞാലി മരയ്ക്കാന്മാരുടെ കീഴിൽ നടന്ന സമുദ്രയുദ്ധത്തിന്റെ ഫലമായാണ് കേരളത്തിനു സ്വതന്ത്രമായി നാലനില്ക്കാൻ കഴിഞ്ഞത്. നാവിക ആക്രമണങ്ങളാണ് നമ്മുടെ ഭാഷയെ സംരക്ഷിച്ചത്. ഗോവയെപ്പോലെ കേരളവും ഒരു പോർച്ചുഗീസ് കോളനിയായിരുന്നെങ്കിൽ നമുക്കിന്ന് സ്വന്തമായുള്ള പലതും സ്വപ്നമാകുമായിരുന്നു. മലയാള ഭാഷ നമുക്ക് അന്യമാകുമായിരുന്നു.

ഗോവയിൽ കൊങ്കിണി സംസാരിക്കുന്നവരെ മുഴുവൻ തെരഞ്ഞുപിടിച്ചു പോർച്ചുഗീസുകാർ ആക്രമിച്ചു. കൊങ്കിണി സംസാരിക്കുവാൻ പാടില്ല, കൊങ്കിണിയിൽ എഴുതാൻ പാടില്ല എന്നീ നയങ്ങൾ കൊണ്ടുവന്ന് ആ ഭാഷയെ തകർക്കുകയായിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ ചെറുത്തു നില്പാണ് മലയാളത്തെ സംരക്ഷിച്ചത്.

തുഞ്ചത്തെഴുത്തച്ഛനു രാമായണം എഴുതാനും ഭാഷയുടെ സേവനത്തിൽവ്യാപൃതനാകാനും കഴിഞ്ഞത് കുഞ്ഞാലി മരയ്ക്കാറുടെ ചെറുത്തു നില്പിന്റെ ഫലമാണ്. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പൈതൃകത്തെക്കുറിച്ചു പറയുമ്പോൾ കുഞ്ഞാലി മരയ്ക്കാറുടെ ധീര ചെറുത്തു നില്പുകളെ ആരും അനുസ്മരിക്കാറില്ല".


ഭാഷ ഒരു തീരാപ്രവാഹമാണ്. സംസ്കാര, സാമൂഹിക രൂപീകരണത്തിൽ അതിനു വലിയ പങ്കുണ്ട്. ഒരു പ്രദേശത്തെ ചെറുതാക്കാനും ജനകീയ കൂട്ടായ്മയിൽ നിന്ന് അകറ്റാനും കൊളോണിയൽ കാലഘട്ടത്തിൽ തന്നെ വലിയ ശ്രമങ്ങൾ നടന്നിരുന്നു.

സമകാലീന ലോകത്തും ആ ശ്രമങ്ങൾ തുടരുന്നു. നോബൽ സമ്മാന ജേതാവായ ഡെറക് വാൽക്കോട്ട് തനിക്കു നഷ്ടമായ കരീബിയൻ നാട്ടുഭാഷയെക്കുറിച്ച് നടത്തിയ പ്രസംഗം ദു:ഖത്തോടെ ഓർത്തെടുക്കുമ്പോൾ ഭാഷയുടെ വില നമ്മളറിയുന്നു. ആസ്ത്രേലിയ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു രാജ്യമാണിന്ന്.

വലിയൊരു രാജ്യമായ ആസ്ത്രേലിയയിൽ ആ ഭാഷയിലുണ്ടായ കൃതികളുടെ നിലയറിയുമ്പോൾ അധിനിവേശ ശക്തിയും അധികാരത്തിന്റെ ക്രൂരതയും തിരിച്ചറിയാനാകും. ഖസാക്കിസ്ഥാൻ സോവിയറ്റ് യൂണിയനിൽ നിന്നും വേർപെട്ട് പോവാനുള്ള പ്രധാന കാരണം " ഖസാക്ക്" ഭാഷയെ നശിപ്പിക്കാൻ മോസ്ക്കോ മൂന്നുതവണ ശ്രമിച്ചതും ലിപിമാറ്റവും ആയിരുന്നു.ആ ഭാഷ തിരിച്ചു കൊണ്ടുവരാൻ വേണ്ടി അവരിപ്പോൾ ശ്രമിക്കുന്നു.

ഇങ്ങനെ നിരവധി ചരിത്ര മുഹൂർത്തങ്ങൾ ഭാഷയെ നിലനിർത്തി പഠിച്ചെടുക്കാനാവുന്നു. പോർച്ചുഗീസ് അധീശശക്തിയോടു നാന്നൂറ് വർഷത്തിനപ്പുറം സമുദ്ര പോരാട്ടത്തിലൂടെ കുഞ്ഞാലി മരയ്ക്കാന്മാരും ഇങ്ങനെ ചെറുത്ത് നിന്ന് ഭാഷയെ സംരക്ഷിച്ചതു നമ്മൾ മറന്നു കൂടാ. അതുകൊണ്ടു തന്നെ കുഞ്ഞാലി മരയ്ക്കാർ എന്ന പേര് മലയാള ഭാഷയ്ക്ക് വളരെ വിലപ്പെട്ടതാകുന്നു.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan