മാനന്തവാടി: സംസ്ഥാന സ്‌കൂൾ കായികമേളയിലെ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിന് ഒന്നാംസ്ഥാനം. മൂന്ന് സ്വർണവും ആറ് വെങ്കലവുമായി 21 പോയിൻ്റുമായാണ് സ്കൂൾ സുവർണനേട്ടം കൈവരിച്ചത്. സ്‌കൂളിലെ കായികാധ്യാപകനും ജില്ലാ സ്പോർട്‌സ് കോഡിനേറ്ററുമായ ജെറിൽ സെബാസ്റ്റ്യൻ്റെ കീഴിലാണ് കുട്ടികൾ പരിശീലിച്ചത്.
എ.വി. അഭിഷേക്, നോയൽ മാനുവൽ, ജൂഡ്‌സിയ വില്യംസ് എന്നിവർ സ്വർണമെഡൽ നേടി ദേശീയമത്സരത്തിന് യോഗ്യത നേടി. വിജയ്, അഫ്രീദ, അർനവ്, മുഹമ്മദ് നിഹാൽ, അഭിജിത്ത്, ആസ്റ്റിൻ വില്യംസ് എന്നിവർക്കാണ് വെങ്കലമെഡൽ ലഭിച്ചത്.
വിജയികളെ സ്കൂൾജീവനക്കാരും പിടിഎയും അഭിനന്ദിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















