പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം മിന്നിച്ച് പൊന്നാനി ഐഎസ്എസ്

പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം മിന്നിച്ച് പൊന്നാനി ഐഎസ്എസ്
പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവം മിന്നിച്ച് പൊന്നാനി ഐഎസ്എസ്
Share  
2025 Oct 29, 09:16 AM
MANNAN
mannan
chilps

പൊന്നാനി പാലപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂകൂളിൽ നടന്ന പൊന്നാനി ഉപജില്ലാ ശാസ്ത്രോത്സവത്തിൽ 855 പോയിൻ്റ് നേടി ഉപജില്ലയിലെ ഏറ്റവും മികച്ച സ്കൂ‌ളായി പൊന്നാനി ഐഎസ്എസ് ഹയർ സെക്കൻഡറി സ്‌കൂൾ. തുടർച്ചയായ നാലാംതവണയാണ് ഈ നേട്ടം.


എൽപി വിഭാഗം ശാസ്ത്രോത്സവത്തിൽ 154 പോയിൻ്റും തത്സമയ പ്രവൃത്തിപരിചയമേളയിൽ 453 പോയിൻ്റും ഐടി മേളയിൽ 98 പോയിന്റും കരസ്ഥമാക്കി ഉപജില്ലയിലെ ഏറ്റവും മികച്ച സ്‌കൂൾ യുപി വിഭാഗം ശാസ്ത്രോത്സവത്തിൽ 172 പോയിൻ്റ് നേടി ഉപജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂ‌ൾ എന്നിങ്ങനെയാണ് നേട്ടം. ഗണിതശാസ്ത്രമേളയിൽ 139 പോയിൻ്റ് നേടി ഉപജില്ലയിൽ ഓവറോൾ മൂന്നാം സ്ഥാനം, സയൻസ് ഫെയറിൽ 102 പോയിന്റ് നേടി ഓവറോൾ മൂന്നാം സ്ഥാനവും കൈവരിച്ചു.


എൽപി വിഭാഗത്തിൽ 23 പോയിൻ്റ് നേടി സാമൂഹികശാസ്ത്ര മേളയിൽ തുടർച്ചയായ രണ്ടാം തവണയും ഓവറോൾ ഒന്നാം സ്ഥാനം, 34 പോയിന്റ് നേടി ഗണിതശാസ്ത്രമേളയിൽ ചരിത്രത്തിലാദ്യമായി ഓവറോൾ ഒന്നാം സ്ഥാനം, 78 പോയിന്റ് നേടി തത്സമയ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും ഐഎസ്.എസ് സ്‌കൂൾ കരസ്ഥമാക്കി.


യുപി വിഭാഗത്തിൽ 83 പോയിൻ്റ് നേടി തത്സമയ പ്രവൃത്തിപരിചയ മേളയിൽ ഓവറോൾ ഒന്നാംസ്ഥാനം, 14 പോയിന്റ് നേടി ഐടി മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം. 17 പോയിൻ്റ് നേടി സാമൂഹികശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനവും സ്കൂൾ നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ 158 പോയിന്റ് നേടി തത്സമയ പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായ പത്താം തവണയും ഓവറോൾ ഒന്നാംസ്ഥാനം, 50 പോയിൻ്റ് നേടി ഐടി മേളയിൽ ഓവറോൾ ഒന്നാംസ്ഥാനവും കരസ്ഥമാക്കി. ഹയർസെക്കൻഡറി വിഭാഗത്തിൽ 34 പോയിന്റ് നേടി ഐടി മേളയിൽ ഓവറോൾ രണ്ടാം സ്ഥാനവും നേടി.


ശാസ്ത്രമേളയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികളെയും പരിശീലനം നൽകിയ അധ്യാപകരെയും അനുമോദിച്ചു.


സംഗമത്തിൽ പ്രിൻസിപ്പൽ പി.കെ. അബ്‌ദുൽ അസീസ്, അക്കാദമിക് കോഡിനേറ്റർ പി.വി. അബ്‌ദുൽ ഖാദർ, മുഹമ്മദ് ശിഹാബുദ്ദീൻ, പി. ഗീത. യു.കെ. ശഫായത്ത്, സൈനുദ്ദീൻ, ഒ.എം. ഫാത്തിമ, സി.പി. ഖാലിദ്, സുഹല എന്നിവർ പങ്കെടുത്തു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan