ആർത്തവം അന്ധവിശ്വാസമല്ല മേമുണ്ടയുടെ ‘മുട്ട’യ്ക്ക് ഒന്നാം സ്ഥാനം

ആർത്തവം അന്ധവിശ്വാസമല്ല മേമുണ്ടയുടെ ‘മുട്ട’യ്ക്ക് ഒന്നാം സ്ഥാനം
ആർത്തവം അന്ധവിശ്വാസമല്ല മേമുണ്ടയുടെ ‘മുട്ട’യ്ക്ക് ഒന്നാം സ്ഥാനം
Share  
2025 Oct 28, 09:13 AM
MANNAN
mannan

കോഴിക്കോട് : ആർത്തവമെന്നത് പെണ്ണിനെ മാറ്റിനിർത്താനുള്ളതാണെന്ന പഴഞ്ചൻ കാഴ്‌ചപ്പാടുകൾ തിരുത്തേണ്ടതാണെന്ന് ഓർമിപ്പിച്ച 'മുട്ട: ദി എഗ്ഗി'ലൂടെ മേമുണ്ട ഹയർസെക്കൻഡറി സ്‌കൂൾ കുട്ടികൾക്ക് ശാസ്ത്രനാടകത്തിൽ ഒന്നാം സ്ഥാനം


ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച 'മുട്ട'യിലെ അഭിനേതാക്കളായ ശ്രീശൈവും സാൻവി കൃഷ്‌ണയും മികച്ച നടനും നടിയുമായി. ആർത്തവകാലത്ത് അന്ധവിശ്വാസം കാരണം സ്ത്രീകളെ അകറ്റിയിരുത്തുന്നതും ഇപ്പോഴും നാപ്‌കിനോ മറ്റ് സംവിധാനങ്ങളോ ഉപയോഗിക്കാതെ പ്രാകൃതമായ രീതിയിൽ അത് കൈകാര്യം ചെയ്യുന്നതുമായ പ്രശ്നങ്ങൾ നാടകം ചർച്ചചെയ്തു.


ആർത്തവകാലത്ത് ഉപയോഗിക്കാൻ ചണവും പരുത്തിയുമെല്ലാം ഉപയോഗിച്ച് പരിസ്ഥിതി സൗഹൃദനാപ്‌കിൻ ഉണ്ടാക്കുന്നതും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നതിൻ്റെ പ്രസക്തിയും പങ്കുവെച്ചാണ് നാടകം അവസാനിക്കുന്നത്. പാർവതി, തോമ്മ, ഇതൾ, ആഷ്‌മിയ, അഡ്രിനാഥ്, ഹരിദേവ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


ശുഷ്കമായ വേദി


ശാസ്ത്രനാടകത്തിന് ഒൻപത് ടീമുകളാണ് ജില്ലാ മത്സരത്തിനുണ്ടായിരുന്നത്. എന്നാൽ, ആറ് ടീം മാത്രമാണ് എത്തിയത്. സാധാരണ 15-ൽ ഏറെ ടീമുകൾ മത്സരിക്കാറുണ്ട്. ശാസ്ത്രോത്സവ മാന്വൽ പരിഷ്‌കരിച്ചപ്പോഴാണ് നാടകത്തിന്റെ പോയിന്റ് ഓവറോൾ ചാമ്പ്യൻഷിപ്പിന് പരിഗണിക്കില്ലെന്ന് തീരുമാനിച്ചത്. ഇതോടെയാണ് സ്കൂ‌ളുകൾ പിൻവാങ്ങിയത്.


സംസ്ഥാനതലത്തിലും ദേശീയതലത്തിലുംവരെ മത്സരിക്കാൻ പറ്റുമെന്നിരിക്കെ ഇത്തരത്തിൽ പോയിൻ്റ് ഒഴിവാക്കിയത് നാടകവേദിയെ ബാധിക്കുമെന്നാണ് അധ്യാപകർ പറയുന്നത്. വലിയ ചെലവുണ്ട് നാടകങ്ങൾക്ക്. അതുകൊണ്ടുതന്നെ വലിയ പണംമുടക്കി മത്സരിക്കാൻ എത്തേണ്ടെന്ന നിലപാടിലാണ് പലരും. 22 വർഷമായി മേമുണ്ട ജില്ലയിൽ നേട്ടമുണ്ടാക്കുന്നുണ്ട്. അടുത്തവർഷം മുതൽ ഈ ടീമും എത്തുമോയെന്നാണ് സംശയം. ഹൈസ്കൂ‌ൾ വിഭാഗത്തിൽ മാത്രമാണ് മത്സരം.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan