പാലക്കാട് ജില്ലാ റൈഫിൾ അസോസിയേഷൻ്റെ ചന്ദ്രനഗർ ഷൂട്ടിങ് റേഞ്ചിൽ നടന്ന കാലിക്കറ്റ് സർവകലാശാലാ ഇൻ്റർകോളേജ് ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ പാലക്കാട് ഗവ. വിക്ടോറിയ കോളേജ് 24 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. കൊണ്ടോട്ടി ഇ.എംഇഎ കോളേജ് 10 പോയിന്റോടെ രണ്ടാംസ്ഥാനം നേടി. എട്ട് പോയന്റ് നേടിയ തൃശ്ശൂർ സെയ്ൻ്റ് തോമസാണ് മൂന്നാം സ്ഥാനത്ത്.
പുരുഷവിഭാഗത്തിൽ ഗവ. വിക്ടോറിയകോളേജ് 14 പോയിന്റോടെ ഒന്നാംസ്ഥാനം നേടി. ആറുപോയിൻ്റുകൾ വീതം നേടി തൃശ്ശൂർ ശ്രീ കേരളവർമ കോളേജ്, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു. വനിതാ വിഭാഗത്തിൽ കൊണ്ടോട്ടി ഇഎംഇഎ കോളേജ് 10 പോയിന്റോടെ കൂടുതൽ സ്വർണവുമായി ഒന്നാംസ്ഥാനം നേടി. ഗവ. വിക്ടോറിയ കോളേജ് 10 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി.
പുരുഷവിഭാഗത്തിൽ ഏബൽ എബ്രഹാം സുനിൽ (കോഴിക്കോട് ഗവ. ലോ കോളേജ്), വനിതാ വിഭാഗത്തിൽ നവനിതാ പി. മേനോൻ (കൊണ്ടോട്ടി ഇഎംഇഎ കോളേജ്) എന്നിവർ വ്യക്തിഗത ചാന്‌പ്യൻമാരായി.
ഷൊർണൂർ എംപിഎംഎഎസ്എൻ ട്രസ്റ്റ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ എട്ടു കോളേജുകളിൽ നിന്നായി 30 മത്സരാർഥികൾ പങ്കെടുത്തു. എംപി.എംഎഎസ്.എൻ ട്രസ്റ്റ് കോളേജ് പ്രിൻസിപ്പൽ പി. രജനി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്‌തു. കാലിക്കറ്റ് സർവകലാശാല ഡെപ്യൂട്ടി ഡയറക്ടർ ജി. ബിപിൻ അധ്യക്ഷനായി. സി. രാജേഷ്, മായ, കെ. ലെനു തുടങ്ങിയവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















