മീനങ്ങാടി: കേണൽ സി.കെ. നായിഡു അണ്ടർ 23 ചതുർദിന ടൂർണമെന്റിന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കം. മഴയെത്തുടർന്ന് രണ്ടുമണിക്കൂറിലേറെ വൈകിയായിരുന്നു ആദ്യദിനം മത്സരം തുടങ്ങിയത്. ആദ്യദിനം ബാറ്റിങ്ങിനിറങ്ങിയ കേരളം ഒൻപതുവിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു.
ടോസ് നേടിയ ബറോഡ കേരളത്തെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഈർപ്പമുള്ള സാഹചര്യങ്ങൾ മുതലെടുത്ത് പന്തെറിഞ്ഞ ബറോഡയുടെ ബൗളർമാർ തുടക്കത്തിൽത്തന്നെ കേരളത്തിന് പ്രഹരമേൽപ്പിച്ചു. തുടരെ വിക്കറ്റുകൾ വീണതോടെ ഒരുഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 27 റൺസെന്ന നിലയിലായിരുന്നു കേരളം,
ഇടയ്ക്ക് പവൻ ശ്രീധറും കാമിൽ അബൂബക്കറും ചേർന്ന കൂട്ടുകെട്ട് പ്രതീക്ഷനൽകി. എന്നാൽ, 11 പന്തുകളിൽ 24 റൺസ് നേടി പവൻ ശ്രീധറും 17 റൺസെടുത്ത് കാമിൽ അബുബക്കറും പുറത്തായി. തുടർന്നെത്തിയ ക്യാപ്റ്റൻ അഭിമ്മിങ് പ്രവീണും എസ്. അഭിറാമും ചേർന്നാണ് കേരളത്തിന്റെ സ്കോർ നൂറുകടത്തിയത്. 48 റൺസെടുത്ത് അഭിജിത്ത് പ്രവീൺ പുറത്തായി. ഒടുവിൽ അവസാന വിക്കറ്റിൽ ഒത്തുചേർന്ന ആദിത്യ ബൈജുവും പവൻരാജും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തിന് കരുത്തായത്.
ഇരുവരും ചേർന്ന് 89 റൺസ് കൂട്ടിച്ചേർത്തു. കളിനിർത്തുമ്പോൾ ആദിത്യ ബൈജു 76 റൺസുമായും പവൻ രാജ് 24 റൺസുമായും ക്രീസിലുണ്ട്. 93 പന്തിൽ 11 ഫോറും ഒരു സിക്‌സുമടങ്ങുന്നതായിരുന്നു ആദിത്യയുടെ ഇന്നിങ്സ്. ബറോഡയുടെ ഫാസ്റ്റ് ബൗളർ കേയൂർ കാല അഞ്ചുവിക്കറ്റും കരൺ ഉമ് മൂന്നുവിക്കറ്റും വീഴ്ത്തി. തിങ്കളാഴ്‌ച രാവിലെ 9.30-ന് കേരളത്തിന്റെ ബാറ്റിങ്ങോടെ മത്സരം പുനരരാംഭിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















