മലപ്പുറം: തുടർച്ചയായ നാലാം ഹോം മത്സരത്തിനൊരുങ്ങി മലപ്പുറം എഫ്സി. സൂപ്പർ ലീഗ് കേരളയിലെ നാലാം റൗണ്ട് മത്സരത്തിൽ ചൊവ്വാഴ്‌ച വൈകീട്ട് 7.30-ന് മലപ്പുറം എഫ്സിയും തിരുവനന്തപുരം കൊമ്പൻസ് എഫ്സിയും ഏറ്റുമുട്ടും. ഇതിനുശേഷമുള്ള അഞ്ചുകളികളും എംഎഫ്‌സിക്ക് എവേ മത്സരങ്ങളാണ്. അവസാന ഹോം മത്സരം ഡിസംബറിലാണ്. ചൊവ്വാഴ്‌ച ജയിച്ച് വിലപ്പെട്ട മൂന്നു പോയിന്റ് സ്വന്തമാക്കിയാൽ എതിരാളികളുടെ മൈതാനത്ത് ആത്മവിശ്വാസത്തോടെ ടീമിന് ഇറങ്ങാം.
ആദ്യ സീസണിൽ ലീഗ് ഘട്ടത്തിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ രണ്ടു മത്സരങ്ങളും സമനിലയിലായിരുന്നു കലാശിച്ചത്. തിരുവനന്തപുരത്ത് നടന്ന കളിയിൽ 1-1, പയ്യനാട് നടന്ന കളിയിൽ 2-2 എന്നിങ്ങനെയായിരുന്നു ഫലം.
ഈ സീസണിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളിൽ ഒന്നാണ് മലപ്പുറം. ഒരു ജയവും രണ്ടു സമനിലയും ഉൾപ്പെടെ അഞ്ചു പോയിന്റാണ് സമ്പാദ്യം. നിലവിൽ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനത്താണ്. കൊമ്പൻസാണെങ്കിൽ രണ്ടു തോൽവിയും ഒരു ജയവുമുൾപ്പെടെ അഞ്ചാമതാണ്. അവസാനത്തെ ഹോം മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ്‌സിയുമായി ഒരു ഗോളിന് തിരുവനന്തപുരം പരാജയപ്പെട്ടിരുന്നു.
കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന എംഎഫ്‌സിയുടെ താരങ്ങളായ ശബരിൻ, സഞ്ജു ഗണേഷ്, ഗനി അഹമ്മദ് നിഗം എന്നിവർ
ടിക്കറ്റ് വാങ്ങാം
ടിക്കറ്റ്‌ജീനി ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും മലപ്പുറം എഫ്‌സിയുടെ കളികൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. കളിയുള്ള ദിവസങ്ങളിൽ പയ്യനാട് സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടറുകളിലും വിൽപ്പനയുണ്ട്. 99 മുതൽ 499 രൂപവരെയാണ് ടിക്കറ്റ് നിരക്കുകൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















