അഞ്ചുപേർക്ക് കേരളടീമിലേക്ക് സെലക്ഷൻ
കല്പറ്റ: വനിതാക്രിക്കറ്റിൽ താരങ്ങളുദിക്കുന്ന വയനാട് സംസ്ഥാന സ്കൂൾ കായികമേളയിലും പതിവുതെറ്റിച്ചില്ല. വീര്യം ചോരാത്ത പോരാട്ടത്തിൽ മിന്നു പ്രകടനം കാഴ്‌ചവെച്ച് സ്വർണക്കപ്പുയർത്തി.
സീനിയർ ഗേൾസ് സ്റ്റേറ്റ് സ്‌കൂൾ ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനലിലാണ് വയനാടിന്റെ നേട്ടം. പാലക്കാടിനെ 27 റൺസിന് തോൽപ്പിച്ചാണ് വയനാട് ചാമ്പ്യന്മാരായത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫിൽഡ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റിങ്ങിനിറങ്ങിയ വയനാട് മൂന്നു ഓവറിൽ ഒരുവിക്കറ്റ് നഷ്‌ടത്തിൽ 38 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാലക്കാട് മൂന്നു ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 11 റൺസെടുത്തു. നിലവിലെ ചാമ്പ്യന്മാരായിരുന്ന തിരുവനന്തപുരത്തെ ആദ്യമത്സരത്തിൽ വയനാട് പരാജയപ്പെടുത്തി. തുടർന്ന്, കൊല്ലത്തെയും ആലപ്പുഴയെയും പരാജയപ്പെടുത്തിയാണ് വയനാട് ഫൈനലിലെത്തിയത്.
നടവയൽ സെയ്ൻ്റ് തോമസ് എച്ച്.എസ്.എസിലെ എട്ടുവിദ്യാർഥികളും കോളേരി ജിഎച്ച്എസ്, മീനങ്ങാടി ജിഎച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ്എസ് എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരും അടങ്ങുന്നതാണ് വയനാട് ടീം. മീനങ്ങാടി ജിഎച്ച്.എസ്.എസിലെ പ്ലസ്‌ടു വിദ്യാർഥി സഹിയയാണ് വയനാട് ടീമിനെ നയിച്ചത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നുമണിയുടെ ഇളയച്ഛൻ്റെ മകളായ ബി.കെ. ജിയാണ് ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് പ്ലെയർ. നാലുമത്സരങ്ങളിലായി 88 റൺസും അഞ്ചുവിക്കറ്റുമാണ് ജിസ്‌ന സ്വന്തമാക്കിയത്. നടവയൽ സെയ്ന്റ്റ് തോമസ് എച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് ജിസ്ന. മികച്ചപ്രകടനം കാഴ്‌ചവെച്ച ബി.കെ. ജിസ്‌നയും ക്യാപ്റ്റൻ സഫിയയും ഉൾപ്പെടെ അഞ്ചുപേർക്ക് കേരള ടീമിലേക്ക് സെലക്‌ഷനും ലഭിച്ചു. നടവയൽ സെയ്ന്റ് തോമസ് എച്ച്എസ്എസിലെ ഒൻപതാംക്ലാസുകാരി മേധാ ദീപ്തത, പ്ലസ്ട വിദ്യാർഥിനി അൻഷ ഷെറിൻ, പത്താംക്ലാസുകാരി സി.പി.എം. ഹയഫാത്തിമ എന്നിവരാണ് കേരള ടീമിൽ ഇടംനേടിയ മറ്റുതാരങ്ങൾ.
ക്യാപ്റ്റനായ സഫിയ നാലുമത്സരങ്ങളിലും ഒൗട്ടാവാതെ മികച്ചപ്രകടനം കാഴ്ച്ചവെച്ച താരമാണ്. 54 റൺസാണ് വിക്കറ്റ് കീപ്പർകൂടിയായ സഫിയ നേടിയത്. ബൗളറായ മേധാ ദീപ്‌ത നാലുമത്സരങ്ങളിലായി ആറുവിക്കറ്റ് നേടി.
ലെഫ്റ്റ് ആം ഫാസ്റ്റ് ബൗളറായ അൻഷ ഷെറിൻ മൂന്നുവിക്കറ്റും ഫാസ്റ്റ് ബൗളറായ ഹയഫാത്തിമ രണ്ടുമത്സരങ്ങളിൽനിന്ന് നാലുവിക്കറ്റുമെടുത്തു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















