ആലപ്പുഴ: വൈഎംസിഎ സംഘടിപ്പിക്കുന്ന യുജിടി 67-ാമത് ഇ. ജോൺ ഫിലിപ്പോസ് മെമ്മോറിയൽ ഓൾ കേരള ഓപ്പൺ പ്രൈസ് മണി റാങ്കിങ് ടേബിൾ ടെന്നീസ് ടൂർണമെൻ്റ് ഞായറാഴ്‌ച സമാപിക്കും.
ശനിയാഴ്ച നടന്ന മത്സരത്തിൽ പാലക്കാട് ചാംപ്‌സ് അക്കാദമിയിലെ എൻ.കെ. ഹർഷിത ഇരട്ടക്കിരീടം നേടി. കെഡേറ്റ് ഡിവിഷൻ അണ്ടർ 13, സബ് ജൂനിയർ ഡിവിഷൻ അണ്ടർ 15 വിഭാഗങ്ങളിലാണ് കിരീടം, ആൺകുട്ടികളുടെ അണ്ടർ 13 കെഡേറ്റ് വിഭാഗത്തിൽ യൂടിടി ആലപ്പുഴ വൈഎംസിഎ ടിടി അക്കാദമിയിലെ ആദിശേഷൻ ചാംപ്യനായി. സബ് ജൂനിയർ അണ്ടർ 15 വിഭാഗത്തിൽ പാലക്കാട് ചാംപ്സ് ടിടി അക്കാദമിയിലെ എൻ.കെ. ശ്രീറാം ജേതാവായി.
പെൺകുട്ടികളുടെ അണ്ടർ 11 വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് ടിടി അക്കാദമിയിലെ ജെന്നിഫർ ജിജോയും ആൺകുട്ടികളുടെ വിഭാഗത്തിൽ ഐസിഎന്നിലെ നരേഷ് കൃഷ്‌ണയും വിജയിച്ചു.
എൻ.സി. ജോൺ മെമ്മോറിയൽ ടേബിൾ ടെന്നീസ് അരീനയിൽ വൈകീട്ട് അഞ്ചിനു നടക്കുന്ന പരിപാടിയിൽ ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടിടിഎഫ്ഐ) സീനിയർ വൈസ് പ്രസിഡൻ്റ് പത്മജ എസ്. മേനോൻ സമ്മാനം നൽകും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















