ശാസ്ത്രനാടകമത്സരത്തിൽ ഒന്നാംസ്ഥാനം നേടി ജോൺ എഫ്. കെന്നഡി സ്മാരക സ്‌കൂൾ

ശാസ്ത്രനാടകമത്സരത്തിൽ ഒന്നാംസ്ഥാനം നേടി ജോൺ എഫ്. കെന്നഡി സ്മാരക സ്‌കൂൾ
ശാസ്ത്രനാടകമത്സരത്തിൽ ഒന്നാംസ്ഥാനം നേടി ജോൺ എഫ്. കെന്നഡി സ്മാരക സ്‌കൂൾ
Share  
2025 Oct 26, 09:43 AM
MANNAN
mannan

മാവേലിക്കര: ജില്ലാ ശാ‌സ്ത്രോത്സവത്തിൻ്റെ ഭാഗമായി നടന്ന ഹൈസ്കൂൾവിഭാഗം ശാസ്ത്രനാടക മത്സരത്തിൽ കട്ടച്ചിറ ജോൺ എഫ്. കെന്നഡി സ്മ‌ാരക വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ഒന്നാംസ്ഥാനം നേടി.

പ്രദീപ് കണ്ണങ്കോട് എഴുതി അഭിലാഷ് പരവൂർ സംവിധാനം ചെയ്ത 'ദി ഹോപ് നാടകം ഹെന്റിയേറ്റ ലാക്‌സിൻ്റെ ജീവിതകഥയാണ്. എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർഥികളായ അനന്യ വി. കുമാർ, വൈഗ ദാസ്, ജിഷാന, അയിഷ, വി.വി. ജൈനവ്, മുഹമ്മദ് റംസാൻ, നൈസാന, ശ്രേയ എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


ഹെന്റിയേറ്റയായെത്തിയ വൈഗാ ദാസും ഡേവിഡിനെ അവതരിപ്പിച്ച മുഹമ്മദ് റംസാനും മികച്ച നടിക്കും നടനുമുള്ള പുരസ്‌കാരം നേടി. കായംകുളം ഉപജില്ലയെ പ്രതിനിധാനംചെയ്‌താണ് ജോൺ എഫ്. കെന്നഡി സ്കൂ‌ൾ മത്സരത്തിനെത്തിയത്. ആലപ്പുഴ ഉപജില്ലയെ പ്രതിനിധാനംചെയ്ത പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് എച്ച്എസ് അവതരിപ്പിച്ച 'ബ്രേക്ക്' രണ്ടാംസ്ഥാനവും മാവേലിക്കര ഉപജില്ലയെ പ്രതിനിധാനംചെയ്‌ത്‌ മാവേലിക്കര ബിഷപ്പ് ഹോഡ്ജസ് എച്ച്എസ് അവതരിപ്പിച്ച 'എൻകതിർ പൊൻകതിർ മൂന്നാംസ്ഥാനവും നേടി.


ജില്ലാ ശാസ്ത്രോത്സവത്തിൻ്റെ ഭാഗമായ മറ്റിനങ്ങൾ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി മാവേലിക്കരയിലെ വിവിധ സ്‌കൂളുകളിൽ നടക്കും.


ഹെന്റിയേറ്റ ലാക്‌സ്


: 1920 ഓഗസ്ത് ഒന്നിന് അമേരിക്കയിലെ വെർജീനിയയിൽ ജനിച്ച കറുത്ത വർഗക്കാരിയായ ഹെൻറിയേറ്റയടക്കമുള്ള പത്തു മക്കളെയും മാതാപിതാക്കൾ പല വീടുകളിലാക്കി. ഹെൻ്റിയേറ്റ അഞ്ചാമത്തെ കുഞ്ഞിനെ ഗർഭംധരിച്ചിരിക്കുമ്പോൾ സെർവിക്കൽ കാൻസർ തിരിച്ചറിഞ്ഞു. കറുത്ത വർഗക്കാരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹെൻറിയേറ്റയുടെ ശരീരത്തിൽനിന്നു ഡോക്‌ടർമാർ കോശങ്ങൾ പരിശോധനയ്ക്കെടുത്തു. സാധാരണ ആയുസ്സുകുറവുള്ള കോശങ്ങൾക്കു പകരം ശാസ്ത്രലോകത്തെ അദ്‌ഭുതപ്പെടുത്തി അവളുടെ ശരീരത്തിൽനിന്നെടുത്ത കോശങ്ങൾ പെരുകി.


1951 ഒക്ടോബർ നാലിന് ഹെൻറിയേറ്റ മരിച്ചു. പക്ഷേ, അവളുടെ കോശങ്ങളിൽ ശാസ്ത്രലോകം പരീക്ഷണടങ്ങൾ നടത്താൻ തുടങ്ങി. 'ഹെല' എന്ന പേരിലുള്ള കോശങ്ങളിൽ ഇപ്പോഴും പരീക്ഷണങ്ങൾ തുടരുന്നു. പോളിയോ വാക്സിനും കോവിഡ് വാക്സ‌ിനും അടക്കം ഒട്ടേറെ കണ്ടുപിടിത്തങ്ങളിൽ ഹെല കോശങ്ങൾ നിർണായകമായി.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
b

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI
thanachan