ചങ്ങരംകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഭാരോദ്വഹനത്തിൽ
മികവു തെളിയിച്ച് സഹോദരങ്ങൾ. നന്നംമുക്ക് സ്വദേശികളായ ഇഷാൻ അബ്ദുൾ ജലാൽ, റയാൻ അബ്‌ദുൾ ജലാൽ എന്നിവരാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്.
ഇരുവരും ജില്ലാതലത്തിൽ സ്വർണം നേടിയിരുന്നു. സംസ്ഥാന തലത്തിൽ ജില്ലയ്ക്കുവേണ്ടി 60 കിലോ ജൂനിയർ കാറ്റഗറിയിൽ ഇഷാൻ അബ്ദുൾ ജലാൽ സ്വർണം നേടി കേരള ചാമ്പ്യനായി. 88 കിലോ സീനിയർ കാറ്റഗറിയിൽ റയാൻ ജലാലിനു നാലാംസ്ഥാനമാണ് ലഭിച്ചത്. കഴിഞ്ഞവർഷം സംസ്ഥാന തലത്തിൽ റയാൻ അബ്ദുൾ ജലാലിന് വെങ്കലമാണ് ലഭിച്ചിരുന്നത്. ഈ വർഷം വെയിറ്റ് ലിഫ്റ്റിങ് അസോസിയേഷൻ്റെ ജില്ലാതല ചാമ്പ്യൻഷിപ്പിൽ 60 കിലോ യൂത്ത്, ജൂനിയർ കാറ്റഗറികളിലും സ്വർണം നേടി ചാമ്പ്യനായത് ഇഷാൻ അബ്ദുൾ ജലാലാണ്.
മൂക്കുതല സ്കൂൾ മുൻ പിടിഎ പ്രസിഡന്റും നന്നംമുക്ക് മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജലാൽ പന്തേൻകാടൻ്റെയും റസീനയുടെയും മക്കളാണ് ഈ കായികതാരങ്ങൾ, മൂക്കുതല സ്‌കൂളിലെ കായികാധ്യാപകൻ ആഘോഷിന്റെ നിർദേശത്തിലാണ് പരിശീലനം. ഇഷാൻ മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർസെക്കഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസിലും റയാൻ വന്നേരി ഹൈസ്കൂളിൽ പ്ലസ്‌ടുവിനുമാണ് പഠിക്കുന്നത്. നവംബറിൽ അരുണാചൽ പ്രദേശിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇഷാൻ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















