
കല്പറ്റ: പ്രായത്തെ തോല്പിച്ച് കായികതാരങ്ങൾ മാറ്റുരച്ച സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിൽ കിരീടമണിഞ്ഞ് വയനാട്. 382 പോയൻറ് നേടിയാണ് ആതിഥേയരായ വയനാട് ചാമ്പ്യൻമാരായത്. 268 പോയൻ്റുനേടി മലപ്പുറമാണ് റണ്ണേഴ്‌സ് അപ്പ്. 181 പോയൻ്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും 175 പോയന്റുമായി തൃശ്ശൂർ നാലാംസ്ഥാനവും നേടി.
മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്‌മാരക ജില്ലാ സ്റ്റേഡിയത്തിൽ ചൊവ്വ, ബുധൻ ദിവസങ്ങളിലായി നടന്ന മാസ്റ്റേഴ്‌സ് ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തോളം കായികതാരങ്ങളാണ് മത്സരിച്ചത്.
30 വയസ്സുമുതൽ 95 വയസ്സുവരെയായി അഞ്ചുവയസ്സു വ്യത്യാസത്തിലാണ് മത്സരങ്ങൾ നടത്തിയത്. ബുധനാഴ്‌ച രാവിലെ മുതലുള്ള മഴ കായികതാരങ്ങളുടെ ആവേശത്തെ ബാധിച്ചില്ല. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംസ്ഥാന അത്ലറ്റിക്‌സ് അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷനാണ് അതിഥേയത്വം വഹിച്ചത്. ജില്ലയിൽ ആദ്യമായിട്ടാണ് സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
ചാമ്പ്യൻമാരായ വയനാടിന് സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അംഗം എം. മധു ട്രോഫി സമ്മാനിച്ചു. റണ്ണേഴ്‌സ് അപ്പായ മലപ്പുറത്തിന് കേരളാസ്റ്റേറ്റ് അത്ലറ്റിക്‌സ് അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖരൻ പിള്ളയും മൂന്നാംസ്ഥാനം നേടിയ കോഴിക്കോടിന് അത്ലറ്റിക്‌സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഡോ. ഹരിദയാലും ട്രോഫികൾ സമ്മാനിച്ചു. സമാപനസമ്മേളനത്തിൽ ജില്ലാ അത്ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്റ് സജി ചെങ്ങനാമഠത്തിൽ അധ്യക്ഷത വഹിച്ചു.
കെ. ചന്ദ്രശേഖരൻ പിള്ള മുഖ്യാതിഥിയായി. സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് ഓർഗനൈസിങ് സെക്രട്ടറി ലൂക്കാ ഫ്രാൻസിസ്, ട്രഷറർ സജീഷ് മാത്യു, എ.ഡി. ജോൺ, കെ.വി. ജോസഫ്, ഷിബു കുറുമ്പേമഠം, സുനിൽ പുല്ലള്ളി, ലൂയിസ് പള്ളിക്കുന്ന് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group