
തിരുവനന്തപുരം: 67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിലെ മത്സരങ്ങൾ
ബുധനാഴ്‌ച തുടങ്ങും. കഴിഞ്ഞ സ്‌കൂൾ ഒളിമ്പിക്‌സിൽ യുഎഇയിലെ ആൺകുട്ടികൾ 15-ാമത് ജില്ലയായി പങ്കെടുത്തിരുന്നു. ഇക്കുറി അവിടെനിന്നുള്ള പെൺകുട്ടികളും മത്സരിക്കാനെത്തുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന 1944 കുട്ടികൾ ഇൻക്ലൂസീവ് സ്പോർട്‌സിൻ്റെ ഭാഗമായി മേളയിൽ പങ്കെടുക്കും. ഇത്തവണ ജനറൽ, സ്പോർട്‌സ് സ്‌കൂളുകൾക്കു പ്രത്യേകമായി ഓവറോൾ ചാമ്പ്യൻഷിപ്പും ഏർപ്പെടുത്തും. കളരിപ്പയറ്റ് ഇക്കുറി മത്സരയിനമായി.
ക്രിക്കറ്റ് താരം സഞ്ജു സാംസണാണ് മേളയുടെ ബ്രാൻഡ് അംബാസഡർ, ചലച്ചിത്രതാരം കീർത്തി സുരേഷ് ഗുഡ്‌വിൽ അംബാസഡറുമാണ്.
ചൊവ്വാഴ്ച വൈകീട്ട് നാലിന് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് കലാപരിപാടികളുമുണ്ടാകും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങും. ഫുട്ബോൾതാരം ഐ.എം. വിജയനും മന്ത്രി വി. ശിവൻകുട്ടിയും ചേർന്ന് ദീപശിഖ കൊളുത്തും. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വൊളന്റിയർമാരും കായിക മാമാങ്കത്തിൻ്റെ ഭാഗമാകും. ഹരിതചട്ടങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി മേളയിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും.
മേളയിൽ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിൽ രണ്ടു ലക്ഷംപേർക്ക് ഭക്ഷണം ഒരുക്കും. നഗരത്തിനകത്തും പുറത്തുമായി എഴുപതോളം സ്‌കൂളുകൾ താമസത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ നിർത്താതെപെയ്ത്‌ത മഴ കായികമേളയ്ക്ക് ആശങ്ക പടർത്തുന്നുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group