
പാലക്കാട് സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ പാന്‌പ്യൻഷിപ്പിൽ മെഡൽ നേട്ടം ആവർത്തിച്ച് പാലക്കാട്ടുകാരും സമാദരിമാരുമായ അധ്യാപികമാർ. തൃശ്ശൂർ ജില്ലയ്ക്കുവേണ്ടി മത്സരിച്ച എം. സുധേഷ്‌ണയും സുനിതപ്രസാദും ചേർന്ന് 10 സ്വർണവും രണ്ടുവെള്ളിയും നേടി,
പാലക്കാട് കല്ലേക്കുളങ്ങര മലയൻകണ്ടത്ത് എം. സുധേഷ് പങ്കെടുത്ത ആറിനങ്ങളിലും സ്വർണം നേടി, സഹോദരി സുനിത പ്രസാദ് നാലു സ്വർണവും രണ്ടു വെള്ളിയും നേടി. കഴിഞ്ഞവർഷവും ഇവർ മെഡലുകൾ നേടിയിരുന്നു. സുധേഷ്‌ണ 50 മീറ്റർ ബാക് സ്ട്രോക്ക്, 4x50 മീറ്റർ മെഡ്‌ലേ റിലേ, 4x50 മീറ്റർ ഫ്രെീസ്റ്റെൽ റിലേ, 100 മീറ്റർ ഫ്രീസ് റ്റൈൽ, 100 മീറ്റർ ബാക് സ്ട്രോക്ക്, 50 മീറ്റർ ബട്ടർ ഫ്ളൈ ഇനങ്ങളിലാണ് സ്വർണം നേടിയത്, ഷൊർണൂർ കാർമൽ സിഎംഐ സ്കൂളിലെ നീന്തൽ പരിശീലകയാണ്.
സുനിത പ്രസാദ് 200 മീറ്റർ വ്യക്തിഗത മെഡ്‌ലേ, 50 മീറ്റർ ബട്ടർഫ്ലൈ 100 മീറ്റർ ഫ്രീസ്റ്റെൽ, 100 മീറ്റർ ബ്രസ്റ്റ് സ്‌റ്റേ ട്രാക്ക് എന്നിവയിൽ സ്വർണം നേടി. 4x50 മീറ്റർ മെഡ് ല റിലേ, 4x50 മീറ്റർ ഫ്രീസ് റ്റൽ റിലേ ഇനങ്ങളിൽ വെള്ളി നേടി. എറണാകുളം കാക്കനാട് രാജഗിരി ക്രിസ്‌തുജയന്തി സ്‌കൂളിലെ നിന്തൽ പരിശീലകയാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group