ത്രില്ലർ സമനില; മലപ്പുറം x കാലിക്കറ്റ് മത്സരം സമനിലയിൽ(3-3)

ത്രില്ലർ സമനില; മലപ്പുറം x കാലിക്കറ്റ് മത്സരം സമനിലയിൽ(3-3)
ത്രില്ലർ സമനില; മലപ്പുറം x കാലിക്കറ്റ് മത്സരം സമനിലയിൽ(3-3)
Share  
2025 Oct 20, 09:31 AM
JANMA

മഞ്ചേരി: ഇതിലും വലിയ ദീപാവലി സ്വീറ്റ് ബോക്‌സ് കിട്ടാനുണ്ടോ?. ഇല്ല എന്നായിരിക്കും ഞായറാഴ്‌ച പയ്യനാട് നടന്ന മലപ്പുറം എഫ്സ‌ി- കാലിക്കറ്റ് എഫ്‌സി സൂപ്പർ ലീഗ് കേരള ഫുട്ബോൾ കാണാനെത്തിയവരുടെ അഭിപ്രായം, ഒന്നിലേറെത്തവണ അടിയും തിരിച്ചടിയും കണ്ട സൂപ്പർ ത്രില്ലർ പോരാട്ടം 3-3 ന് അവസാനിച്ചു.


കാലിക്കറ്റിനായി മുഹമ്മദ് അജ്‌സൽ(ഏഴ്, 72), പ്രശാന്ത്(50) എന്നിവരും മലപ്പുറത്തിനായി അയയ്തോർ അൽദാലൂർ(45+3), നിധിൻ മധു(86), ജോൺ കെന്നഡി(89) എന്നിവരും ഗോൾ നേടി.


തുടക്കം മുതൽ പ്രസ്സിങ് ഗെയിമായിരുന്നു. അതിൻ്റെ ഫലം ഏഴാം മിനിറ്റിൽ മുഹമ്മദ് അജ്സലിലൂടെ കാലിക്കറ്റ് കണ്ടു. ബോസോ ഫ്ലെറി എടുത്ത കോർണർ മലപ്പുറത്തിന്റെ ഗോളി മുഹമ്മദ് അസ്ഹർ തട്ടിയെങ്കിലും ബോക്സ‌ിലെ കൂട്ടപ്പൊരിച്ചിലിൽ പന്ത് കാലിൽ കിട്ടിയ കേരള സന്തോഷ് ട്രോഫി താരം മുഹമ്മദ് അജ്സൽ ബുള്ളറ്റ് ഷോട്ടിലൂടെ മലപ്പുറത്തിൻ്റെ വലയിലെത്തിച്ചു. സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ വല കാത്ത അസ്ഹറിനു പഴയ സഹതാരത്തിന്റെ ആ ഷോട്ട് കണ്ടുനിൽക്കാനേ സാധിച്ചുള്ളൂ.


20-ാം മിനിറ്റിൽ മലപ്പുറത്തിന് നല്ല അവസരം കിട്ടി. കാലിക്കറ്റിന്റെ ക്യാപ്റ്റൻ പ്രശാന്തിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഗനി അഹമ്മദ് നിഗം പന്തുമായി കുതിച്ച് ഗ്രൗണ്ട് ഷോട്ട് തൊടുത്തു. അപകടം മണത്ത കാലിക്കറ്റ് ഗോളി ഹജ്‌മൽ ചാടി പന്ത് തട്ടിയകറ്റി.


ഇതിനിടെ കളി കനത്ത മഴയിലായി. ഇടവേളയ്ക്കു മുൻപ് തിരിച്ചടിച്ചില്ലെങ്കിൽ ഫലം തിരിച്ചടിക്കുമെന്ന് മലപ്പുറം മനസ്സിലാക്കി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഗോളടിക്കാൻ 18-ാം അടവ് മലപ്പുറം മൈതാനത്തു നടത്തി. ഒടുവിൽ ഹക്കുണ്ടോ ബല്ലാർഡോ തൊടുത്ത കോർണർ കിക്കിന് ഹസ്റ്റ് പോസ്റ്റിലേക്ക് ഓടിക്കയറി മലപ്പുറം ക്യാപ്റ്റൻ അൽദാലൂർ ഹെഡ് ചെയ്തു. പന്ത് കാലിക്കറ്റിന്റെ വലയിൽ.


കിടിലൻ ക്ലൈമാക്സ‌്


50-ാം മിനിറ്റിൽ ഇടതുഭാഗത്തു നിന്ന് മുഹമ്മദ് സലിം തൊടുത്ത ക്രോസിൽ തലവെച്ച് പ്രശാന്ത് കാലിക്കറ്റിന് ലീഡ് നേടി. 72-ാം മിനിറ്റിൽ അജ്സൽ വീണ്ടും രക്ഷകനായി. ഒറ്റയ്ക്കു കൊണ്ടുപോയി തൊടുത്ത ഷോട്ടിൽ കാലിക്കറ്റ് 3-1 ന് മുൻപിൽ


എന്നാൽ, 86-ാം മിനിറ്റിൽ നിധിൻ മധു തൊടുത്ത ലോങ് റേഞ്ചിൽ മലപ്പുറം രണ്ടാം ഗോൾ നേടി. ഇതോടെ, കളിയുടെ ഗിയർ മാറി. ഗോളടിക്കാൻ കുതിച്ചുപാഞ്ഞ റോയിയെ ബോക്‌സിൽ സോസ വീഴ്ത്തി. റഫറി പെനാൽറ്റി വിധിച്ചു. പെനാൽറ്റി എടുത്ത റോയിയുടെ കിക്ക് ഗോളി തടുത്തു. റീബൗണ്ട് ജോൺ കെന്നഡി വലയിലാക്കി. ആ സമനില പൊളിക്കാൻ ഇരു ടീമുകളും കിണഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല.


MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI