
എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്‍റില്‍ എഫ്.സി ഗോവയ്ക്കെതിരെ കളിക്കാന്‍ അല്‍ നസ്‍ര്‍ സ്ക്വാഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉണ്ടാകില്ല. ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2–ന്‍റെ ഗ്രൂപ്പ് പോരാട്ടത്തില്‍ അല്‍ നസ്റിനായി പന്തുതട്ടാന്‍ സൂപ്പര്‍താരം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശകരാക്കിക്കൊണ്ട് ക്രിസ്റ്റ്യാനോ ഇന്ത്യയിലേക്കില്ല എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. സൗദി മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അല്‍ നസ്്റിന്‍റെ പരിശീലകനെ ഉദ്ധരിച്ചുകൊണ്ടാണ് സൗദി മാധ്യമം വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ അല്‍ നസ്‍ര്‍ ക്ലബ്ബ് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. അല്‍ നസ്‍ര്‍ സ്ക്വാഡിനെ സംബന്ധിച്ച വിവരങ്ങള്‍ നാളെ പുറത്തുവരും. ഈ മാസം 22ന് ഗോവയിലെ ഫറ്റോര്‍ദ സ്റ്റേഡിയത്തിലാണ് ക്രിസ്റ്റ്യാനോയുടെ അല്‍ നസ്റും എഫ്സി ഗോവയും ഏറ്റുമുട്ടുക. ക്രിസ്റ്റ്യാനോയുടെ വീസ രേഖകള്‍ അല്‍ നസ്‍ര്‍ കൈമാറിയതായി എഫ്സി ഗോവ അധികൃതര്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഏഷ്യന്‍ ചാംപ്യന്‍സ് ലീഗ് 2 സീസണില്‍ ഗ്രൂപ്പില്‍ ഏറ്റവും ഒടുവിലായാണ് എഫ്.സി ഗോവയുടെ സ്ഥാനം. ആയതിനാല്‍ ഗോവക്ക് എതിരെ റൊണാള്‍ഡോയെ ഇറക്കുമോ എന്നതില്‍ നേരത്തെ ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. റൊണാള്‍ഡോ ഇല്ലെങ്കിലും അല്‍ നസ്‍റിലെ പ്രമുഖ താരങ്ങളായ സാഡിയോ മാനെ, ജാവോ ഫെലിക്സ് എന്നിവര്‍ ഗോവയ്ക്കെതിരെ ഏറ്റുമുട്ടാനായി എത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group