
നെടുങ്കണ്ടം: അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ല. തുടർച്ചയായ നാലാം വർഷവും കട്ടപ്പന ഉപജില്ല ഇടുക്കിയുടെ കായിക കിരീടം ചൂടി. കാൽവരിയുടെയും ഇരട്ടയാറിന്റെയും വെള്ളയാംകുടിയുടെയും ചിറകിലേറിയാണ് കട്ടപ്പനയുടെ മുന്നേറ്റം, 46 സ്വർണവും 37 വെള്ളിയും 21 വെങ്കലവും ഉൾപ്പെടെ 401 പോയിന്റാണ് നേടിയത്.
23 സ്വർണവും 27 വെള്ളിയും 25 വെങ്കലവുമടക്കം 242 പോയിൻ്റോടെ അടിമാലി ഉപജില്ലയാണ് രണ്ടാമത്. 14 സ്വർണം, അഞ്ച് വെള്ളി, 10 വെങ്കലം എന്നിവയോടെ 106 പോയിൻറ് നേടി പീരുമേട് ഉപജില്ല മൂന്നാമതെത്തി. കഴിഞ്ഞ വർഷവും കട്ടപ്പനയ്ക്ക് പിന്നിൽ രണ്ടാമതായിരുന്നു അടിമാലി. തൊടുപുഴ 88, നെടുങ്കണ്ടം 83, അറക്കുളം 13, മൂന്നാർ 1 എന്നിങ്ങനെയാണ് മറ്റ് ഉപജില്ലകൾ നേടിയ പോയിൻറുകൾ.സ്‌കൂളുകളിൽ 157 പോയിൻറ് നേടി കാൽവരിമൗണ്ട് കാൽവരി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. അക്കൗണ്ടിൽ 19 വീതം സ്വർണവും വെള്ളിയും അഞ്ച് വെങ്കലവുമുണ്ട്.
138 പോയിന്റ് നേടി എസ്എൻവി.എച്ച്.എസ്എഎസ് എൻആർ സിറ്റി രണ്ടാമതെത്തി. 14 സ്വർണവും 17 വീതം വെള്ളിയും വെങ്കലവും നേടി.
എസ്ടിഎച്ച്എസ്.എസ് ഇരട്ടയാർ മൂന്നാമതെത്തി. 62 പോയിന്റ് (ഒൻപത് സ്വർണം, നാല് വെള്ളി, അഞ്ച് വെങ്കലം), സെയ്ൻറ് ജോസഫ്‌സ് എച്ച്.എസ്.എസ് കരിമണ്ണൂർ -45, സെയ്ൻറ് ആൻറണീസ് എച്ച്എസ് മുണ്ടക്കയം ഈസ്റ്റ്- 37, എസ്.ജെ എച്ച്.എസ്.എസ് വെള്ളയാംകുടി-26, എംബിവി എച്ച്എസ്എസ് സേനാപതി-22, സെയ്ൻറ് ജോർജ്‌സ് എച്ച്എസ് പാറത്തോട്-21, എസ്ജിഎച്ച്.എസ്.എസ് കട്ടപ്പന -20 എന്നീ സ്‌കൂളുകൾ ആദ്യ പത്ത് സ്ഥാനങ്ങളിലെത്തി.
ഗെയിംസ്, അത്ലറ്റിക്‌സ് ഓവറോൾ ചാമ്പ്യന്മാരായ ഉപജില്ലയ്ക്ക് നൽകുന്ന പ്രഥമ മിനി തോമസ് മെമ്മോറിയൽ ട്രോഫി കട്ടപ്പന ഉപജില്ല നേടി. സമാപന സമ്മേളനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.കുഞ്ഞ് ഉദ്ഘാടനംചെയ്തുതു. പഞ്ചായത്ത് പ്രസിഡൻറ് പ്രീമി ലാലിച്ചൻ അധ്യക്ഷയായി. ഡിഡിഇ പി.സി. ഗീത സംസാരിച്ചു. വൈഗ വിനു ( സീനിയർ പെൺ പോൾ വാൾട്ട് -സി എച്ച് എസ് കാൽവരി മൗണ്ട് ) ജൂനിയർ പെൺകുട്ടികളുടെ 4x 400 മീറ്റർ റിലേയിൽ ഒന്നാംസ്ഥാനം നേടിയ കട്ടപ്പന ഉപജില്ല
വ്യക്തിഗത ചാമ്പ്യൻമാർ
സബ് ജൂനിയർ ആൺ:ആഷിൽ എബ്രഹാം (സെയ്ന്റ് ഫിലോമിനാസ് എച്ച്എസ്എസ് ഉപ്പുതറ)
ആൽഫിൻ മുഹമ്മദ് (സെയ്ൻ്റ് തോമസ് ഇഎംഎച്ച്എസ്എസ് അട്ടപ്പള്ളം)
സബ് ജൂനിയർ പെൺദേവപ്രിയ ഷൈബു (കാൽവരി എച്ച്എസ്, കാൽവരിമൗണ്ട്)
ജൂനിയർ ആൺമരോട്ടിക്കൽ ആദർശ് ബിനോയ് (സെയ്ൻ്റ് ജോർജ്സ് എച്ച്എസ്എസ്, കട്ടപ്പന)
കെ.എസ്.കേദാർനാഥ് (സെയ്‌ൻ്റ് ജോസഫ്‌സ് എച്ച്എസ്എസ്
പെരുവന്താനം)
ജൂനിയർ പെൺഅനൈന പി.അജുമുദ്ദിൻ (സെയ്ൻ്റ് ആൻ്റണീസ് എച്ച്എസ്, മുണ്ടക്കയം ഈസ്റ്റ്)
അഭിയ ആൻ ജിജി (സെയ്ൻ്റ് ആൻ്റണീസ് എച്ച്എസ്, മുണ്ടക്കയം ഈസ്റ്റ്)
സീനിയർ ആൺഷാരോൺ രാജു (സെയ്‌ൻ്റ് ജെറോംസ് എച്ച്എസ്എസ് വെള്ളയാംകുടി)
സെബിൻ കെ.സെബാസ്റ്റ്യൻ (സെയ്ൻ്റ് ജെറോം എച്ച്എസ്എസ് വെള്ളയാംകുടി)
സീനിയർ പെൺനിയ തെരേസ മാത്യു (സെയ്ൻ്റ് തോമസ് എച്ച്എസ്എസ്
ഇരട്ടയാർ).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group