പത്മരാഗത്തിന്റെ ശോണിമ ഇന്ദ്രനീലത്തിന്റെ നീലിമ :ചാലക്കര പുരുഷു

പത്മരാഗത്തിന്റെ ശോണിമ ഇന്ദ്രനീലത്തിന്റെ നീലിമ :ചാലക്കര പുരുഷു
പത്മരാഗത്തിന്റെ ശോണിമ ഇന്ദ്രനീലത്തിന്റെ നീലിമ :ചാലക്കര പുരുഷു
Share  
ചാലക്കര  പുരുഷു എഴുത്ത്

ചാലക്കര പുരുഷു

2025 Oct 18, 11:14 PM
mannan

പത്മരാഗത്തിന്റെ ശോണിമ ഇന്ദ്രനീലത്തിന്റെ നീലിമ

:ചാലക്കര പുരുഷു


ആലാപനം ആത്മസംതൃപ്‌തിയോടെ നടത്തുന്ന സംഗീതജ്ഞർ പലരുമുണ്ടാകാം.

എന്നാൽ, തങ്ങൾക്കൊപ്പം ശ്രോതാക്കളിലും ആത്മവിസ്മൃതി സൃഷ്ട‌ിക്കാൻ കഴിയുന്നവർ നന്നെ വിരളമാണ്.

ശ്രോതാ ക്കളുടെ ഉൾത്തടത്തിൽ രാഗത്തിൻ്റെ എല്ലാ സൂക്ഷ്‌മഭാവവിശേഷങ്ങളും അവതരിപ്പിക്കാൻ കഴിഞ്ഞ അപൂർവ്വം സംഗീതപ്രതിഭകളിൽ ഒരാളായിരുന്നു കെ. രാഘവൻ മാസ്റ്റർ.

കറുത്ത ദൃഢഗാത്രനായ മാസ്റ്റർക്ക് പക്ഷേ, തൊണ്ണൂറ്റിഒൻപതാം വയസ്സിൽ മരണപ്പെടും വരെ യൗവനമായിരുന്നുവെന്ന് പറയാം.

ആ പ്രായത്തിലും ചലച്ചിതഗാന സംവിധാനം നിർവ്വഹിക്കാൻ അദ്ദേഹത്തി നായി.

വെളുത്ത ചിരിയുമായി, വെള്ള ജുബ്ബാധാരിയായി മാസ്റ്റർ തൻ്റെ സംഗീതസപര്യ അവസാന കാലം വരെ തുടർന്നു.

ഒരു സിനിമാക്കാരൻ്റെ വേഷമോ ഭാവമോ രാഘവൻ മാസ്റ്റർക്കുണ്ടായി രുന്നില്ല.. തീർത്തും സാധാരണക്കാരനായ, ഹൃദയവിശാലതയുള്ള വലിയൊരു മനുഷ്യൻ.

മലയാളികളുടെ ഗാനാസ്വാദന തൃഷ്ണ‌യുടെ കുമ്പിളിൽ അരിച്ചെടുത്ത മധുരചഷകങ്ങളാണ് രാഘവൻ മാസ്റ്ററുടെ ഗാനങ്ങൾ. മലയാളി പാടിപ്പതി ഞ്ഞ ,കാലത്തെ അതിജീവിച്ച ഗാനപൂർണ്ണിമയുടെ മുഗ്ദ്ധലാവണ്യമാണ് ആ സംഗീതധാര.

സ്വന്തമായൊരു രൂപമില്ലാതിരുന്ന മലയാള സിനിമാസംഗീതത്തിന് രൂപവും ഭാവവും പകർന്നവരിൽ പ്രഥമഗണനീയനാണ് രാഘവൻ മാസ്റ്റർ.

നാടോടി ജനവിഭാഗത്തിൻ്റെ സംഗീതധാരയുമായി ചേർന്നാണ് മാസ്റ്ററുടെ സംഗീതത്തിന്റെ അന്തസ്സത്ത നിലകൊള്ളുന്നത്.

തമിഴ്, ഹിന്ദി ശൈലികൾ മലയാള സംഗീതലോകത്തെ കീഴടക്കിയിരുന്ന കാലത്താണ് മാസ്റ്റർ തന്റെ സർഗ്ഗവൈഭവവുമായി സംഗീതലോകത്തേക്ക് കടന്നുവന്നത്.

ആധുനിക സംഗീത ഉപകരണങ്ങളുടെ അതിപ്രസരമാണ് ഇന്നത്തെ സംഗീതച്യുതിക്ക് മുഖ്യകാരണമെന്നിരിക്കെ, അലങ്കാരപ്പകിട്ടുകളുടെ ആധിക്യമൊന്നും മാസ്റ്ററുടെ ഗാനങ്ങളിൽ കാണാനാവില്ല.

എന്നാൽ, അവ ശ്രവണമധുരവും അത്യന്തം ലളിതവുമായിരുന്നു. കളങ്കരഹിതമായ ഗ്രാമീണ ജീവിതത്തിൻ്റെ ലാളിത്യവും സമൃദ്ധമായ ഭൂതകാലത്തിന്റെ ഹരിതാഭയും ഒത്തിണങ്ങുന്ന കേരളീയതയുടെ ചിത്രമാണ് അദ്ദേഹ ത്തിൻ്റെ ഗാനങ്ങളിൽ നിഴലിച്ചത്.

അഭ്യാസങ്ങളും ഞാണിൻമേൽകളിയുമല്ല, സാന്ദ്രതയും ഗാംഭീര്യ വുമാണതിൻ്റെ മുഖമുദ്രകൾ.

അതുകൊണ്ടുതന്നെയാണ് കോഴിക്കോട് അബ്‌ദുൾ ഖാദറിൻ്റെ ഹൃദയഹാരിയായ ഘനശബ്‌ദത്തിൽ നാമൊക്കെ കേട്ട തലമുറകളെ അതിജീവിച്ച 'എങ്ങനെ നീ മറക്കും കുയിലേ...'

എന്ന ഗാനവും, മാപ്പിളപ്പാട്ടിന് പുത്തൻ അർത്ഥതലങ്ങൾ കണ്ടെത്തിയ, മാസ്റ്റർ തന്നെ ഈണം നൽകി പാടിയ 'കായലരികത്ത് വലയെറിഞ്ഞപ്പോൾ, വളകിലുക്കിയ സുന്ദരി' എന്ന ഗാനവും ഒരു കാലഘട്ടത്തിൻ്റെ തന്നെ സംഗീതാസ്വാദനശേഷിയെ വിരിയിച്ചെടുത്തത്.

നീലക്കുയിലിനു ശേഷം എത്രയെത്ര ഹിറ്റ് ഗാനങ്ങൾക്ക് മാസ്റ്റർ ജീവൻ നൽകിയിരിക്കുന്നു !.

ശുദ്ധമായ ലളിതസംഗീതമാണ് മാസ്റ്ററുടെ പാട്ടുകളുടെ മേൻമ.

"മാനത്തെ കായലിൽ...',

'ശ്യാമസുന്ദരപുഷ്‌പമേ....' തുടങ്ങിയ ഗാനങ്ങളുടെ സംവിധാനത്തിലൂടെ ശ്രോതാവിനെയും ഗായകനെയും തമ്മിൽ അവാച്യമായ ഒരു മാന്ത്രിക സ്‌പർശനം കൊണ്ട് ബന്ധിപ്പിക്കുകയായിരുന്നു.

സാധാരണക്കാരായ സംഗീതാസ്വാദകരുടെ സംവേദനത്തിന്റെ ആത്മാവ് കണ്ടെത്തി, അവരുടെ മോഹങ്ങളുടെയും പ്രതീക്ഷാനിർഭരമായ ഭാവിയെയും കണ്ടറിഞ്ഞ് സർഗ്ഗപരമായ ഹൃദയതാളങ്ങൾക്ക് അനുസൃതമായി ചിട്ടപ്പെടുത്താൻ മാസ്റ്റർക്ക് സാധിച്ചു. നാടൻപാട്ടുകളും നാടോടി ഗാനങ്ങളും ഏറെ സ്വാധീനിച്ച ഈ സംഗീതജ്ഞൻ അവയിൽ സ്വരമാധുര്യവും. താളലയാത്മകതയും സമന്വയിപ്പിച്ച്, ആസ്വാദക മനസ്സുകളിലെത്തിക്കുകയായിരുന്നു.

 ഗായകരുടെ തലമുറകളെത്തന്നെ നോക്കിക്കണ്ട മാസ്റ്റർ ആകാശവാണിയി

ലൂടെയും, സിനിമകളിലൂടെയും ഒട്ടേറെ പുതു മുഖങ്ങളെ കൊണ്ടുവന്നി

ട്ടുണ്ട്.

മുന്നൂറിലേറെ ചലച്ചിത്രങ്ങൾക്ക് ഇമ്പമാർന്ന സ്വരസുധ പകരാനായി. കോഴിക്കോട് അബ്ദുൾ ഖാദറിൽ തുടങ്ങി ബ്രഹ്മാനന്ദനിൽ എത്തി നിൽക്കുന്നു ആ ശ്രേണി.  

ചലച്ചിത്ര സംഗീതത്തിന്റെ തിരക്ക് പിടിച്ച വേദികളിൽ നിന്ന് അവസാന കാലത്ത് വഴി മാറി നിന്ന മാസ്റ്റർ,

 കായംകുളത്ത് കെ.പി.എ.സി.യുടെ കീഴിലുള്ള സംഗീതവിദ്യാലയത്തിൻ്റെ മേധാവിയായും പിന്നിട്  മാഹി മലയാള കലാഗ്രാമം സംഗീത വിഭാഗം ഡയറക്ടറുമായി.

harmo

സിനിമയേക്കാൾ എന്നും ഇഷ്‌ടപ്പെട്ടിരുന്ന നാടകങ്ങളിലെ ഗാനങ്ങൾക്ക്അ

വസാന കാലത്തും മാസ്റ്റർ സംഗീതം പകർന്നിരുന്നു.

സർഗ്ഗശക്തി പൂർണ്ണമായി പ്രതിഫലിക്കാൻ ഒരിക്കലും ഇലക്ട്രോ ണിക്ക് മാദ്ധ്യമങ്ങൾക്കാ വില്ലെന്ന് മാസ്റ്റർ ഉറച്ച് വിശ്വസിച്ചിരുന്നു.

സന്ദർഭം, ഭാവം തുടങ്ങിയ വസ്തുനി ഷ്‌ഠമായ സ്ഥിതിവിശേഷത്തെ വിസ്‌മരിച്ച് കൊണ്ടുള്ള സൃഷ്‌ടി എപ്പോഴും വികലമാകാനേ തരമുള്ളു. നാടൻപാട്ടുകളുടെ പാരമ്പര്യത്തിൽ നിന്നും പാശ്ചാത്യസംഗീതത്തി

ലേക്കുള്ള എടുത്തുചാട്ടമാണ് ഗാനങ്ങളുടെ നിലവാരത്തകർച്ചയ്ക്ക് കാരണമെന്ന് മാസ്റ്റർ വിശ്വസിച്ചു..

ഇന്നത്തെ ചലച്ചിത്ര ഗാനങ്ങൾക്ക് എവിടെയോ ഒരു രാശി കുറവുണ്ടെന്ന് ആരും സമ്മതിക്കും.

ഇഴയുന്ന ഗാനരീതിക്ക് പകരം സകലതും തവിടുപൊടിയാക്കുന്ന തട്ട്പൊളിപ്പൻ ദ്രുതചലനങ്ങളാണ് പുത്തൻ തലമുറയ്ക്ക് ഹരം. ഭാവസാന്ദ്രവും യൗവനത്തുടിപ്പും, വികാര തീഷ്‌ണതയുമാർന്ന ഗാനങ്ങൾ നമുക്ക് കൈമോശം വരികയാണോ എന്ന് മാസ്റ്റർ പല വേദികളിലുംസംശയം പ്രകടിപ്പിച്ചിരുന്നു.

പ്രകൃതിയുമായി ബന്ധമുള്ള അർത്ഥസമ്പുഷ്‌ടമായ പദങ്ങൾ കൊണ്ട് കാവ്യരചന നടത്തിയിരുന്ന കവികളുടെയും ,നാടൻ ശൈലിയുടെ തനിമയിൽ നിന്ന് വ്യതി ചലിക്കാത്ത സംഗീത സംവിധായകരുടെയും എണ്ണം കുറഞ്ഞുവരുന്നതാണ് ഇതിനുള്ള കാരണം.

എന്നിരുന്നാലും ചലച്ചിത്രഗാനങ്ങളുടെ സുവർണ്ണകാലത്തേക്ക് ഒരു മടക്കയാത്രയുണ്ടാവുമെന്ന് സമീപകാലത്തെ ചില ഗാനങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാസ്റ്റർ അവസാന കാലത്തെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നത് ഓർക്കുന്നു.

കാലഗതിക്കൊപ്പം വന്ന സംഗീത വൈവിദ്ധ്യത്തെ ഉൾക്കൊള്ളാൻ നമുക്കാവണമെന്നും മാസ്റ്റർ ഓർമ്മിപ്പിച്ചിരുന്നു.

നൈമിഷിക തലങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരവസ്ഥയല്ല മാസ്റ്ററുടെ സംഗീതശൈലിക്കുള്ളത്.

അതുകൊണ്ടാണ് അരനൂറ്റാണ്ട് കാലമായി പാടിപതിഞ്ഞ പാട്ടുകൾ പോലും നമ്മുടെ ചുണ്ടുകൾക്ക് ഇപ്പോഴും മധുരം പകരുന്നത്.

പെറ്റുവളർത്തിയ സമൂഹത്തിലെ മാമൂലുകളുടെ പുറംതോടുകൾ പൊട്ടിച്ചാണ് രാഘവൻ മാസ്റ്റർ സംഗീതലോകത്തിൻ്റെ ചക്രവാളസീമകളിലേക്ക് ഉയർന്നുവന്നത്.

ഉത്തമ സംഗീതത്തിൻ്റെ പൊരുളുകൾ കണ്ട ത്താനുള്ള തീർത്ഥയാത്രയിൽ അദ്ദേഹത്തിന് ഏറെ യാതനകളും കഷ്ട പ്പാടുകളുംസഹിക്കേണ്ടിവന്നിട്ടുണ്ട്.

പുരസ്കാരങ്ങളെ സ്വ‌പ്നം കാണാൻ കഴിയാത്ത ഒരു കാലത്താണ് മലയാളത്തെ കുളിർചന്ദനമണിയിച്ച ഗാനങ്ങളുമായി മാസ്റ്റർ കടന്നുവന്നത്.

മാസ്റ്ററുടെ ഗാനങ്ങളത്രയും മലയാളത്തിന്റെ പുണ്യമാണ്. സംസ്ഥാന അവാർഡുകൾ മുതൽ കമുകറ, ഡാനിയേൽ അവാർഡുകൾ വരെ ഒട്ടേറെ പുരസ്‌കാരങ്ങൾ വൈകിയെങ്കിലും ഈ മഹാ പ്രതിഭയെ തേടിയെത്തിയിരുന്നു. എങ്കിലും അർഹതയ്ക്ക് അനുസരിച്ച് അംഗീകാരം ഇനിയും ലഭിച്ചി ട്ടുണ്ടോ എന്ന് സംശയമാണ്.

സംഗീതലോകത്ത് ഇന്നും അള്ളിപ്പിടി ച്ചിരിക്കുന്ന വരേണ്യതയായിരിക്കാം ഒരു പക്ഷേ, ഇത്തരമൊരവസ്ഥ സൃഷ്ട‌ിച്ചത്.

തലശ്ശേരിക്കടുത്ത തലായിൽ 1918 ഡിസംബർ രണ്ടിനാണ് മാസ്റ്റർ ജനിച്ചത്. തിരുവങ്ങാട്ടെ പി.എസ്. നാരായണഅയ്യർ, പിഞ്ചുനാളിൽ സംഗീതത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുത്ത ഗുരുവായിരുന്നു.

ഇദ്ദേഹത്തിന്റെ സാമിപ്യം രാഘവൻ്റെ ഇന്ദ്രീയങ്ങളിൽസുഷ്‌പ്‌തിയിലാണ്ടുകിടന്നിരുന്ന സംഗീത സിദ്ധികളെ തൊട്ടുണർത്തി. തലശ്ശേരി ബ്രണ്ണൻ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. മാപ്പിളപ്പാട്ടുകളോടും നാടൻപാട്ടുകളോടും തോറ്റം പാട്ടുകളോടും നന്നെ ചെറുപ്പത്തിൽ തന്നെ എന്തെന്നില്ലാത്ത മമതയായിരുന്നു. അവയിലെ സ്‌പന്ദനങ്ങൾ പോലും മാസ്റ്ററുടെ ഹൃദയതന്ത്രികളെ മീട്ടുമായിരുന്നു.

മനസ്സിൽ നിറയെ സ്വരലഹരിയുമായി അലഞ്ഞുനടക്കവെ, 1940 ൽ മദിരാശി റേഡിയോ നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായി ജോലി കിട്ടി. തുടർന്ന് ഡൽഹി കേന്ദ്രത്തിൽ. കോഴിക്കോട്ട് നിലയം സ്ഥാപിച്ചത് മുതൽ അവിടെയായി.

1976 ൽ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ അദ്ദേഹം നിലയത്തിൽ പ്രൊഡ്യൂസറായിരുന്നു.

മാസ്റ്ററുടെ ഭാര്യ: പി.യശോദ. ആകാശവാണിയിലെ ഉദ്യോഗസ്ഥൻ കനകാംബരൻ ഉൾപ്പെടെ അഞ്ച് മക്കൾ.

നിരവധി വർഷങ്ങളോളം ആകാശവാണിയിൽ സംഗീതവിഭാഗത്തിന്റെ ചുക്കാൻ പിടിച്ച മാസ്റ്റർ, നാടൻ സംഗീതത്തിന് പുതുജീവൻ നൽകാനും ലളിതഗാനങ്ങളുടെ ഭാവാത്മകതയ്ക്ക് ഊന്നൽ കൊടു ക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

k-raghavan

നാടൻ സംഗീതത്തെയും ക്ലാസിക്കൽ സംഗീതത്തെയും കോർത്തിണക്കിയ പുത്തൻ സംവിധാനശൈലിക്ക് രൂപം കൊടുത്തുവെന്നതാണ് മാസ്റ്ററുടെ പ്രത്യേകത.

ഇത് മനസ്സിൽ വച്ചുകൊണ്ടായിരിക്കാം പ്രശസ്‌ത കവി.ഒ.എൻ.വി.കുറുപ്പ് തലശ്ശേരിയിലെ ഒരു സംഗീത സദസ്സിൽ വെച്ച് ഇങ്ങനെ പറഞ്ഞത്. 'പത്മരാഗത്തിന്റെ ശോണിമയും ഇന്ദ്രനീലത്തിൻ്റെ നീലിമയും സമന്വയിക്കുന്ന കുന്നിക്കുരുവിലാണ് ഞാൻ രാഘവൻ മാസ്റ്ററെ കാണുന്നത്'..


mfk-online

കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,

വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,

ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം

വാർത്തകളും വിശേഷങ്ങളും

പതിവായി ....മുടങ്ങാതെ ഓൺലൈനിൽ

വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.

താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .


https://chat.whatsapp.com/F1gvqfs43Oj1IOelhw5YTU?mode=wwt 

poonilav

കെ.രാഘവൻമാസ്റ്റർ

ഓർമ്മദിനം ഇന്ന്


തലശ്ശേരി: വിഖ്യാത സംഗീതജ്ഞൻ കെ.രാഘവൻ മാസ്റ്റരുടെ ഓർമ്മ ദിനത്തോടനുബന്ധിച്ച് ഇന്ന് കാലത്ത് 9.30 ന് തലശ്ശേരി ബീച്ചിലെ

രാഘവൻമാസ്റ്ററുടെ പ്രതിമയിൽപുഷ്പാർച്ചന നടക്കും. തുടർന്ന്

ഗാനാർപ്പണവുമുണ്ടാകും.

വി.ടി.മുരളി ടി.വി.ബാലൻവെലായുധൻ ഇടച്ചേരിയൻ

അഡ്വ.എ.ശ്രീശൻ സംബന്ധിക്കും.രാഘവൻമാസ്ററർ

ഫൗണ്ടേഷനും,ഇന്ത്യൻ പീപ്പിൾസ് തിയേറ്റർഅസോസിയേഷൻ -ഇപ്റ്റ

കണ്ണൂർ ജില്ലാകമ്മിറ്റിയുമാണ് പരിപാടി സംഘടിപിക്കുന്നത്

ദീപാവലി: 21 ന് 'മാഹിക്ക് അവധിയില്ല


മാഹി.ദീപാവലിക്ക് ശേഷം ഒക്ടോബർ 21 ന് മാഹി ഒഴികെപുതുച്ചേരി സംസ്ഥാനത്തെ പുതുച്ചേരി, കാരയ്ക്കൽ,യാനം എന്നിവിടങ്ങളിൽ മുഴുവൻ സർക്കാർ ഓഫീസുകൾക്കും, സ്കൂളുകൾക്കും, കോളേജുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. പകരം നവംബർ 15 ശനി പ്രവർത്തിദിവസമായിരിക്കും


whatsapp-image-2025-10-18-at-20.09.20_c480849f

റോന പനങ്ങാട്ടിലിന് സ്വർണ്ണ മെഡൽ

മാഹി:മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാരങ്ങോളി കുഞ്ഞിക്കണ്ണൻ സ്മാരക സ്വർണ്ണ മെഡലിനായുള്ള  അഖില കേരള ബാലചിത്ര രചനാ മത്സരത്തിൽ മികച്ച ചിത്രത്തിനുള്ള സ്വർണ്ണ മെഡൽ നേടിയ റോന പനങ്ങാട്ടിൽ . മാഹി ഗവ: മിഡിൽ സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനിയായ റോന പനങ്ങാട്ടിൽ. കവിയും, അധ്യാപകനുമായ രാജേഷ് പനങ്ങാട്ടിലിന്റെയും രാഖി രാജേഷിന്റെയും മകളാണ്

bnbnb_1760809135

ഉമ്മർ നിര്യാതനായി

തലശ്ശേരി : ചക്യത്ത് മുക്ക് അറഫാത്തിൽ കല്ലുങ്കൽ ഉമ്മർ (75)

ഭാര്യ: സുബൈദ പഞ്ചാരൻ്റെ വിട,

മക്കൾ: പി.സീനത്ത് ഹുസൈൻ അറഫാത്ത്,പി. മുംതാസ് ആഷിഫ് ഉമ്മർ, കെ.പി.മറിയം , കെ.നൗഷത്ത് , കെ.പി.നസ്മിന ,

മരുമക്കൾ: ആസാദ് പരിയാട്ട്, സുനൈജ , മഷൂദ് നടാൽ, ഷെഫീന,വി.പി. സിറാജ് ,സാദിക്ക് ഹമീദ്, മഷൂദ് കായ്യത്ത് റോഡ്,

സഹോദരങ്ങൾ: റഫീക്ക്, കാസിം, സുലൈഖ ,

പരേതരായ മൊയ്തു, ഉസ്മാൻ, റഹിം, ഹാജറ ,നെബീസ ,


vb

കെ.ചന്ദ്രനെ അനുസ്മരിച്ചു


ന്യൂമാഹി : ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു. ന്യൂമാഹി സെക്രട്ടിയായ  കെ ചന്ദ്രൻ അനുസ്മരണവും ജനറൽ ബോഡി യോഗവും ന്യൂമാഹിയിൽ യൂണിയൻ പ്രസിഡൻ്റ് എം.എ.നിസാറിൻ്റെ അദ്ധ്യക്ഷതയിൽ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി ടി.പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. എസ്.കെ.വിജയൻ വടക്കൻ ജനാർദ്ദനൻ, പി.പി.രഞ്ജിത്ത് എ.കെ. സിദ്ധിക്ക്. കണ്ടിയൻ പ്രേമൻ സംസാരിച്ചു



ചിത്ര വിവരണം: ടി.പി. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-18-at-20.16.33_39119ad0

സർക്കാരും ജനങ്ങളും ചേരുമ്പോൾ വികസനം സാധ്യമാകുന്നു: സ്പീക്കർ


ന്യൂമാഹി: സർക്കാരും ജനങ്ങളും ഒരുപോലെ ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് വികസനം സാധ്യമാകുന്നതെന്ന് നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തു അധ്യക്ഷയായി. വികസന സദസ്സ് സംബന്ധിച്ച സംസ്ഥാനതല റിപ്പോർട്ട് കില ജില്ലാ റിസോഴ്‌സ് പേഴ്‌സൺ സജീന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ ന്യൂമാഹി ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ.എ ലസിത അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയ വീഡിയോ പ്രദർശിപ്പിക്കുകയും പ്രോഗ്രസ് റിപ്പോർട്ട് വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് പഞ്ചായത്തിന്റെ ഭാവി വികസനത്തിനാവശ്യമായ ആശയങ്ങളും നിർദേശങ്ങളും പൊതു ജനങ്ങൾ അവതരിപ്പിച്ചു.

പഞ്ചായത്തിലെ ആറ് ലൈഫ് ഗുണഭോക്താക്കൾക്കുള്ള താക്കോൽദാനവും സ്പീക്കർ നിർവഹിച്ചു. പെരിങ്ങാടി ആരോഗ്യ ഉപകേന്ദ്രം സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നൽകിയ കൈത്താങ്ങ് സംഘടനയെ സ്പീക്കർ ആദരിച്ചു.

മലയാള കലാഗ്രാമത്തിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഇ വിജയൻ മാസ്റ്റർ, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എൻ രജിത പ്രദീപ്, കെ.ഡി മഞ്ജുഷ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എസ് ഷർമിള, മാണിക്കോത്ത് മഗേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.എം രഘൂത്തമൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം അനിൽകുമാർ, കെ ജയപ്രകാശൻ, കണ്ട്യൻ സുരേഷ് ബാബു, പി.പി ബഷീർ, സി.വി രാജൻ പെരിങ്ങാടി, കെ.കെ ബഷീർ, അഡ്വ. ടി അശോക് കുമാർ, ടി സുധ എന്നിവർ പങ്കെടുത്തു.

കൂടുതൽ വികസിതമായ ന്യൂമാഹി എന്ന ലക്ഷ്യം കൈവരിക്കാൻ പൊതുജനങ്ങൾ അവതരിപ്പിച്ച നിർദേശങ്ങളും ആശയങ്ങളുമായി ഗ്രാമപഞ്ചായത്തിന്റെ വികസനസദസ്സ് ഓപ്പൺ ഫോറം സജീവമായി. പൊതുശ്മശാനം നിർമിക്കണം, സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത ഒൻപത് അങ്കണവാടികൾക്ക് കെട്ടിടം നിർമിക്കണം, കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൊട്ടിപ്പൊളിഞ്ഞ റോഡുകൾ പൂർവസ്ഥിതിയിലാക്കുക, ഹരിത കർമ സേനാംഗങ്ങളുടെ വേതനം വർധിപ്പിക്കുക തുടങ്ങി ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് ഒട്ടേറെ വ്യത്യസ്തവും നൂതനവുമായ ആശയങ്ങൾ വികസന സദസ്സിൽ ചർച്ചയായി.


ചിത്രവിവരണം:ന്യൂമാഹി ഗ്രാമപഞ്ചായത്ത് വികസനസദസ്സ് സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു


whatsapp-image-2025-10-18-at-20.21.13_2d533466

ലഫ്: ഗവർണ്ണറുമായി കുടിക്കാഴ്ച നടത്തി


പുതുച്ചേരി ലെഫ്റ്റ്നൻ്റ് ഗവർണർ കെ. കൈലാസനാഥനെ മാഹി സി .എച്ച്. സെൻറർ  ചെയർമാൻ എ.വി.യൂസഫ് പുതുചേരി രാജ്ഭവനിൽ സന്ദർശിച്ചു.

 ചാരിറ്റിയുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില കാര്യങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്തു.


capture

മുത്തു സ്വാമി ദീക്ഷിതർ സംഗീതോത്സവവും, ദേശീയ അവാർഡ് ജേതാവ് യു. ജയൻ മാസ്റ്റർക്കുള്ള ആദരവും 20 ന് മാഹിയിൽ


manna-new
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം റെക്കോഡ് ഉയരെ കേദാർനാഥ്
THARANI