റെക്കോഡ് ഉയരെ കേദാർനാഥ്

റെക്കോഡ് ഉയരെ കേദാർനാഥ്
റെക്കോഡ് ഉയരെ കേദാർനാഥ്
Share  
2025 Oct 17, 09:22 AM
mannan

നെടുങ്കണ്ടം : 1.97 മീറ്ററിലേക്ക് ബാർ ഉയർത്തി വെച്ചു. കാലും കൈയും കുടഞ്ഞു കണ്ണുകൊണ്ട് കണക്കുകൂട്ടി വളഞ്ഞ് ഓടിവന്ന് ഒരു ചാട്ടം. റവന്യൂജില്ല കായികോത്സവത്തിലെ ജൂനിയർ ആൺകുട്ടികളുടെ ഹൈജമ്പ് മത്സരത്തിലെ മീറ്റ് റെക്കോഡിൻ്റെ ഉടമയായി മാറി കേദാർനാഥ്. പെരുവന്താനം സെയ്ൻ്റ് ജോസഫ്‌സ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥി കെ.എസ്. കേദാർനാഥാണ് പുതിയ ഉയരംതാണ്ടിയത്. പെരുവന്താനം ഹൈറേഞ്ച് സ്പോർട്‌സ് അക്കാദമയിലെ താരമാണ്.


ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കാൽവരിമൗണ്ട് കാൽവരി എച്ച്എസിലെ ജോൺ ബിനോയിയായിരുന്നു പ്രധാന എതിരാളി, ഇരുവരും ആദ്യം 1.65 മീറ്റർ ഉയരമാണ് താണ്ടിയത്. 1.7, 1.75, 1.8, 1.85 എന്നിങ്ങനെ ഉയരങ്ങൾ ഇരുവരും അനായാസമായി ചാടിക്കടന്നു. എന്നാൽ, 1.88 മീറ്ററിൽ ജോണിൻ്റെ കാലിടറി. അതോടെ കേദാർനാഥ് വിജയം ഉറപ്പിച്ചു. പിന്നെ മീറ്റ് റെക്കോഡ് മറികടക്കാനായി ശ്രമം. ആദ്യ രണ്ട് ചാട്ടം പരാജയപ്പെട്ടു. മൂന്നാമത്തെ ചാട്ടം ബാറിനെ മറികടന്നു. ഇതോടെ എതിരാളികൾ ഉൾപ്പെടെ ഈ മിടുക്കനായി ആർപ്പുവിളിച്ചു. രണ്ട് മീറ്റർ ഉയരം ചാടാൻ ശ്രമിച്ചെങ്കിലും തലനാരിഴ വ്യത്യാസത്തിൽ പരാജയപ്പെട്ടു. 2.7 മീറ്ററാണ് സംസ്ഥാന റെക്കോഡ്. അക്കാദമിയിലെ സന്തോഷ് ജോർജാണ് പരിശീലകൻ.


മണിയാർ പോലീസ് ക്യാമ്പിലെ ഷെഫ് സനീഷിൻ്റെയും കായികാധ്യാപിക വിനോഭയുടെയും മകനാണ്. കഴിഞ്ഞ മീറ്റിൽ ഹൈജമ്പിനും സ്വർണം നേടിയിരുന്നു. ഇത്തവണ ലോങ് ജമ്പിനും മത്സരിക്കുന്നുണ്ട്. ഭുവനേശ്വറിൽ നടന്ന ജൂനിയർ നാഷണൽസിൽ വെങ്കലമെഡൽ നേടിയിരുന്നു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI