ജീവനകലയുടെ ഗന്ധർവ്വഗായകൻ !! മുരുകദാസ് ചന്ദ്രന് ദേശീയപുരസ്‌കാരം :ദിവാകരൻ ചോമ്പാല

ജീവനകലയുടെ ഗന്ധർവ്വഗായകൻ !! മുരുകദാസ് ചന്ദ്രന് ദേശീയപുരസ്‌കാരം :ദിവാകരൻ ചോമ്പാല
ജീവനകലയുടെ ഗന്ധർവ്വഗായകൻ !! മുരുകദാസ് ചന്ദ്രന് ദേശീയപുരസ്‌കാരം :ദിവാകരൻ ചോമ്പാല
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2025 Oct 16, 04:05 PM
apj

ജീവനകലയുടെ ഗന്ധർവ്വഗായകൻ !!

മുരുകദാസ് ചന്ദ്രന് ദേശീയപുരസ്‌കാരം  


:ദിവാകരൻ ചോമ്പാല                  


തിരുവനന്തപുരം :ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിശിഷ്യനും ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇൻറ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രന് ഭാരത് സേവക് സമാജ് വക ദേശീയപുരസ്കാരം .

guruji-muruga

തിരുവനന്തപുരത്ത് കവടിയാർ സദ്ഭാവന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.എസ്.എസ്. ദേശീയ അധ്യക്ഷൻ ബി.എസ്. ബാലചന്ദ്രൻ അവാർഡ് നൽകി ആദരിച്ചു.

കേന്ദ്ര ആസൂത്രണമന്ത്രാലയത്തിന്റെ കീഴിലുള്ള ഭാരത് സേവക് സമാജിന്റെ (ബി.എസ്.എസ്.) ദേശീയ പുരസ്കാരമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.

മഹാത്മാഗാന്ധി സാമൂഹിക-സാമ്പത്തിക പുനർനിർമ്മാണത്തിനായി "ലോക് സേവക് സംഘ്" എന്ന് ആദ്യം വിഭാവനം ചെയ്ത ഭാരത് സേവക് സമാജ് (ബിഎസ്എസ്), പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെയും ആസൂത്രണ മന്ത്രി ഗുൽസാരിലാൽ നന്ദയുടെയും മാർഗ്ഗനിർദ്ദേശത്തിൽ 1952 ഓഗസ്റ്റ് 12-നാണ് ഔദ്യോഗികമായി ആരംഭിച്ചത് .സ്വയം സമർപ്പിത പ്രവർത്തനത്തി ലൂടെ തങ്ങളുടെ കഴിവ് തെളിയിക്കുകയും രാഷ്ട്ര നിർമ്മാണ പ്രക്രിയയ്ക്ക് സംഭാവന നൽകാൻ കഴിയുകയും ചെയ്യുന്നവരെ അംഗീകരിക്കുകയാണ് ഈ പുരസ്കാരത്തിൻ്റെ ലക്ഷ്യം.

കല, കായികം, സാഹിത്യം, സംസ്കാരം, സാമൂഹിക പ്രവർത്തനം തുടങ്ങിയ വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.


കേരളത്തിലെ പ്രശസ്ഥ കർണ്ണാട്ടിക് സംഗീതജ്ഞൻ കടക്കൽ ബാബു നരേന്ദ്രൻറെ ശിക്ഷണത്തിൽ വളരെ ചെറുപ്പത്തിലേ ഗുരുകുലസമ്പ്രദായ

ത്തിൽ സംഗീതം അഭ്യസിച്ച മുരുകദാസ് ചന്ദ്ര കൊല്ലം ജില്ലയിലെ കടക്കൽ സ്വദേശിയാണ്.


murukan

ആർട് ഓഫ് ലിവിംഗ്‌ നേതൃത്വത്തിൽ കേരളം, കർണ്ണാടക ,തമിൾനാട് ,ശ്രീലങ്ക ,യു പി ,യു എ ഇ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നടന്ന മഹാസത്‌സംഗുകൾക്ക് ഈ അനുഗ്രഹീത ഗായകൻ ഇതിനകം നേതൃത്വം നൽകിയിട്ടുണ്ട്.

'പാദപൂജ' , 'ശരണം' തുടങ്ങിയ പേരുകളിലും മറ്റുമായി സ്വന്തമായിരചനയും സംഗീതവും നൽകി ചിട്ടപ്പെടുത്തിയ നിരവധി സംഗീത ആൽബങ്ങൾ മുരുകദാസിന്റേതായി വിപണിയിൽ ഇന്ന് ലഭ്യമാണ് .


murukadas

ആർട് ഓഫ് ലിവിംഗ് ഡിവൈൻ ഷോപ്പുകളിൽ മറ്റു സംഗീത ആൽബങ്ങൾ

ക്കൊപ്പം മുരുഗദാസിൻറെ ഭജൻ സീഡികൾക്കും ആവശ്യക്കാരേറെ .

ആർട് ഓഫ് ലിവിംഗ് സംഗീത വിഭാഗം ദേശീയ ഡയറക്‌ടറും പ്രശസ്ഥ സംഗീതജ്ഞനുമായ ഡോ .മണികണ്ഠൻ മേനോൻ , ഗായിക ഗായത്രി അശോകൻ , സുധാരഞ്ജിത് തുടങ്ങിയ നിരവധി സംഗീത പ്രതിഭകൾക്കൊപ്പം ആർട് ഓഫ് ലിവിംഗ് ആനന്ദോത്സവങ്ങളിൽ വേദി പങ്കിടാനുള്ള ഭാഗ്യം ലഭിച്ചതും ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലും ,പൊതുസദസ്സുകളിലും സംഗീത സദസ്സുകൾ നടത്താനും ഭാഗ്യമുണ്ടായതും ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ അനുഗ്രഹ മാണെന്നാണ് ഈ അനുഗ്രഹീത ഗായകൻറെ ഉറച്ച വിശ്വാസം.

ശ്രീശ്രീ ഗുരുദേവിന്റെ നിയന്ത്രണത്തിൽ ബാംഗ്ളൂർ ആശ്രമത്തിൽ പന്ത്രണ്ടായിരം മലയാളികൾപങ്കെടുത്തുകൊണ്ടുള്ള ജ്ഞാനപ്പാനമഹാ

സംഗത്തിൽ ജ്ഞാനപ്പാന സംഗീതാവിഷ്കാരം നടത്താനുള്ള ഭാഗ്യവും ഇദ്ദേഹത്തിന് ലഭിച്ചതായറിയുന്നു .



murugan-divakaran

ആർട് ഓഫ് ലിവിംഗ്‌ സംഗീത പരിപാടികൾക്കുപുറമെ കേരളത്തിലും മറ്റിടങ്ങളിലുമായി ആയിരക്കണക്കിന് ആളുകൾക്ക് ജീവനകലയെ അടുത്തറിയാനും അനുഭവിച്ചറിയാനും അവസരമൊരുക്കിയ മികച്ച ആർട് ഓഫ് ലിവിംഗ് അദ്ധ്യാപകൻ എന്ന നിലയിലും ഗുരുദേവ്ശ്രീശ്രീരവിശ ങ്കർജിയുടെ അനുഗ്രഹാശിസ്സുകൾ ഇദ്ദേഹം ഏറ്റുവാങ്ങിയിട്ടുണ്ട് 

mannan-manorama-shibin
vasthubharathi2
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം ചൊവ്വയിലേക്കൊരുയാത്ര :ഷർമ്മിള. പി
THARANI