
സുൽത്താൻബത്തേരി: ജില്ലാ ബാഡ്‌മിൻ്റൺ അസോസിയേഷൻ ബത്തേരി
വയനാട് ക്ലബ്ബിലും ബ്രിഗേഡ് ക്ലബ്ബിലുമായി സംഘടിപ്പിച്ച സംസ്ഥാന ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. വിജയികൾക്ക് അസോസിയേഷൻ പ്രസിഡന്റ് ഡോ. സജിത്, ചീഫ് റഫറി ഇ.പി. ദിവാകരൻ തുടങ്ങിയവർ ട്രോഫികളും മെഡലുകളും സമ്മാനിച്ചു. ജില്ലാ അസോസിയേഷൻ സെക്രട്ടറി ടോം ജോസഫ്, കെബിഎസ്എ വൈസ് പ്രസിഡൻ്റ് ടി.വി. അരുൺ, ജനറൽ കൺവീനർ അബ്‌ദുൾഖാദർ, ബേബി മാത്യു, ബിജു വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
വിജയികൾ: അണ്ടർ-15(ബോയ്‌സ് സിംഗിൾസ്)-1. ജോവിൻ സോജൻ, 2. ആദിത്യകൃഷ്‌ണ (ഇരുവരും എറണാകുളം), അണ്ടർ 15 (ബോയ്‌സ് ഡബിൾസ്) 1. ജോവിൻ സോജൻ-നന്ദൻ, 2. ആദിത്യകൃഷ്‌ണ-അലക്‌സാണ്ടർ (ഇരുടീമും എറണാകുളം). അണ്ടർ 15 (ഗേൾസ് സിംഗിൾസ്)-1. അലക്സ്യ എൽസ(പത്തനംതിട്ട), 2. ശിവാനി ശിവകുമാർ (ആലപ്പുഴ), അണ്ടർ 15 (ഗേൾസ് ഡബിൾസ്) 1, അഫ്രിയ കാത്തുൺ-അലക്‌സ്യ എൽസ (തിരുവനന്തപുരം) 2. ഇസ റംഷീദ്-ശ്രേയ മരിയ (മലപ്പുറം, കോട്ടയം). അണ്ടർ 15 (മിക്സഡ് ഡബിൾസ്) 1. ആദിത്യ കൃഷ്‌ണ-ശ്രേയ മരിയ), 2. അലക്സാണ്ടർ നിയാൽ ശിവാനി ശിവകുമാർ), അണ്ടർ 17 (ബോയ്‌സ് സിംഗിൾസ്) 1. കിരൺ നോഗുച്ചി (എറണാകുളം), 2. ഹദാൽ ഫിക്കാം (കോഴിക്കോട്). അണ്ടർ 17 (ബോയ്‌സ് ഡബിൾസ്) 1. ജാവേദ് റഹ്‌മാൻ -വിഷ്ണുനാഥ് (എറണാകുളം, കോഴിക്കോട്), 2. വി.വി. ആദർശ്-ശെൽവൻ ജബാസ്(എറണാകുളം). അണ്ടർ 17(ഗേൾസ് സിംഗിൾസ്) 1. ഹിദ മരിയ ജോസ്(എറണാകുളം), 2. നീനു മരിയ തോമസ് (വയനാട്), അണ്ടർ 17-(ഗേൾസ് ഡബിൾസ്) 1. ഹർഷീനി രാജു-ശ്രേയ മരിയ(കോട്ടയം), 2. ആഹ്മീയ ജയൻ അംബിക നായർ (തിരുവനന്തപുരം), അണ്ടർ 17- (മിക്സസ്‌ഡ് ഡബിൾസ്) 1. വി.വി. ആദർശ്-സാനിയ ജോസ് (എറണാകുളം, കണ്ണൂർ), 2. ജാവേദ് റഹ്‌മാൻ-അൽക ദേവ് (എറണാകുളം, തിരുവനന്തപുരം).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group