
കാഞ്ഞിരപ്പള്ളി: മൈസൂരുവിൽ നടന്ന ദേശീയ സീനിയർ യോഗ ചാമ്പ്യൻഷിപ്പിൽ സെയ്ൻ്റ് ഡൊമിനിക്‌സ് കോളേജ് രണ്ടാംവർഷ കൊമേഴ്സ‌് വിദ്യാർഥി രേവതി രാജേഷ് വെങ്കലമെഡൽ നേടി. കേരളത്തിനാണ് ഓവറോൾ രണ്ടാംസ്ഥാനം. പാലായിൽ നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയാണ് ദേശീയതലത്തിലെത്തിയത്.
എംജി സർവകലാശാല ഇൻ്റർ കൊളീജിയറ്റ് യോഗ ചാമ്പ്യൻഷിപ്പിലും രേവതിക്കായിരുന്നു ഒന്നാംസ്ഥാനം. അടുത്തമാസം ഭുവനേശ്വറിൽ നടക്കുന്ന അന്തസ്സർവകലാശാല മത്സരത്തിന് യോഗ്യത നേടിയിട്ടുണ്ട്.
എരുമേലി മണിപ്പുഴ ചെമ്പകപ്പാറ കൊച്ചുതുണ്ടിയിൽ രാജേഷ് രാജി ദമ്പതിമാരുടെ മകളാണ്. എട്ടുതവണ സംസ്ഥാനത്തെ പ്രതിനിധാനംചെയ്ത് ദേശീയമത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group