ഡോ. ഇ .പി .ജ്യോതിയ്ക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

ഡോ. ഇ .പി .ജ്യോതിയ്ക്ക് ഭാരത് സേവക് സമാജ്  ദേശീയ പുരസ്‌കാരം
ഡോ. ഇ .പി .ജ്യോതിയ്ക്ക് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം
Share  
2025 Oct 15, 03:24 PM
apj

ഡോ. ഇ .പി .ജ്യോതിയ്ക്ക്

ഭാരത് സേവക് സമാജ്

ദേശീയ പുരസ്‌കാരം 


തിരുവനന്തപുരം : പ്രമുഖ എഴുത്തുകാരി ,ഗായിക, പ്രഭാഷക , മോട്ടിവേറ്റർ, അധ്യാപിക. ടെലിവിഷൻ പ്രോഗ്രാം നറേറ്റർഎന്നീനിലകളിൽ ഏറെ ശ്രദ്ധേയയായ ഡോ. ഇ .പി .ജ്യോതിയെ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തന മികവിന് ഇന്ത്യ ഗവൺമെൻ്റിൻ്റെ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരംനൽകി ആദരിച്ചു.  

 ബാലാമണിയമ്മ സാഹിത്യ പുരസ്കാരം, 26 വർഷമായി കോഴിക്കോട് ആകാശവാണിയിൽ സാഹിത്യ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നു. ആനുകാലികങ്ങളിൽ എഴുതുന്നു. കഥകൾ അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. 

ബാലാമണിയമ്മ സാഹിത്യ പുരസ്കാരം, സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം, ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം, ജനവേദി പ്രതിഭാ പുരസ്കാരം, ഹിന്ദി പ്രചാർ വേദി രാഷ്ട്രഭാഷ സ്നേഹി പുരസ്കാരം, സ്ത്രീ ശാക്തീകരണം സവിശേഷ പുരസ്കാരം, സർഗവനിത എക്സലൻസി പുരസ്കാരം,  റെഡ് എഫ്. എം റെഡ് ശക്തി പുരസ്കാരം, അധ്യാപക പ്രതിഭ പുരസ്കാരം , മികച്ച ഗായികയ്ക്കുള്ള തുളുനാട് പുരസ്കാരം എന്നിവ ഉൾപ്പടെ 23 ൽ അധികം പുരസ്കാരങ്ങൾ. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവം. മലയാള സാഹിത്യം, സാമ്പത്തിക ശാസ്ത്രം, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തര ബിരുദം. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ എം.ഫിൽ, പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിംഗ് ഇൻ കൗൺസലിംഗ്, കാലിക്കറ്റ് സർവകലാശാല മലയാള -കേരള പഠന വിഭാഗത്തിൽ നിന്ന് മലയാള സാഹിത്യത്തിൽ തുഞ്ചത്ത് എഴുത്തച്ഛനെ കുറിച്ചുള്ള പഠനത്തിൽ പിഎച്ച്.ഡി. സൈക്കോളജി ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി വരുന്നു. നിരവധി ആൽബങ്ങൾക്കു വേണ്ടി കവിതകളും പാട്ടുകളും ആലപിച്ചിട്ടുണ്ട്. ഗുരുവായൂർ ചെമ്പൈ സംഗീതോത്സവത്തിൽ പാടിയിട്ടുണ്ട്. കവി പി.കെ.ഗോപിയുടെ രചനക്ക് സ്വന്തമായി സംഗീതം നൽകി ആലപിച്ച കുട്ടികൾക്കായുള്ള പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു. ദേശീയ-അന്തർ ദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് സ്ത്രീ ക്ഷേമ പ്രചരണ പ്രവർത്തനങ്ങളിൽ സജീവം. 26 വർഷത്തെ അധ്യാപന പരിചയം. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര നിർണയത്തിൽ പ്രിലിമിനറി പാനൽ അഡ്വൈസർ ആയിരുന്നു . സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഐസിഡിഎസ്‌, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഇതര സംഘടനകൾ തുടങ്ങിയവർക്കായി വിവിധ വിഷയങ്ങളിൽ ക്ലാസ്സ് എഴുത്തിട്ടുണ്ട്. നല്ല പാരൻ്റിംഗ്, ലഹരിക്കെതിരെയുള്ള ബോധവൽക്കരണം, കൗമാരക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും, എന്നിവയിൽ സജീവമായി ക്ലാസ്സ് എടുത്ത് വരുന്നു.


kada
mannan-manorama-shibin
MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

THARANI