
കല്പറ്റ: അപ്രതീക്ഷിത മഴയ്ക്കുനടുവിലും കായികകിരീടത്തിനായുള്ള മത്സരം അയവില്ലാതെ തുടരുന്നു. ആദ്യദിനം മുന്നിട്ടുനിന്ന മാനന്തവാടി ഉപജില്ലയെ പിന്നിലാക്കി സുൽത്താൻബത്തേരി ഉപജില്ല രണ്ടാംദിനം ഒന്നാമതെത്തി. 229 പോയിന്റാണുള്ളത്. 24 സ്വർണവും 21 വെള്ളിയും 20 വെങ്കലവുമാണ് ബത്തേരി ഉപജില്ലയിലെ താരങ്ങൾ ആദ്യ രണ്ടുദിനങ്ങളിൽ നേടിയത്, രണ്ടാംസ്ഥാനത്തുള്ള മാനന്തവാടിക്ക് 187 പോയിൻ്റാണുള്ളത്. 20 സ്വർണവും 17 വെള്ളിയും 18 വെങ്കലവും നേടി. മൂന്നാംസ്ഥാനത്തുള്ള വൈത്തിരി ഉപജില്ല ഒൻപത് സ്വർണവും 16 വെള്ളിയും 17 വെങ്കലവുമായി 119 പോയിൻ്റാണ് നേടിയത്. അവസാനദിനമായ ബുധനാഴ്‌ച ഇതേമുന്നേറ്റം തുടർന്നാൽ സുൽത്താൻബത്തേരിക്ക് കിരീടം നിലനിർത്താനാകും.
സ്‌കൂളുകളിൽ ചൊവ്വാഴ്‌ചയും കാട്ടിക്കുളം ജിഎച്ച്എസ്എസ് മുന്നേറ്റംതുടരുന്നു. 10 സ്വർണവും ഏഴുവെള്ളിയും നാലുവെങ്കലവുമായി 75 പോയിന്റാണ് കാട്ടിക്കുളത്തിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള മീനങ്ങാടി ജിഎച്ച്എസ്എസിന് 67 പോയിന്റുണ്ട്. 10 സ്വർണവും നാലുവെള്ളിയും അഞ്ചുവെങ്കലവുമാണ് ഇവർ നേടിയത്. നാലുസ്വർണവും ഏഴുവെള്ളിയും രണ്ടുവെങ്കലവുമായി 43 പോയിന്റുള്ള ആനപ്പാറ ജിഎച്ച്എസ്എസാണ് മൂന്നാംസ്ഥാനത്ത്. 200 മീറ്റർ, 800 മീറ്റർ, 400 മീറ്റർ ഹർഡിൽസ്, റിലേ മത്സരങ്ങളും ബുധനാഴ്ചനടക്കും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group