
കൊടുമൺ : കത്തിനിന്ന വെയിലും കുതിച്ചെത്തിയ മഴയും കൗമാരാവേശത്തിന് അതിരിട്ടില്ല. ട്രാക്കിൽ പതറാതെ കുതിച്ചും ഫീൽഡിൽ പ്രകടനം മിന്നിച്ചും കുട്ടിത്താരങ്ങൾ ആദ്യദിനം ആവേശോജ്ജ്വലമാക്കി. സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടമത്സരത്തോടെയാണ് കായികമേളയ്ക്ക് ട്രാക്കുണർന്നത്. ആദ്യദിനം ഉപജില്ലകളിൽ പുല്ലാടും സ്കൂളുകളിൽ ഇരവിപേരൂർ സെയ്ൻ്റ് ജോൺസ് എച്ച്.എസ്.എസും ഒന്നാംസ്ഥാനത്തേക്ക് കുതിച്ചുകയറി. ഉച്ചവരെ കനത്ത ചൂടുയർന്ന കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ, ഉച്ചയ്ക്ക് ശേഷം മഴതണുപ്പായി. 34 ഫൈനൽ നടത്താനാണ് ക്രമീകരണമെങ്കിലും മഴ കാരണം ചില മത്സരങ്ങൾ മാറ്റിവെച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീനാ പ്രഭ കായികമേള ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശ്രീധരൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ധന്യാദേവി, അംഗം എ.ജി. ശ്രീകുമാർ, എ. വിപിൻ കുമാർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ ബി.ആർ. അനില, ഹയർ സെക്കൻഡറി ചെങ്ങന്നൂർ ആർഡിഡി കെ.സുധ, പത്തനംതിട്ട ഡിഇഒ അമ്പിളി ഭാസ്‌കരൻ, അടൂർ എഇഒ സീമാ ദാസ്, ലിനു എബ്രഹാം എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി ചെങ്ങന്നൂർ ആർഡിഡി കായിക താരങ്ങളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കായിക താരങ്ങളിൽനിന്ന് ദീപശിഖ ഏറ്റുവാങ്ങി. കായികമേള വ്യാഴാഴ്‌ച അവസാനിക്കും.
മത്സരം പുനഃക്രമീകരിച്ചു
മഴ കാരണം ചൊവ്വാഴ്‌ച നടക്കേണ്ടിയിരുന്ന ചില മത്സരങ്ങൾ പുനഃക്രമീകരിച്ചു. ജൂനിയർ ബോയ്‌സ് ഡിസ്‌കസ് ത്രോ ബുധനാഴ്‌ചത്തേക്കും സബ് ജൂനിയർ ബോയ്‌സ് ഡിസ്കസ് മ ത്രാ, സബ് ജൂനിയർ ഗേൾസ് ഹെജമ്പ് മത്സരം വ്യാഴാഴ്ചയും നടക്കും.
92 പോയിന്റുമായി പുല്ലാട് ഉപജില്ലയും സ്‌കൂൾ വിഭാഗത്തിൽ 65 പോയിന്റുമായി ഇരവിപേരൂർ സെയ്ൻ്റ് ജോൺസ് എച്ച്എസ്എസും മുന്നിലാണ് സ്റ്റെഫിൻ ടൈറ്റസ്-ജുനിയർ ബോയ്‌സ് 400 മീറ്റർ ഹർഡിൽസ്-സെയ്ൻ്റ് ജോൺസ്, ഇരവിപേരൂർ
എസ്. ആദർശ്-സബ്‌ജുനിയർ ബോയ്സ് 100 മീറ്റർ ഓട്ടം-ജിഎച്ച്എസ്എസ്, കിസുമം
ആരോമൽ ദിലീപ്-സീനിയർ ബോയ്‌സ് ഡിസ്‌കസ് ത്രോ-പിഎച്ച്എസ്എസ്, മെഴുവേലി
ഹൃദ്യ ആർ. ബിനു-ജൂനിയർ ഗേൾസ് ഡിസ്‌കസ് ത്രോ-ജിഎച്ച്എസ്എസ്, കോന്നി
ഏലിയാസ് ബെന്നി കുര്യൻ-ജുനിയർ ബോയ്‌സ് ഹൈജമ്പ്-സെയ്ന്റ് ജോൺസ് എച്ച്എസ്എസ്, ഇരവിപേരൂർ
ജില്ലാ സ്കൂൾ കായികമേളയ്ക്ക് ട്രാക്കുണർന്നു
92 പോയിന്റുമായി പുല്ലാട് ഉപജില്ലയും സ്‌കൂൾ വിഭാഗത്തിൽ 65 പോയിന്റുമായി ഇരവിപേരൂർ സെയ്ൻ്റ് ജോൺസ് എച്ച്എസ്എസും മുന്നിലാണ്

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group