
ഓസ്ട്രേലിയക്കെതിരേ മിന്നുന്ന ബാറ്റിങ് പുറത്തെടുത്ത ഇന്ത്യൻ ഓപ്പണർ സ്‌മൃതി മന്ദാന ഒരുപിടി റെക്കോഡുകളും സ്വന്തമാക്കി. കലണ്ടർ വർഷം 1000 റൺസ് തികച്ച ആദ്യ വനിതാ താരം, വനിതാ ഏകദിനത്തിൽ വേഗത്തിൽ 5000 എന്നീ റെക്കോഡുകളാണ് ക്രെഡിറ്റിലെത്തിയത്. 5000 തികച്ച പ്രായംകുറഞ്ഞ താരം കൂടിയാണ്.
വ്യക്തിഗത സ്കോർ 18-ലെത്തിയപ്പോളാണ് സ്‌മൃതി കലണ്ടർ വർഷം 1000 റൺസെന്ന നേട്ടം കൈവരിച്ചത്. 80 റൺസെടുത്തതോടെ 2025-ൽ നേടിയ റൺസ് 1062 ആയി. നാല് സെഞ്ചുറിയും അഞ്ച് അർധസെഞ്ചുറിയുമായി. 18 ഇന്നിങ്സുകളിൽനിന്നാണ് നേട്ടം.
5000 റൺസ് തികച്ച നാലാമത്തെ വനിതാതാരമായ സ്‌മൃതി 112 ഇന്നിങ്സ് മാത്രമാണ് ഇതിനായെടുത്തത്. 129 ഇന്നിങ്സിൽനിന്ന് ഇത്രയും റൺസിലെത്തിയ വിൻഡീസ് താരം സ്റ്റെഫാനി ടെയ്‌ലറുടെ റെക്കോഡ് തകർന്നു. 5569 പന്തുകളാണ് ഇതിനായി ഇന്ത്യൻതാരം നേരിട്ടത്. 29-ാം വയസ്സിലാണ് സ്‌മൃതി ഇത്രയും റൺസ് നേടുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group