എടക്കാട്: തുടർച്ചയായി 99 ദിനം ഹാഫ് മാരത്തൺ നടത്തി റിട്ട. എസ്ഐ
മുഴപ്പിലങ്ങാട് സ്വദേശി മരിയം ജോസ്. 100-ാം ദിന മാരത്തൺ തിങ്കളാഴ്ച പുലർച്ചെ 4.15-ന് തൃശ്ശൂർ തെക്കെ ഗോപുരനടയിൽ ഫ്ളാഗ് ഓഫ് ചെയ്യും. ജൂലായ് ആദ്യ വാരം മുഴപ്പിലങ്ങാട്ടുനിന്ന് തലശ്ശേരിയിലേക്കും തിരിച്ചും ഓടിയാണ് ഹാഫ് മാരത്തണിന് മരിയം തുടക്കമിട്ടത്. കണ്ണൂരിന് പുറമേ എറണാകുളം, പാലക്കാട് തൃശ്ശൂർ, കന്യാകുമാരി, ഗോവ തുടങ്ങി ഓരോ ദിവസവും ഓരോ സ്ഥലങ്ങളിലാണ് മാരത്തൺ നടത്തിയത്. തൃശ്ശൂരിൽ കളക്ടർ അർജുൻ പാണ്ഡ്യൻ, പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, ഏറ്റവും കൂടുതൽ മാരത്തൺ നടത്തിയ 71-കാരനായ പോൾ എന്നിവരും മരിയം ജോസിനൊപ്പം ചേരും.
32 വർഷത്തെ സേവനത്തിനുശേഷം 2024 മേയിലാണ് മരിയം വിരമിച്ചത്. വിരമിച്ചശേഷം ജീവിതം വെറുതേയാകരുതെന്ന ദൃഢനിശ്ചയത്തിന്റെ ഭാഗമാണ് 100 ദിവസത്തെ ഹാഫ് മാരത്തൺ നടത്താൻ തീരുമാനിച്ചത്. രണ്ടുമണിക്കൂറെടുത്താണ് ഹാഫ് മാരത്തണായ 21.1 കിലോമീറ്റർ പൂർത്തിയാക്കുന്നതെന്ന് മരിയം ജോസ് പറഞ്ഞു. കോച്ച് സന്തോഷ് മാനാട്ട്, ഡോ. വിഷ്ണുനാഥ്, ഡോ. ശ്രീനിധി, ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഫെമി ഷബ്നം എന്നിവരുടെ സഹായത്തോടെയാണ് മരാത്തൺ നടത്താനായതെന്നും അദ്ദേഹം പറഞ്ഞു. ഓട്ടത്തിൻ്റെ 99-ാം ദിനം മുഴപ്പിലങ്ങാട് ബീച്ചിൽ ഞായറാഴ്‌ച രാവിലെ തീരദേശ പോലീസ് ഇൻസ്പെക്‌ടർ പി. ശ്രീകുമാർ ഫ്ളാഗ് ഓഫ് ചെയ്‌തു. ബീച്ച് അത്ലറ്റിക്സിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ടി. സജിത ഉദ്ഘാടനം ചെയ്‌തു. വി. പ്രഭാകരൻ, ഒ.കെ. അമീർ, പി. ആദിത്യൻ, പി. ഷാജി എന്നിവർ സംസാരിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)
_h_small.jpg)
_h_small.jpg)

_h_small.jpg)
_h_small.jpg)

