പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂൾ കായികമേള പൊവ്വാഴ്‌ച മുതൽ വ്യാഴാഴ്ച വരെ കൊടുമൺ ഇ.എംഎസ് സ്റ്റേഡിയത്തിൽ നടക്കും. 11 ഉപജില്ലകളിൽനിന്ന് ആയിരത്തോളം കുട്ടികൾ പങ്കെടുക്കും. ചൊവ്വാഴ്‌ച 10-ന് മന്ത്രി വീണാജോർജ് കായികമേള ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷതവഹിക്കും. പ്രമോദ് നാരായൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
രാവിലെ 8.30-ന് മത്സരങ്ങൾ തുടങ്ങും. സീനിയർ ആൺകുട്ടികളുടെ 1500 മീറ്റർ ഓട്ടമാണ് ആദ്യ ഇനം. ജൂനിയർ ആൺകുട്ടികളുടെ ലോങ് ജംപ്, സീനിയർ പെൺകുട്ടികളുടെ ഹൈ ജംപ്, വിവിധ വിഭാഗത്തിൽ ഷോട്ട് പുട്ട്, 400 മീറ്റർ ഹർഡിൽസ്, നൂറ് മീറ്റർ ഓട്ടം, 5000 മീറ്റർ നടത്തം എന്നീ ഇനങ്ങളുടെ ഫൈനൽ ചൊവ്വാഴ്ച നടക്കും.
3000 മീറ്റർ ഓട്ടം, 400 മീറ്റർ ഓട്ടം, ട്രിപ്പിൾ ജംപ്, ജാവലിൻ ത്രോ, പോൾവോൾട്ട്, 800 മീറ്റർ ഓട്ടം എന്നിവയിൽ ഫൈനൽ ബുധനാഴ്‌ചയാണ്. ബോയ്‌സ്, ഗേൾസ് ക്രോസ് കൺട്രി, ട്രിപ്പിൾ ജംപ്, ഹാമർ ശ്രോ, 200 മീറ്റർ ഓട്ടം, 4X400 മീറ്റർ റിലേ എന്നിവയുടെ ഫൈനൽ വ്യാഴാഴ്‌ചയും നടക്കും. സമാപനസമ്മേളനം വ്യാഴാഴ്ച്‌ച ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. കെ.യു. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എംഎൽഎ മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം സമ്മാനവിതരണവും നടത്തും. പങ്കെടുക്കുന്ന കുട്ടികൾക്കും ഒഫീഷ്യൽസിനും ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ മാറ്റുരയ്ക്കും. കഴിഞ്ഞതവണ സംസ്ഥാനതലത്തിൽ പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലായിരുന്നു ജില്ല. ഇത്തവണ അതിൽനിന്ന് മുന്നേറാനുള്ള പരിശ്രമവുമായാണ് ട്രാക്കിലും ഫീൽഡിലും ഇറങ്ങുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















