വിശാഖപട്ടണം∙ ഏകദിന വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.5 ഓവറിൽ 330 റൺസടിച്ചു പുറത്തായി. ഓസ്ട്രേലിയയ്ക്ക് 331 റൺസ് വിജയലക്ഷ്യം. 66 പന്തിൽ 80 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 96 പന്തുകൾ നേരിട്ട ഓപ്പണർ പ്രതിക റാവൽ 75 റൺസടിച്ചും പുറത്തായി. 155 റൺസിന്റെ ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടാണ് പ്രതികയും സ്മൃതിയും ചേർന്ന് ഇന്ത്യയ്ക്കായി കെട്ടിപ്പടുത്തത്.
ഓസ്ട്രേലിയയ്ക്കെതിരെ വെടിക്കെട്ട് അർധ സെഞ്ചറി, റെക്കോർഡുകൾ തകർത്തെറിഞ്ഞ് സ്മൃതി മന്ഥന
മൂന്നു സിക്സുകളും ഒൻപതു ഫോറുകളും ബൗണ്ടറി കടത്തിയ സ്മൃതി, മത്സരത്തിന്റെ 25–ാം ഓവറിൽ സോഫി മോളിനൂക്സിന്റെ പന്തിൽ ഫോബെ ലിച്ഫീൽഡ് ക്യാച്ചെടുത്താണു പുറത്താകുന്നത്. വനിതാ ഏകദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സ്മൃതി. 2025 ൽ താരത്തിന്റെ 18–ാം ഏകദിന മത്സരമായിരുന്നു ഞായറാഴ്ചത്തേത്. ഈ നേട്ടത്തിലെത്താൻ സ്മൃതിക്ക് 18 റൺസ് കൂടി മതിയായിരുന്നു. എട്ടാം ഓവറിലെ മൂന്നാം പന്തിൽ സോഫി മൊളിനുക്സിനെ സിക്സർ പറത്തിയാണ് സ്മൃതി റെക്കോർഡ്ബുക്കിൽ ഇടം പിടിച്ചത്.
സഞ്ജു രാജസ്ഥാൻ വിട്ടേക്കും, 5 താരങ്ങളെ ഒഴിവാക്കാൻ ചെന്നൈ; ക്യാപ്റ്റന്മാരെ മാറ്റാൻ 3 ഐപിഎൽ ടീമുകൾ
വനിതാ ഏകദിനത്തിൽ 500 റൺസ് പിന്നിടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരവുമാണ് സ്മൃതി. പിന്നാലെയെത്തിയ ഹർലീൻ ഡിയോൾ (38), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (22), ജെമീമ റോഡ്രിഗസ് (33), റിച്ച ഘോഷ് (32) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങിയതോടെ സ്കോർ 300 കടക്കുകയായിരുന്നു. 9.5 ഓവറുകൾ പന്തെറിഞ്ഞ ഓസീസ് താരം അനബെൽ സതർലൻഡ് 40 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. സോഫി മോളിനുക്സ് മൂന്നു വിക്കറ്റുകളും വീഴ്ത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



_page-0001.jpg)









_h_small.jpg)
_h_small.jpg)
_h_small.jpg)

_h_small.jpg)
_h_small.jpg)

