
കലകൾ കാലത്തെ നവീകരിക്കും
: പ്രൊഫ. കെ.ഇ.എൻ.
മാഹി: സാംസ്ക്കാരിക പൈതൃക
പുരസ്‌കാര സമർപ്പണം നടന്നു
മാഹി: കാലഘട്ടത്തെയും സംസ്കാരത്തെയും സാഹിത്യത്തെയും നവീകരിക്കുന്നതാണ് കലകൾ എന്ന് പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ് അഭിപ്രായപ്പെട്ടു.
കേരള കൾച്ചറൽ ഹെറിറ്റേജ് ഫോറം ശ്രീനാരായണ കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക പൈതൃക പുരസ്‌കാര സമർപ്പണം - 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സങ്കൽപ്പങ്ങൾക്കപ്പുറമുള്ള ശാസ്ത്രവികസനമാണ് ഇന്ന് നടക്കുന്നത്. സത്യത്തെ പോലും മറികടക്കുന്ന ശാസ്ത്ര കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും കെ.ഇ.എൻ. ചൂണ്ടിക്കാട്ടി.
ടി.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.
ഡോ. പി.പി. ഷാജു റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ: നിധീഷ് നാറാത്ത് പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി.
പുരസ്‌കാരത്തിന് അർഹരായവർ
വിവിധ രംഗങ്ങളിലെ മികവിനാണ് ഇത്തവണ പുരസ്‌കാരം സമ്മാനിച്ചത്.
വ്യക്തിരംഗംഡോ. ആർ.എൽ.വി. രാമകൃഷ്ണൻമോഹിനിയാട്ടംവി.പി. മൻസിയഭരതനാട്യംഡോ. പി.കെ. സഭിത്ത്വിദ്യാഭ്യാസംകെ.കെ. നിരഞ്ജനൻകേരളനടനംകലാമണ്ഡലം അബി ജോഷ്ചാക്യാർകൂത്ത്കലാമണ്ഡലം കാർത്തിക് ശങ്കർഓട്ടൻതുള്ളൽ

ഡോ: എൻ.കെ. രാമകൃഷ്ണൻ, എൻ.കെ. കമലാവതി, എം.എം. പ്രീതി, സത്യൻ മാടാക്കര, പി.പി. രാജൻ, രാജാറാം തൈപ്പള്ളി, സജീവൻ ചോറോട്, ചാലക്കര പുരുഷു, കലൈമാമണി സതീശങ്കർ, കെ. അശോകൻ, പി.കെ. സവിത, ഉത്തമരാജ് മാഹി, എ.ആർ. രോഹിത് എന്നിവർ സംസാരിച്ചു.
പൂരക്കളി ആശാൻ പി. ഭാസ്ക്കരൻ പണിക്കർ കാസർഗോഡ്, തെയ്യം കലാപ്രതിഭ സി.പി. പ്രമോദ് പണിക്കർ, പരിചമുട്ട് കളി വിദഗ്ദ്ധൻ ജഗത്ത് രാമചന്ദ്രൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കെ.കെ. സൂര്യ നന്ദന സ്വാഗതവും പി.കെ. വിനീത് നന്ദിയും പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group