സംസ്ഥാന ജൂനിയർ ലങ്കാടി ചാമ്പ്യൻഷിപ്പ്: ജില്ലയ്ക്ക് ഇരട്ട വിജയം

സംസ്ഥാന ജൂനിയർ ലങ്കാടി ചാമ്പ്യൻഷിപ്പ്: ജില്ലയ്ക്ക് ഇരട്ട വിജയം
സംസ്ഥാന ജൂനിയർ ലങ്കാടി ചാമ്പ്യൻഷിപ്പ്: ജില്ലയ്ക്ക് ഇരട്ട വിജയം
Share  
2025 Oct 06, 09:15 AM

തൃക്കരിപ്പൂർ കൊല്ലം ഓച്ചിറയിൽ നടന്ന സംസ്ഥാന ജൂനിയർ ലങ്കാടി ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് ഇരട്ട നേട്ടം. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ജില്ലാ ടീമുകൾ ജേതാക്കളായി. നവംബർ 21 മുതൽ ഗുജറാത്തിലെ വഡോദരയിൽ ആരംഭിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ ഇരു ടീമുകളും പ്രതിനിധീകരിക്കും. കെ.വി. അഭിനന്ദ് നയിച്ച ആൺകുട്ടികളുടെ ടീം ഫൈനലിൽ കണ്ണൂരിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്, കെ. അമേയ നയിച്ച പെൺകുട്ടികളുടെ ടീം തിരുവനന്തപുരത്തെ കീഴടക്കിയാണ് കീരീടം സ്വന്തമാക്കിയത്. ലങ്കാടി കായിക ഇനം പ്രചരിപ്പിക്കുന്നതിനു ജില്ലയിൽ അസോസിയേഷൻ രൂപവത്കരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിലാണ് ജൂനിയർ ടീമുകൾ സംസ്ഥാന ചാമ്പ്യൻമാരായത്.


അസോസിയേഷൻ സംസ്ഥാന അധ്യക്ഷൻ കെ.വി. ഗോപാലൻ, കോഡിനേറ്റർ ഷെറീഫ് മാടാപ്പുറം, പരിശീലകരായ രാകേഷ് കൃഷ്‌ണൻ, പ്രീത, മാനേജർമാരായ റിജു രാജു, എൻ സിന്ധു എന്നിവരാണ് ചാമ്പ്യൻഷിപ്പിനായി ടീമിന് നേതൃത്വം നൽകിയത്. ജേതാക്കളായ ജൂനിയർ ടീമുകളെയും സംഘാടകരെയും ജില്ലാ അസോസിയേഷൻ അഭിനന്ദിച്ചു.

MANNAN
VASTHU
KODAKKADAN
THARANI
AJMI
AJMI
BH
AJMMI
SOLAR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കല / സാഹിത്യം / കായികം കലകൾ കാലത്തെ നവീകരിക്കും: പ്രൊഫ. കെ.ഇ.എൻ.
THARANI