
പൂക്കോട്ടുംപാടം : സംസ്ഥാന സബ്ജൂനിയർ ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ പാലക്കാടിന് ട്രോഫി.
പൂക്കോട്ടുംപാടം ചേലോട് എസ്എയുപി സ്‌കൂളിലായിരുന്നു മത്സരം. തുടർച്ചയായി രണ്ടാംവർഷമാണ് പാലക്കാട് നേട്ടം കൈവരിക്കുന്നത്.
ഇരുവിഭാഗത്തിലും തിരുവനന്തപുരത്തിനാണ് രണ്ടാംസ്ഥാനം. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും തൃശ്ശൂരും മൂന്നാംസ്ഥാനം പങ്കിട്ടു. സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്‌മായിൽ മൂത്തേടം ഉദ്ഘാടനംചെയ്തു.
പഞ്ചായത്തംഗം ജിഷ കാളിയത്ത് അധ്യക്ഷയായി. നാഷണൽ ഖൊ-ഖൊ ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ജി. വിദ്യാധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാലാ ഫിസിക്കൽ എജുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജി. വിപിൻ സമ്മാനങ്ങൾ വിതരണംചെയ്‌തു. സംസ്ഥാന ഖൊ-ഖൊ അസോസിയേഷൻ സെക്രട്ടറി ജി. രാധാകൃഷ്‌ണൻ, സ്വാഗതസംഘം ചെയർമാൻ സുരേഷ്കുമാർ കളരിക്കൽ, ദേവധാർ സ്‌കൂൾ മാനേജർ ഡോ. കേശവദാസ്, പ്രഥമാധ്യാപകൻ കെ. പ്രസാദ്, പിടിഎ പ്രസിഡൻ്റ് രവീന്ദ്രൻ വെളേളങ്ങാട്ട്, എംടിഎ പ്രസിഡന്റ് റുസീന നജീബ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികളായ ഹരിദാസൻ, മനോജ്‌കുമാർ കളരിക്കൽ, സുധീർ കളരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group